ഡോ. കെ.പി. സുബു (സുബ്രഹ്മണ്യൻ) വുഡ്ലാൻഡ്സിൽ നിര്യാതനായി
Thursday, December 7, 2017 4:01 AM IST
വുഡ്ലാൻഡ്സ് (ടെക്സസ്): ഗവേഷണ ശാസ്ത്രജ്ഞനും ടെക്സസിലെ വുഡ്ലാൻഡ്സിൽ സ്ഥിരതാമസക്കാരനുമായ ഡോ. കെ.പി. സുബു (സുബ്രഹ്മണ്യൻ) നവംബർ 30-നു നിര്യാതനായി. ഭാര്യ: ഇന്ദിര (ദേവി). മക്കൾ: ചിത്ര, കൃഷ്ണൻ. മരുമക്കൾ: ബ്രയൻ, ശ്വേത. കൊച്ചുമക്കൾ: ജ്ക്കായ്, ലീല, കിയാൻ പാർത്ഥ് (കെ.പി).

സഹോദരങ്ങൾ: മൂത്ത സഹോദരി ഗംഗാ ദേവി കോഴിക്കോട്ടും ഇളയ സഹോദരൻ ഡോ. കൃഷ്ണൻ നന്പൂതിരി വിർജീനിയയിലെ ഫാൾസ് ചർച്ചിലും താമസിക്കുന്നു.

പൊതുദർശനം: ഡിസംബർ ഒന്പതിനു ശനിയാഴ്ച രാവിലെ 9:30നു മഗ്നോളിയ ഫ്യൂണറൽ ഹോമിൽ (811 സൗത്ത് മഗ്നോളിയ ബുളവാഡ്, മഗ്നോളിയ, ടെക്സസ് -77355) ആരംഭിക്കുകയും തുടർന്നു 10:30ന് നടക്കുന്ന സംസ്ക്കാര ശുശ്രൂഷയ്ക്കു ശേഷം സംസ്ക്കാരം.

പൂക്കൾക്ക് പകരം, ബ്രെയിൻ കാൻസറിനെതിരെ പോരാടുന്ന യുവ മെഡിക്കൽ വിദ്യാർത്ഥിയും കുടുംബ സുഹൃത്തുമായ ഡേവ് കാൾസണെ സഹായിക്കാൻ ഗോ ഫണ്ട് മീ വഴി സംഭാവനകൾ അയയ്ക്കണമെന്നു കുടുംബം അഭ്യർത്ഥിച്ചു. https://www.gofundme.com/dave-tumor-fight.

1946 ഒക്ടോബർ 18 നു കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ പുരോഹിത കുടുംബത്തിലാണു ഡോ. സുബ്രഹ്മണ്യൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സ്കോളർഷിപ്പോടെ കോളേജ് പഠനം പൂർത്തിയാക്കി 1973 ൽ അമേരിക്കയിലേക്ക് കുടിയേറി. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി എടുത്തു.

എംഐടി, 3എം, ഹണ്ട്സ്മാൻ എന്നിവിടങ്ങളിൽ ഗവേഷക ശാസ്ത്രജ്ഞനായിരുന്നു. അവിടെ അദ്ദേഹം വിമാനങ്ങൾക്കും, റോക്കറ്റുകൾക്കും, സ്പെയ്സ് ടെക്നോളജികൾക്കും അപൂർവവസ്തുക്കൾ കണ്ടുപിടിക്കാൻ സഹായിച്ചു. നിരവധി ബഹുമുഖ പേറ്റന്‍റുകൾക്ക് ഉടമയായ അദ്ദേഹം നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻ