മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ ടെ​ക്സ​സി​ൽ അ​ധ്യാ​പി​ക മ​രി​ച്ചു
Tuesday, February 13, 2018 10:49 PM IST
വെ​ത​ർ​ഫോ​ർ​ഡ് (ടെ​ക്സ​സ്): മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ ടെ​ക്സ​സി​ൽ ചികിത്സയിലായിരുന്ന അ​ധ്യാ​പി​ക മ​രി​ച്ചു. നാ​ലു വ​ർ​ഷ​മാ​യി ടെ​ക്സ​സ് വെ​ത​ർ​ഫോ​ർ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ അ​ധ്യാ​പി​ക​യാ​യ ഹെ​ത​ർ ഹോ​ള​ന്‍റ് (38) ആ​ണ് ഫ്ളൂ ​വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

ഫ്ളൂ ​മെ​ഡി​ക്കേ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ണ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഹെ​ത​ർ ഫോ​ർ​ഡി​ന്‍റെ ഭ​ർ​ത്താ​വ് ഫ്രാ​ങ്ക് ഹോ​ള​ണ്ട് പ​റ​ഞ്ഞു. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച അ​ധ്യാ​പി​ക​യെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഹെ​ത​ർ, ടാ​മി ഫ്ളു ​വാ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ 116 ഡോ​ള​ർ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഫ്രാ​ങ്ക് പ​റ​ഞ്ഞു.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യെ ഡ​യാ​ലി​സി​സി​നു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു അ​ന്ത​രി​ച്ച അ​ധ്യാ​പി​ക. ജ​നു​വ​രി മൂ​ന്നാം​വാ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ അ​മേ​രി​ക്ക​യി​ൽ 4064 പേ​ർ മ​രി​ച്ച​താ​യി സി​ഡി​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ രോ​ഗം ബാ​ധി​ച്ച 10 പേ​രി​ൽ ഒ​രാ​ൾ വീ​തം മ​രി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ടാ​മി ഫ്ളൂ ​എ​ന്ന ഒൗ​ഷ​ധ​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യം രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ