യു.എ.നസീറിന്‍റെ മകൻ ഹുസ്നി നസീർ വിവാഹിതനായി
Sunday, December 31, 2017 5:34 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മുൻ മന്ത്രിയും എഴുത്തുകാരനുമായ യു.എ. ബീരാൻ സാഹിബിന്‍റെ മകൻ യു.എ.നസീറിന്‍റെ മകൻ ഹുസ്നി നസീർ വിവാഹിതനായി. ഡോ:ആഷിഖ അക്തർ ആണ് വധു. ജൂലൈ 28 വ്യാഴാഴ്ച പെരിന്തൽമണ്ണ ഷിഫാ കണ്‍വൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമ്മികത്വത്തിൽ നിക്കാഹ് നടന്നു.

ഡിസംബർ 29 നു വൈകിട്ടു വെന്നിയൂർ പരപ്പന സ്ക്വയർ കണ്‍വൻഷൻ സെന്‍ററിൽ നടന്ന വിവാഹ സൽക്കാരത്തിൽ കേരളത്തിലെ വ്യവസായ,രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക,മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം