മാ​ർ​ത്തോ​മാ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഡി​സം​ബ​ർ 31 ന്
Saturday, December 30, 2017 1:52 PM IST
ഹൂ​സ്റ്റ​ണ്‍: മാ​ർ​ത്തോ​മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2018 ജൂ​ലൈ 5 മു​ത​ൽ 8 വ​രെ ഹൂ​സ്റ്റ​ണി​ലെ ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ത്തു​ന്ന 32ാം ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ, വെ​ബ്സൈ​റ്റ്, സു​വ​നീ​ർ അ​ഡ്വൈ​ർ​ടൈ​സ്മെ​ന്‍റ് എ​ന്നി​വ​യു​ടെ കി​ക്കോ​ഫ് ഡി​സം​ബ​ർ 31 ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ആ​രാ​ധ​ന​യ്ക്കു ശേ​ഷ​മു​ള​ള പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.

സ​മ്മേ​ള​നം ഭ​ദ്രാ​സ​നാ​ധി​പ​നും കോ​ണ്‍​ഫ​റ​ൻ​സ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് മീ​ഡി​യാ ക​മ്മി​റ്റി​ക്കു വേ​ണ്ടി ചെ​യ​ർ​മാ​ൻ റ​വ. വി​ജു വ​ർ​ഗീ​സ്, ക​ണ്‍​വീ​ന​ർ സ​ഖ​റി​യാ കോ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം