ഫൊക്കാന നവവത്സരാശംസകൾ നേർന്നു
Monday, January 1, 2018 10:08 PM IST
ന്യൂയോർക്ക്: ഫൊക്കാന എല്ലാവർക്കും നവവത്സരാശംസകൾ നേർന്നു. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം പ്രവർത്തനങ്ങളുടെ വർഷമാണ് കടന്നുപോയതും ഇനി വരാൻ പോകുന്നതും ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ വർഷമാണ്. വീണ്ടും ഫിലാഡൽഫിയായിൽ ഒത്തുകൂടുകയാണ്. എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട് ഈ പുതുവർഷം എല്ലാവർക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും പുത്തൻ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഫൊക്കാനയുടെ കണ്‍വൻഷന് ആതിഥ്യമരുളാൻ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു. കണ്‍വൻഷനുവേണ്ട എല്ലാ തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. കണ്‍വൻഷണ്‍ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു ചരിത്ര സംഭവം ആക്കാൻ ഭാരവാഹികൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്.

എല്ലാ മലയാളികൾക്കും ശാന്തിയുടെയും സമാധാനത്തിന്‍റെയും പുതുവത്സരാശംസകൾ നേരുന്നതായി ഫൊക്കാനാ പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ, ജോസ് കാനാട്ട് വൈസ് പ്രസിഡന്‍റ്, ഡോ. മാത്യു വർഗീസ്, അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്, അഡീഷണൽ അസോ. സെക്രട്ടറി, ഏബ്രഹാം കളത്തിൽ അസോ. ട്രഷറർ സണ്ണി മറ്റമന അഡീ. അസോ. ട്രഷറർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട്, ട്രസ്റ്റി സെക്രട്ടറി ടെറൻസണ്‍ തോമസ്, നാഷണൽ കമ്മിറ്റി മെംബേഴ്സ്, ട്രസ്റ്റിബോർഡ് മെംബേഴ്സ്, റീജണൽ വൈസ് പ്രസിഡന്‍റുമാർ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ