അഗസ്തി വർക്കി നിര്യാതനായി
Tuesday, December 5, 2017 2:29 PM IST
ന്യൂയോർക്ക്: ഇന്ത്യൻ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജോസ് ഞാറകുന്നേലിന്‍റെ പിതാവ് കടുത്തുരുത്തി അറുനൂറ്റിമംഗലം ഞാറകുന്നേൽ അഗസ്തി വർക്കി (97) നിര്യാതനായി. സംസ്കാരം ഡസിംബർ ഒന്പതിന് (ശനി) ഉച്ചകഴിഞ്ഞ് 2.30ന് അറുനൂറ്റിമംഗലം സെന്‍റ് തോമസ് ദേവാലയത്തിൽ

പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ. മറ്റുമക്കൾ: ഫാ. ജോർജ് ഞാറകുന്നേൽ (വികാരി രാമപുരം ഫൊറോന പള്ളി ഇടവക), ബേബി ജോണ്‍ (തിരുവനന്തപുരം), വത്സ (ന്യൂയോർക്ക്), പരേതയായ മേരി. മരുമക്കൾ: റോസമ്മ കടവിൽ, ഡെയ്സി വയ്പന, പാലാ, ടോമി തട്ടാരുപറന്പിൽ (ന്യൂയോർക്ക്), ലാലി അലവുങ്കൽ തലയനാട് (ന്യൂയോർക്ക്).

റിപ്പോർട്ട്: ഷോളി കുന്പിളുവേലി