ഡോ. സിന്ധു പിള്ളയെ ഫോമാ വനിതാ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തു
Wednesday, December 6, 2017 2:34 PM IST
ഡാളസ്: ഫോമയുടെ അടുത്ത ദേശീയ കമ്മിറ്റിയുടെ വനിതാ പ്രതിനിധിയായി ഡോ. സിന്ധു പിള്ളയെ നാമനിർദേശം ചെയ്തു. കഴിഞ്ഞ 20 വർഷങ്ങൾ ആയി കാലിഫോർണിയയിൽ താമസിക്കുന്ന സിന്ധു ശിശുരോഗ വിദഗ്ധയാണ്. മരിയാട്ടയിൽ ഇൻലൻഡ് പീഡിയാട്രിക്സ് എന്ന പേരിൽ രണ്ട് സ്ഥാപനങ്ങൾ നടത്തി വരുന്ന സിന്ധു, നർത്തകി, ഗായിക എന്ന നിലകളിലും പ്രശസ്തയാണ്. ലോമ ലിൻഡ ഹോസ്പിറ്റൽലിൽ പീഡിയാട്രിക് വിഭാഗം മേധാവി ആയും റാഞ്ചോ സ്പ്രിംഗ്സ് ഹോസ്പിറ്റലിൽ വൈസ് പ്രസിഡന്‍റ് ആയും ഫോമാ വനിത ഫോറം ലോസ് ആഞ്ചലസ് കോ ഓർഡിനേറ്റർ ആയും പ്രവർത്തിച്ചുവരുന്നു.

റീജണൽ വൈസ് പ്രസിഡന്‍റ് റോഷൻ (പോൾ ജോണ്‍), നാഷണൽ കമ്മിറ്റിയംഗം സാജു ജോസഫ്, ജോസഫ് ഒൗസോ, നാഷണൽ ഉപദേശക സമതി വൈസ് ചെയർമാൻ വിൻസന്‍റ് ബോസ് മാത്യു, പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൌണ്‍സിൽ സെക്രട്ടറി പന്തളം ബിജു തോമസ്, റീജണൽ ചെയർമാൻ സാം ഉമ്മൻ, വിമെൻസ് ഫോറം റീജണൽ ചെയർപേഴ്സൻ ഡോ. സിന്ധു പിള്ള, ജോയിന്‍റ് സെക്രെട്ടറി സുജ ഒൗസോ, കണ്‍വീനർ ബീന നായർ, ഫോമാ മുൻ ജോയിന്‍റ് സെക്രെട്ടറി റെനി പൗലോസ്, മുൻ റീജണൽ വൈസ് പ്രസിഡന്‍റ് റ്റോജോ തോമസ്, സോദരൻ വർഗീസ് (കല), സിജിൽ പാലയ്കലോടി (സർഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജണ്‍ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ബിജു പന്തളം