ലിസി ഡേവിഡ് ഹൂസ്റ്റണിൽ നിര്യാതയായി
Sunday, December 31, 2017 5:32 AM IST
ഹൂസ്റ്റണ്‍: ഷുഗർലാൻഡിൽ ദീർഘവർങ്ങളായി താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്‍റെ ഭാര്യ ലിസി ഡേവിഡ് (56 ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത തുന്പമണ്‍ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്.

ഹൂസ്റ്റണ്‍ സെൻറ് ലൂക്ക് ഹോസ്പിറ്റലിൽ 29 വർഷമായി നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു. മക്കൾ: ഷെർലിൻ, ഷോബിൻ.

പൊതുദർശനം ജനുവരി നാലിനു വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Road, Houston, Texas 77048) നടത്തപെടുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ജനുവരി അഞ്ചിനു വെള്ളിയാഴ്ച രാവിലെ ഒന്പതിനു ആരംഭിക്കുന്നതും തുടർന്നു പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310. N Main St, Pearland, TX 77581) മൃതദേഹം സംസ്കരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 832-302-1646

റിപ്പോർട്ട്: ജീമോൻ റാന്നി