മു​സ്ലീം വ​നി​ത​ക്കു നേ​രെ ബ്രൂക്ക്‌ലിനില്‍ വം​ശീ​യാ​ക്ര​മ​ണം
Saturday, December 30, 2017 1:59 PM IST
ബ്രൂ​ക്ക്ലി​ൻ (ന്യൂ​യോ​ർ​ക്ക്): കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ കൂ​ട്ടം ചേ​ർ​ന്ന് മു​സ്ലീം വ​നി​ത​ക്കു നേ​രെ വം​ശീ​യാ​ധി​ക്ഷേ​പ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ബ്രൂക്ക്‌ലിനില്‍
പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. പ​രു​ക്കു​ക​ൾ നി​സാ​ര​മാ​ണെ​ങ്കി​ലും വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ്രൂ​ക്ലി​ൻ ഡൗ​ണ്‍ ടൗ​ണ്‍, ആ​ഡം സ്ട്രീ​റ്റി​ലു​ള്ള പ​നീ​റ ബ്ര​ഡി​ൽ കാ​പ്പി കു​ടി​ച്ചു കൊ​ണ്ടി​രി​ക്കെ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​വ​രു​ടെ സ​മീ​പ​ത്തെ​ത്തി ഭീ​ക​ര​രെ​ന്ന് വി​ളി​ച്ചു അ​ധി​ക്ഷേ​പി​ക്കു​ക​യും, ശ​രീ​ര​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യും മു​ഖ​ത്ത് തു​പ്പു​ക​യും ചെ​യ്ത​താ​യി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സൊ​വ​ദ് കി​ര​മ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക​ൾ ഇ​വ​രെ മ​ർ​ദ്ദി​ക്കു​ന്പോ​ൾ കൂ​ടി​നി​ന്ന​വ​ർ പ്ര​തി​ക​രി​ക്കാ​തെ കാ​ഴ്ച​ക്കാ​രാ​യി നി​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​നു ശേ​ഷം ഒ​ന്നും സം​ഭ​വി​ക്കാ​ത്ത മ​ട്ടി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ കാ​പ്പി കു​ടി​ച്ച​തി​നു​ശേ​ഷം പു​റ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ’’ എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ്’’ . സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ളോ​ടു നി​ശ​ബ്ദ​ത പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും എ​ന്നാ​ൽ മ​ർ​ദ​നം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

കി​ര​മ​യ്ക്കു നേ​രെ ന​ട​ന്ന​തു വം​ശീ​യാ​ക്ര​മ​ണ​മാ​ണെ​ന്നും ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ഉ​ട​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 800 577 8477 TIPS വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ