ഒക്‌ലഹോമ പ​ബ്ലി​ക്ക് സ്കൂ​ളു​ക​ൾ ഏ​പ്രി​ൽ 16 മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
Monday, April 16, 2018 10:42 PM IST
ഒക്‌ലഹോമ: ശ​ന്പ​ള വ​ർ​ധ​ന​വും സ്കൂ​ൾ ഫ​ണ്ടിം​ഗും ആ​വ​ശ്യ​പ്പെ​ട്ടു ഒക്‌ലഹോമ പ​ബ്ലി​ക് സ്കൂ​ളു​ക​ൾ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന പ​ബ്ലി​ക്ക് സ്കൂ​ളു​ക​ൾ ഏ​പ്രി​ൽ 16 തി​ങ്ക​ൾ മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​യ​ദി​ന​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു മേ​യ് 31 വ​രെ എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ വീ​തം പ്ര​വ​ർ​ത്തി സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ധാ​ന അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ അ​മേ​രി​ക്ക​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ടീ​ച്ചേ​ഴ്സ് സ​മ​രം തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റൊ​രു സം​ഘ​ട​ന​യാ​യ ഒ​ഇ​എ (പ്രൊ​ഫ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ) സ​മ​രം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ത്ഥി​ക​ളോ​ടും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഒക്‌ലഹോമ ബോ​ർ​ഡ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ അ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി. ​ചെ​റി​യാ​ൻ