വര്‍ണാഭമായ ചടങ്ങില്‍ ഐ​എ​പി​സി​യു​ടെ ന​വ​നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു
Monday, April 16, 2018 10:43 PM IST
ന്യു​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ​വം​ശ​ജ​രു​ടെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ​കൂ​ട്ടാ​യ്മ​യാ​യ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബ് (ഐ​എ​പി​സി) ന്‍റെ 2018 ലെ ​എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മ​റ്റി സ്ഥാ​ന​മേ​റ്റു. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​ലു​ലേ​റ്റി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും സോ​ഷ്യ​ൽ പൊ​ളി​റ്റി​ക്ക​ൽ ആ​ക്ടി​വി​സ്റ്റു​മാ​യ റെ​നി മെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ ക​മ്മ​റ്റി സ്ഥാ​ന​മേ​റ്റ​ത്.

ഐ​എ​പി​സി​യു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ പി. ​സ​ക്ക​റി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കോ​ണ്‍​സ​ൽ ജ​ന​റ​ൽ സ​ന്ദീ​പ് ച​ക്ര​ബ​ർ​ത്തി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ശം​സി​ച്ചു. ത​ങ്ങ​ളു​ടെ ദൗ​ത്യ​ങ്ങ​ളി​ൽ വി​ജ​യം കൈ​വ​രി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച അ​ദ്ദേ​ഹം ഐ​എ​പി​സി​യെ ന​യി​ക്കാ​ൻ ഒ​രു വ​നി​ത​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഐ​എ​പി​സി​യെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

സ​മൂ​ഹ​ത്തെ​യും സം​സ്കാ​ര​ത്തെ​യും പോ​സി​റ്റീ​വാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും, ക​മ്യൂ​ണി​റ്റി​ക്കി​ട​യി​ൽ അ​തി​നാ​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ത​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണെ​ന്നും ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഐ​എ​പി​സി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് റെ​നി മെ​ഹ്റ പ​റ​ഞ്ഞു.

ഐ​എ​പി​സി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റെ​നി മെ​ഹ്റ 1990 മു​ത​ൽ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. റെ​നി റി​പ്പോ​ർ​ട്ട് എ​ന്ന ഷോ​യു​ടെ ഹോ​സ്റ്റാ​യും, രാ​ഷ്ട്രീ​യം, ആ​രോ​ഗ്യം, ഹ്യൂ​മ​ൻ ഇ​ന്‍റ​റ​സ്റ്റിം​ഗ് സ്റ്റോ​റീ​സ്, ഫാ​ഷ​ൻ, ഫി​ലിം, തി​യ​റ്റ​ർ, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മാ​ധ്യ​മ വാ​ർ​ത്ത റെ​നി ന​ൽ​കു​ക​യും ചെ​യ്യു​ന്നു. റെ​ൻ​ബോ മീ​ഡി​യ എ​ന്ന അ​ഡ്വ​ർ​ടൈ​സിം​ഗ്, ബ്രോ​ഡ്കാ​സ്റ്റിം​ഗ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ക​ന്പ​നി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി 2010 മു​ത​ൽ ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ക്സ്റ്റേ​ണ​ൽ അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ൻ​വൈ​സി ഹെ​ൽ​ത്ത്, ഹോ​സ്പി​റ്റ​ൽ​സ്/ ക്യൂ​ൻ​സി​ൽ 2014 മു​ത​ൽ 2017 ഫെ​ബ്രു​വ​രി വ​രെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ന്യു​യോ​ർ​ക്കി​ൽ നി​ന്നും ബി​എ ബ്രോ​ഡ്കാ​സ്റ്റ് ജേ​ണ​ലി​സം നേ​ടി​യ​തി​ന് ശേ​ഷം, ദ ​ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പൊ​ളി​റ്റി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​ൽ എം​എ​യും നേ​ടി. ഇ​പ്പോ​ൾ വോ​ൾ​ഡ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡോ​ക്ട​റേ​റ്റെ​ടു​ക്കു​ക​യാ​ണ്.

മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: ജ​യ്ഹി​ന്ദ് വാ​ർ​ത്ത​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ആ​ഷ്ലി ജോ​സ​ഫ് ആ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ്പ്ര​സി​ഡ​ന്‍റ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു (അ​നി​ൽ), വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ മു​ര​ളി നാ​യ​ർ, രൂ​പ്സി ന​റൂ​ള, അ​നു​പ​മ വെ​ങ്കി​ടേ​ഷ്, അ​ല​ക്സ് തോ​മ​സ്, സെ​ക്ര​ട്ട​റി​മാ​ർ ബി​ജു ചാ​ക്കോ, അ​രു​ണ്‍ ഹ​രി, ബൈ​ജു പ​ക​ലോ​മ​റ്റം, ജേ​ക്ക​ബ് കു​ട​ശ്ശ​നാ​ട്, ട്ര​ഷ​റ​ർ കെ​ന്നി ചെ​റി​യാ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഡോ. ​മാ​ത്യു പ​ന​യ്ക്ക​ൽ, എ​ക്സ് ഒ​ഫീ​ഷ്യോ​കോ​ര​സ​ണ്‍ വ​ർ​ഗീ​സ്, നാ​ഷ്ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് തെ​രേ​സ ടോം (​ന്യൂ​ജേ​ഴ്സി), ആ​നി കോ​ശി (കാ​ന​ഡ), പി​ആ​ർ​ഒ​മാ​ർ ഫി​ലി​പ്പ് മാ​ര​റ്റ്, സാ​ബു കു​ര്യ​ൻ, ബി​ൻ​സ് മ​ണ്ഡ​പം. ഐ​എ​പി​സി​യു​ടെ ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര​മാ​ധ്യ​മ സ​മ്മേ​ള​നം ഒ​ക്ടോ​ബ​റി​ൽ അ​റ്റ്ലാ​ന്‍റ​യി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജി​ൻ​സ്മോ​ൻ പി. ​സ​ക്ക​റി​യ