അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി ക​ഥ ക​വി​ത മ​ത്സ​ര​ങ്ങ​ൾ
Tuesday, March 13, 2018 10:20 PM IST
കാ​ലി​ഫോ​ർ​ണി​യ: വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലു​ള്ള അ​ക്ഷ​ര സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ​ർ​ഗ​വേ​ദി അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​ക​ൾ​ക്കു​വേ​ണ്ടി മ​ല​യാ​ളം ചെ​റു​ക​ഥ, ക​വി​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തും, മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ സൃ​ഷ്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​യ്ക്കേ​ണ്ട​ത്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ആ​ദ​രീ​ണ​യ​രാ​യ സാ​ഹി​ത്യ​കാ​രന്മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സം​ഘ​മാ​യി​രി​ക്കും ക​ഥ, ക​വി​ത ഇ​ന​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ കൃ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​നാ​ർ​ഹ​ർ​ക്ക് ബേ ​ഏ​രി​യ​യി​ൽ വ​ച്ചു സ​ർ​ഗ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ വ​ച്ചു സ​മ്മാ​ന തു​ക​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും.

ഒ​രാ​ളി​ൽ നി​ന്നു പ​രാ​മ​വ​ധി ഒ​രു ക​ഥ​യും ക​വി​ത​യും മാ​ത്ര​മേ മ​ത്സ​ര​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ പ​ര​മാ​വ​ധി 3000 വാ​ക്കു​ക​ൾ വ​രെ​യു​ള്ള ക​ഥ​യോ, ക​വി​ത​യോ സ​മ​ർ​പ്പി​ക്കാം. മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം സ​ർ​ഗ​വേ​ദി​ക്കു​ണ്ടാ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ്വ​ന്തം കൃ​തി​ക​ൾ മെൃ​ഴ​മ്ല​റ​ശ​ലേ​മാ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ 2018 മെ​യ് 31നു ​മു​ന്പ് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. മ​ത്സ​ര​ത്തി​ന് അ​യ​യ്ക്കു​ന്ന ഇ​മെ​യി​ലി​ൽ "സ​ർ​ഗ​വേ​ദി 2018 ക​ഥ ക​വി​ത മ​ത്സ​ര​ത്തി​നു​ള്ള എ​ന്‍റെ സ​മ​ർ​പ്പ​ണം’ എ​ന്നെ​ഴു​തു​ക. അ​തോ​ടൊ​പ്പം ത​ന്നെ ക​ഥ​യു​ടെ / ക​വി​ത​യു​ടെ പേ​ര്, ആ​കെ വാ​ക്കു​ക​ളു​ടെ എ​ണ്ണം, നി​ങ്ങ​ളു​ടെ പേ​ര്, വി​ലാ​സം, ഇ​മെ​യി​ൽ വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, സം​ക്ഷി​പ്ത ജീ​വ​ച​രി​ത്ര​മാ​യ പ്ര​സ്താ​വ​ന, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളോ, അ​വാ​ർ​ഡു​ക​ളോ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും അ​യ​യ്ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ മേ​ൽ​പ​റ​ഞ്ഞ ഇ​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം