അമേരിക്കയിലെ ഹൂസ്റ്റണിൽ വെടിവയ്പ്: മൂന്ന് മരണം
Saturday, December 30, 2017 10:32 AM IST
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹൂസ്റ്റണിലെ ബർമെർ പ്ലസ് ബിൽഡിംഗിലുള്ള വർക്ക് ഷോപ്പിൽ മുൻ ജീവനക്കാരൻ നടത്തിയ വെടിവയ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു.