ഫിലഡൽഫിയ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ നാല്പതിന്‍റെ നിറവിൽ
Thursday, December 7, 2017 1:21 PM IST
ഫിലഡൽഫിയ: സെന്‍റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ നാല്പതാം സ്ഥാപക വാർഷികാഘോഷം ഡിസംബർ 10ന് (ഞായർ) നടക്കും. 1977 ഒക്ടോബർ 23ന് സ്ഥാപിതമായ ഈ ദേവാലയത്തിന്‍റെ ആഘോഷ പരിപാടികൾക്ക് നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ എൽദോസ് മോർ തീത്തോസ് മുഖ്യ കാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, പൊതുസമ്മേളനം, സ്നേഹ വിരുന്ന് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് വികാരി ഫാ. ഗീവർഗീസ് ജേക്കബ് ചാലുശേരിയും സെക്രട്ടറി സരിൻ ചെറിയാൻ കുരുവിള എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ