ജോസ് കുട്ടംപേരൂർ യോങ്കേഴ്സിൽ നിര്യാതനായി
Wednesday, January 3, 2018 10:48 PM IST
ന്യൂയോർക്ക്: ചങ്ങനാശേരി കുട്ടംപേരൂർ ജോസ് ഫ്രാൻസീസ് (58) യോങ്കേഴ്സിൽ നിര്യാതനായി. സംസ്കാരം ജനുവരി 5 ന് രാവിലെ ഒന്പതിന് ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ (810 E, 221 St, Bronx) ശുശ്രൂഷകൾക്കുശേഷം വൈറ്റ് പ്ലെയിൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ. (575 Hillside Ave White Plains).

ഭാര്യ: റീത്ത ഉഴവൂർ പുതുപറന്പിൽ കുടുംബാംഗം. മക്കൾ: ഡോ. ഫ്രാൻസിസ്, ജോസഫ്. സഹോദരങ്ങൾ: ഡോ. റോസിലിൻ (യുകെ), മെർലിൻ വർഗീസ് (പായിപ്പാട്).

പൊതുദർശനം: ജനുവരി മൂന്നിന് (ബുധൻ) വൈകുന്നേരം 6 മുതൽ രാത്രി 9 വരെ. Flynn Memorial Home, 1652 Central Park Ave, Yonkers - 10710.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി