തോമസ് കൂവള്ളൂർ കെസിഎഎച്ച് പ്രസിഡന്‍റ്
Wednesday, December 6, 2017 2:13 PM IST
ന്യൂയോർക്ക്/ടെക്സസ്: മലയാളികൾക്ക് ഒരു റിട്ടയർമെന്‍റ് കമ്യൂണിറ്റി സ്ഥാപിക്കാൻ ഒരു വ്യാഴവട്ടം മുന്പ് രൂപം കൊണ്ട കേരള ക്രിസ്ത്യൻ അഡൽട്ട് ഹോംസ് എൽഎൽസിക്കു പുതിയ നേതൃത്വം.

ഡിസംബർ രണ്ടിന് ടെക്സസിലെ റോയ്സ് സിറ്റിയിലുള്ള കെസിഎഎച്ച് ആസ്ഥാനത്ത് ചേർന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തോമസ് കൂവള്ളൂർ (പ്രസിഡന്‍റ്), നൈനാൻ കുഴിവേലിൽ, ന്യൂയോർക്ക് (വൈസ് പ്രസിഡന്‍റ്), ഏലിക്കുട്ടി ചാക്കോ ടെക്സസ്(സെക്രട്ടറി), മത്തായി വർഗീസ് മസച്ചുസെറ്റ്സ് (ട്രഷറർ), തെരേസ തെക്കേക്കണ്ടം നോർത്ത് കരോളിന(ജോയിന്‍റ് സെക്രട്ടറി), ഡോ. എലിസബത്ത് താഴ്മണ്‍ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും ബോർഡ് അംഗങ്ങളായി ജോർജ് ഏബ്രഹാം (ടെക്സസ്), ബേബി തോട്ടുകടവിൽ (പെൻസിൽവേനിയ), ജോസ് പതിയിൽ (കാലിഫോർണിയ); സേവി മാത്യു (ഫ്ളോറിഡ); ആനി ഏബ്രഹാം (ന്യൂയോർക്ക്) എന്നിവരേയും തെരഞ്ഞെടുത്തു.