മാ​പ്പ് ക്രി​സ്മ​സ് ​പുതുവത്സരാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Friday, January 12, 2018 10:33 PM IST
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ (മാ​പ്പ്) ക്രി​സ്മ​സ് പു​തു​വ​ത്സ​ര കൂ​ട്ടാ​യ്മ​യും, സം​ഘ​ട​ന​യു​ടെ 2018ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ജ​നു​വ​രി ഏ​ഴി​നു ഞാ​യ​റാ​ഴ്ച മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ കൊ​ണ്ടാ​ടി. വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ കോ​ശി വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യ സ്വാ​ഗ​ത പ്ര​സം​ഗം നി​ർ​വ​ഹി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശൈ​ലി​ക​ളും വി​വ​രി​ക്കു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ ശ​ക്തി എ​ന്നു പ​റ​യു​ന്ന​ത് അ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ഒ​റ്റെ​ക്കെ​ട്ടാ​യു​ള്ള കൂ​ട്ടാ​യ്മ​യാ​ണെ​ന്നും അ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശി​ഷ്ടാ​തി​ഥി​യും സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി​യു​മാ​യ റ​വ.​ഫാ. അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ സ​ന്ദേ​ശം ന​ൽ​കി. ജ്ഞാ​ന​വും വി​ജ്ഞാ​ന​വും കൂ​ടാ​തെ എ​ല്ലാ മ​നു​ഷ്യ​രി​ലു​മു​ള്ള ഒ​ന്നാ​ണ് സ​ജ്ഞാ​നം. മ​നു​ഷ്യ​രി​ലു​ള്ള ആ​ത്മ​ചൈ​ത​ന്യ​ത്തെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​വാ​ൻ മ​നു​ഷ്യ​രാ​യ ന​മ്മ​ൾ ബ​ദ്ധ്യ​സ്ഥ​രാ​ണ്. സ്വ​യ​മാ​യും സ​മൂ​ഹ​മാ​യും അ​തി​ൽ താ​ത്പ​ര്യം ഉ​ള​വാ​ക്കി മാ​തൃ​ക​യാ​യി മാ​റ​ണ​മെ​ന്നു അ​ബു അ​ച്ച​ൻ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഉ​ത്ബോ​ധി​പ്പി​ച്ചു. ഏ​വ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ബു അ​ച്ച​ൻ നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് 2018ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
||
ച​ട​ങ്ങി​ൽ ഫോ​മ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു സ്ക​റി​യ ആ​ശം​സ അ​റി​യി​ക്കു​ക​യും ഫോ​മ കേ​ര​ള​ത്തി​ലെ പ​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ആ​ധു​നി​ക കേ​ര​ളം ന​ഴ്സു​മാ​രു​ടെ സേ​വ​ന​മൂ​ല്യ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന വ​സ്തു​ത​യെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ടോം ​തോ​മ​സ് (ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ) ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ മി​ക​വു തെ​ളി​യി​ച്ച ഗാ​യ​ക​രാ​യ ജ​യ്സ​ണ്‍ ഫി​ലി​പ്പ്, പ്ര​മോ​ദ് പ​ര​മേ​ശ്വ​ര​ൻ, റേ​ച്ച​ൽ ഉ​മ്മ​ൻ, ശി​ല്പാ റോ​യ്, സോ​യ നാ​യ​ർ, മെ​ലീ​സ തോ​മ​സ് എ​ന്നി​വ​ർ​ക്കു പു​റ​മെ വ​ന്നു ചേ​ർ​ന്ന മു​ഴു​വ​ൻ ആ​സ്വാ​ദ​ക​വൃ​ന്ദ​ങ്ങ​ളെ​യും ചി​രി​യു​ടെ പു​ത്ത​ൻ രാ​വാ​ക്കി മാ​റ്റി​യ സു​രാ​ജ് ദി​ന​മ​ണി​യു​ടെ മി​മി​ക്രി​യും അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഏ​വ​ർ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ണ്ടി ന​ന്ദി അ​റി​യി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഒ​രു​ക്കി​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നു സ്ക​റി​യ (പ്ര​സി​ഡ​ന്‍റ്) 267 496 2423, തോ​മ​സ് ചാ​ണ്ടി (സെ​ക്ര​ട്ട​റി) 201 446 5027, ഷാ​ലു പു​ന്നൂ​സ് (ട്ര​ഷ​റ​ർ) 203 482 9123, സ​ന്തോ​ഷ് ഏ​ബ്ര​ഹാം (പി.​ആ​ർ.​ഒ) 215 605 6914.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം