സാലി ജോർജ് ഫിലിപ്പിന്‍റെ പൊതുദർശനം വ്യാഴാഴ്ച വാഷിങ്ടണ്‍ ഡിസിയിൽ
Thursday, December 7, 2017 4:00 AM IST
വാഷിങ്ടണ്‍ ഡി.സി : ഡിസംബർ രണ്ടിനു വാഷിങ്ടണ്‍ ഡിസിയിൽ നിര്യാതയായ കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത് (ഓറേത്ത്) ജോർജ് ഫിലിപ്പിന്‍റെ (തന്പാച്ചൻ, യുഎസ് എംബസി മുൻ ഉദ്യോഗസ്ഥൻ, ബഹ്റിൻ ) ഭാര്യ സാലി ജോർജ് ഫിലിപ്പിന്‍റെ (56) പൊതുദർശനം (വെയ്ക് സർവീസ്) ഡിസംബർ ഏഴിനു വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ മാർത്തോമാ ചർച്ച് ഓഫ് ഗ്രെയ്റ്റർ വാഷിങ്ടണിൽ വച്ചു നടത്തും. (322 Ethan Allen Avenue, Takoma Park, MD 20912)

സംസ്കാര ശൂശ്രൂഷകൾ ഡിസംബർ പതിനൊന്നിനു തിങ്കളാഴ്ച രാവിലെ പതിനൊന്നിനു ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നു കുറിയന്നൂർ സെന്‍റ് തോമസ് മാർത്തോമാ ദേവാലയത്തിൽ.

പരേത വാളക്കുഴി കൈനാടത്തു പരേതനായ കെ.പി.തോമസിന്‍റെയും മറിയാമ്മ തോമസിന്‍റെയും മകളാണ്. മക്കൾ: സെലിൻ , ഷെറിൻ , ഷാനി (എല്ലാവരും വാഷിങ്ടണ്‍ ഡിസി)
മരുമകൻ : റോബി ജോർജ് (വാഷിങ്ടണ്‍ ഡിസി)

സംസ്കാര ശൂശ്രൂഷകൾ www.imagestudio.in ൽ കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റോബി ജോർജ് - 301-875-6267, 4692672036 (ഇന്ത്യ) 8606032306 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി