ഹ്രസ്വചിത്രം "എറാ’ അരങ്ങിലേക്ക്
Wednesday, December 6, 2017 2:17 PM IST
ഫിലഡൽഫിയ: ഫിലഡൽഫിയയിലെ ഒരു കൂട്ടം യുവകലാകാരന്മാരുടെ നേത്യത്വത്തിൽ കേസിയ വിഷ്വൽ പ്രൊഡക്ഷൻ യുഎസ്എ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം "എറാ’ ഉടൻപ്രദർശനത്തിനെത്തുന്നു.

യുവകവയത്രിയും കഥാകൃത്തുമായ സോയ നായർ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സജു വർഗീസ് ആണ്. സിനിമാസംവിധായകൻ രാജിവ് അഞ്ചലിന്‍റെ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ചിട്ടുള്ള, ഈവർഷത്തെ ഇന്ത്യ പ്രസ് ക്ലബ് എക്സലന്‍റ് വീഡിയോഗ്രാഫർ അവാർഡ് കിട്ടിയ ജസ്റ്റിൻ ജോസ്, സൂരജ് ദിനമണി, ജോർജ് ഓലിക്കൽ,അഷിതാ ശ്രീജിത്ത് എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഹ്രസ്വചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞതായി അണിയറപ്രവർത്തകർ അറിയിച്ചു.

ഡിസംബർ 29ന് റിലീസ് ചെയ്യുവാനിരിക്കുന്ന ചിത്രത്തിന്‍റെ ഗാനരചന സോയ നായരും സംഗീതം ഷൈൻ ഹരിദാസും ആണ് നിർവഹച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഫിലാഡൽഫിയായിലെ യുവഗായിക ശ്രീദേവി അജിത്കുമാറാണ്. സൗണ്ട് റിക്കോർഡിംഗ് ആൻഡ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത് വിജു ജേക്കബ് ആണ്.