യുഎസിൽ വീട്ടമ്മയ്ക്കു കിട്ടിയത് 18 ലക്ഷം കോടിയുടെ കറന്‍റ് ബിൽ
Friday, December 29, 2017 10:05 AM IST
ഫി​​​ലഡെ​​​ൽ​​​ഫി​​​യ: ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ ശേ​​​ഷം വ​​​ന്ന ക​​​റ​​​ന്‍റ് ബി​​​ല്ല് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ സ്വ​​​ദേ​​​ശി​​​നി മേ​​​രി ഹൊ​​​റ​​​മാ​​​ൻ​​​സ്കി​​​യു​​​ടെ ക​​ണ്ണു​​​ത​​​ള്ളി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു.

284,460,000,000 ഡോ​​​ള​​​റി​​​ന്‍റെ(​​​ഏ​​​ക​​​ദേ​​​ശം 18 ല​​​ക്ഷം കോ​​​ടി രൂ​​​പ) ബി​​​ൽ ആ​​​ണ് വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പെ​​​ൻ​​​ഇ​​​ല​​​ക്ട്രി​​ക് ക​​​ന്പ​​​നി ഈ ​​​അ​​​ന്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​രി​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​ത്.ഡി​​​സം​​​ബ​​​ർ മാ​​​സ​​​ത്തെ ബി​​​ല്ലാ​​​യി​​​രു​​​ന്നു ഇ​​​ത്. നൂ​​​റും ആ​​​യി​​​ര​​​വും മി​​​ല്യ​​​നും ബി​​​ല്യ​​​നും ക​​​ഴി​​​ഞ്ഞു​​​പോ​​​കു​​​ന്ന തു​​​ക ക​​​ണ്ട് ഭ​​​ർ​​​ത്താ​​​വും മ​​​ക്ക​​​ളും അ​​​ന്തി​​​ച്ചു​​​പോ​​​യി.

താ​​​ത്കാ​​​ലി​​​ക ആ​​​ശ്വാ​​​സ​​​മാ​​​യി തു​​​ക അ​​​ടു​​​ത്ത ന​​​വം​​​ബ​​​റി​​​ന​​​കം അ​​​ട​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യി 28,176 ഡോ​​​ള​​​ർ(18 ല​​​ക്ഷം രൂ​​​പ) ഉ​​​ട​​​ൻ അ​​​ട​​​യ്ക്ക​​​ണം.