സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വ് ര​വി ര​ഗ്ബീ​ർ ന്യു​യോ​ർ​ക്കി​ൽ അ​റ​സ്റ്റി​ൽ
Friday, January 12, 2018 10:35 PM IST
ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ന്യു ​സാ​ൻ​ചു​വ​റി കൊ​യ​ലേ​ഷ​ൻ (New Sanctuary Coalition) എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ര​വി ര​ഗ്ബീ​റി​നെ ജ​നു​വ​രി 11ന് ​ന്യൂ​യോ​ർ​ക്കി​ൽ ഇ​മി​ഗ്രേ​ഷ​ൻ ആ​ന്‍റ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്തു. ര​വി​യോ​ടു ഉ​ട​ൻ രാ​ജ്യം വി​ട്ടു പോ​കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു.

ര​വി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചു ജേ​ക്ക​ബ് ജാ​വി​റ്റ് ഫെ​ഡ​റ​ൽ ബി​ൽ​ഡിം​ഗി​നു മു​ന്പി​ൽ നൂ​റു​ക​ണ​ക്കി​നു ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ത​ടി​ച്ചു കൂ​ടി​യ​വ​രി​ൽ നി​ന്നും ര​ണ്ടു ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 16 പേ​രെ പോ​ലീ​സ് വി​ല​ങ്ങു വ​ച്ചു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ര​ന്ത​രം ശ​ബ്ദം ഉ​യ​ർ​ത്തി​യി​രു​ന്ന ര​വി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രാ​ലും ആ​ദ​രി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു.

1991ൽ ​അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി​യ ര​വി 1994 മു​ത​ൽ നി​യ​മ​പ​ര​മാ​യി സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു. 2001ൽ ​ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​യ ര​വി 22 മാ​സം ഇ​മി​ഗ്രേ​ഷ​ൻ ത​ട​വി​ലാ​യി​രു​ന്നു.

2006ൽ ​രാ​വി​ലെ നാ​ടു​ക​ട​ത്തു​ന്ന​തി​ന് ഇ​മി​ഗ്രേ​ഷ​ൻ ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ 2018 വ​രെ ഇ​വി​ടെ ക​ഴി​യു​ന്ന​തി​നു​ള്ള അ​നു​മ​തി ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി. 2008ൽ ​വി​ട്ട​യ​ച്ച ര​വി സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി. ബ്രൂ​ക്ക്ലി​നി​ൽ ഭാ​ര്യ ഏ​ലി​യും മ​ക​ൾ ദ​ബോ​റ​യു​മാ​യി താ​മ​സി​ക്കു​ന്ന ര​വി​യു​ടെ ഡി​പ്പോ​ർ​ട്ടേ​ഷ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി അ​റ്റോ​ർ​ണി​മാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ