സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ടി​ല്ലേ​ഴ്സ​ണ്‍ പു​റ​ത്ത്: ഭ​ര​ണ​ത്തി​ൽ അ​ഴി​ച്ചു​പ​ണി​യു​മാ​യി ട്രം​പ്
Tuesday, March 13, 2018 11:04 PM IST
വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ട്രംപും ടില്ലേഴ്സണും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായുള്ള വാർത്തകൾ നിലനിൽക്കെയാണ് പുറത്താക്കലുണ്ടായിരിക്കുന്നത്.

ടില്ലേഴ്സണിന്‍റെ ഇത്രയും കാലത്തെ സേവനത്തിന് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. ടില്ലേഴ്സണിനു പകരം സിഐഎ തലവൻ മൈക്ക് പോംപിയോയെയാണ് പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. സിഐഎയുടെ ആദ്യ വനിതാ തലവനായി ജിനാ ഹാസ്പലിനെ നിയമിക്കുകയും ചെയ്തു.

2016 ലാണ് റെക്സ് ടില്ലേഴ്സൺ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാൽ അധികാരത്തിലേറിയതു മുതൽ ഡോണൾഡ് ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഉത്തരകൊറിയ വിഷയത്തിൽ ട്രംപിന്‍റെ നിലപാടുകൾക്കെതിരെ ടില്ലേഴ്സൺ രംഗത്തെത്തിയിരുന്നു.