ഫി​ല​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം
Tuesday, May 15, 2018 10:42 PM IST
ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന​സ്കൂ​ൾ കുട്ടിക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും സ്ഥൈ​ര്യ​ലേ​പ​ന​വും ഭ​ക്തി നി​ർ​ഭ​ര​മാ​യ ശു​ശ്രൂ​ഷ​ക​ളോ​ടെ ന​ട​ത്തി. തൃ​ശൂ​ർ അ​തി​രൂ​പ​താ മു​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂങ്കു​ഴി (ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​ത്തു​സ്) ആ​യി​രു​ന്നു മു​ഖ്യ​കാ​ർ​മ്മി​ക​ൻ. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ​റ​ന്പി​ൽ, ഹെ​ർ​ഷി മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഡി​ജോ തോ​മ​സ് കോ​യി​ക്ക​ര, സെ. ​ജൂ​ഡ് സീ​റോ മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി റ​വ. ഫാ. ​സ​ജി മു​ക്കൂ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. ദി​വ്യ​ബ​ലി​മ​ധ്യേ​യാ​യി​രു​ന്നു കൂ​ദാ​ശ​ക​ളു​ടെ പ​രി​ക​ർ​മ്മം.

മേ​യ് 12 ശ​നി​യാ​ഴ്ച രാ​വി​ലെ 9നു ​ദി​വ്യ​കാ ണ്യ ​സ്വീ​ക​ര​ണ​ത്തി​നു ത​യാ​റെ​ടു​ത്ത കുട്ടി​ക​ളു​ടെ​യും, മാ​താ​പി​താ​ക്ക​ളു​ടെ​യും പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ർ​മ്മ​ങ്ങ​ൾ സ​മാ​രം​ഭി​ച്ചു. കുർ​ബാ​ന​മ​ധ്യേ കാ​ർ​മ്മി​ക​ർ സ്ഥൈ​ര്യ​ലേ​പ​ന​കൂ​ദാ​ശ​യി​ലൂ​ടെ സ്ഥി​ര​ത​യു​ടെ ദാ​താ​വാ​യ പ​രി​ശു​ദ്ധാ​ത്മാ​വി​നെ കുട്ടി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ച്ചു. തു​ട​ർ​ന്നു പ്ര​ഥ​മ​ദി​വ്യ​കാ ണ്യ​സ്വീ​ക​ര​ണ​ത്തി​ലൂ​ടെ ഹൃ​ദ​യ അ​ൾ​ത്താ​ര​യി​ൽ വാ​ഴു​ന്ന ഈ​ശോ​യെ​ത്ത​ന്നെ കുഞ്ഞു​ങ്ങ​ൾ​ക്കു ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്ക​പ്പെ​ട്ട 18 കുട്ടി​ക​ൾ ദി​വ്യ​കാ​രു​ണ്യ​വും, 5 കുട്ടി​ക​ൾ സ്ഥൈ​ര്യ​ലേ​പ​ന​വും ത​ദ​വ​സ​ര​ത്തി​ൽ സ്വീ​ക​രി​ച്ചു. മ​താ​ധ്യാ​പ​ക​രാ​യ കാ​ര​ളി​ൻ ജോ​ർ​ജ്, ക്രി​സ്റ്റ​ൽ തോ​മ​സ്, അ​ക്ഷ​യ് വ​ർ​ഗീ​സ്, ജൂ​ലി​യ​റ്റ് ജോ​ണി, മെ​ർ​ലി ജോ​സ് പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ഗ്ലോ​റി​യാ സ​ന്തോ​ഷ്, അ​ലീ​നാ ഷാ​ജ​ൻ, ബ്ര​യാ​ൻ ബോ​സ്, മേ​രി​ബെ​ൽ വാ​ഴ​പ്പി​ള്ളി, ഏ​ഞ്ച​ല റോ​യ്, കെ​യ്റ്റ്ലി​ൻ റോ​ജ്, ക്രി​സ്റ്റി ത​ങ്ക​ച്ച​ൻ, ജെ​സെ​ൽ മ​ത്താ​യി, ലെ​വി​ൻ സോ​ണി, മൈ​ക്കി​ൾ പോ​ൾ, റി​ഷ​ൻ ജോ​സ​ഫ്, റോ​സ് മേ​രി പ്ലാ​മൂ​ട്ടി​ൽ, സാ​വി​യോ സെ​ബാ​സ്റ്റ്യ​ൻ, സാ​ന്േ‍​റാ സെ​ബാ​സ്റ്റ്യ​ൻ, സാ​റി​യേ​ൽ തോ​മ​സ്, ടെ​സ്ലി​ൻ ജോ​സ​ഫ്, ക്ലാ​ര ചാ​ക്കോ, ഏ​ഞ്ച​ല ചാ​ക്കോ എ​ന്നീ കുട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷം പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം, സ്ഥൈ​ര്യ​ലേ​പ​നം എ​ന്നീ കൂ​ദാ​ശ​ക​ൾ സ്വീ​ക​രി​ച്ച​ത്.

ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ​റ​ന്പി​ൽ, കൈ​ക്കാ​രന്മാരാ​യ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ജോ​സ് തോ​മ​സ്, മോ​ഡി ജേ​ക്ക​ബ്, ഷാ​ജി മി​റ്റ​ത്താ​നി, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി, മ​ത​ബോ​ധ​ന​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജോ​സ് മാ​ളേ​യ്ക്ക​ൽ, സി​സി​ഡി. ടീ​ച്ചേ​ഴ്സ്, കുട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ, പ​ള്ളി​ക്ക​മ്മി​റ്റി, മ​രി​യ​ൻ മ​ദേ​ഴ്സ്, ഭ​ക്ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കൂ​ദാ​ശാ​ക​ർ​മ്മ​ങ്ങ​ൾ​ക്കു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. കാ​ര​ളി​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15ൽ ​പ​രം യു​വ​ഗാ​യ​ക​ര​ട​ങ്ങു​ന്ന ഇം​ഗ്ലീ​ഷ് ക്വ​യ​ർ ദി​വ്യ​ബ​ലി​മ​ധ്യേ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ർ​ണ​മ​നോ​ഹ​ര​മാ​യ ബു​ക്ലെ​റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ