ന്യൂയോർക്കിൽ ഫൊക്കാനയുടെ വാർഷിക പൊതുയോഗം ഒന്പതിന്
Thursday, December 7, 2017 1:26 PM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വാർഷിക പൊതുയോഗം ഡിസംബർ ഒന്പതിന് ന്യൂയോർക്കിലെ സിത്താർ പാലസ് ഇന്ത്യൻ റസ്റ്ററന്‍റിൽ (38 Orange Town Shopping Center, Orange burgh , NY) നടക്കും.

രാവിലെ 10നു തുടങ്ങുന്ന യോഗത്തിൽ എല്ലാ അംഗ സംഘടനകളുടെയും പ്രസിഡന്‍റുമാർ, മുൻ പ്രസിഡന്‍റുമാർ, പ്രതിനിധികൾ, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഫൊക്കാനയുടെ ബൈലോക്ക് കാലാനുശ്രതമായ മാറ്റങ്ങൾ വരുത്തി ഭാവി പരിപാടികൾക്ക് അന്തിമ രൂപംനൽകുമെന്നും ഭാരവാഹികളായ തന്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, ജോയ് ഇട്ടൻ, ജോസ് കാനാട്ട്, ഡോ. മാത്യു വർഗീസ്, ഏബ്രഹാം വർഗീസ്, ഏബ്രഹാം കളത്തിൽ, സണ്ണി മറ്റമന, ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ, ലീലാ മാരോട്ട്, ടെറൻസണ്‍ തോമസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ