ഇ.​സി.​ജി. സു​ദ​ർ​ശ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Wednesday, May 16, 2018 10:27 PM IST
ഫി​ല​ഡ​ൽ​ഫി​യ: ലോ​ക മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വും പ്ര​ശ​സ്ത ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ​ത്മ​ഭൂ​ഷ​ണ്‍ ഇ.​സി.​ജി. സു​ദ​ർ​ശ​ന്‍റെ വേ​ർ​പാ​ടി​ൽ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ത്യേ​ക യോ​ഗം ജോ​ബി ജോ​ർ​ജി​ന്‍റെ (പ്ര​സി​ഡ​ന്‍റ്) അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ നാ​ടി​നു മു​ത​ൽ കൂ​ട്ടാ​യി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ന​ട​ത്തു​ക​യും ശാ​സ്ത്ര ലോ​ക​ത്തി​ലെ ത​ന്‍റെ നേ​ട്ട​ങ്ങ​ൾ ത​ല​മു​റ​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് സു​ദ​ർ​ശ​ൻ.

കോ​ട്ട​യം സ്വ​ദേ​ശി​യും പാ​ക്കി​ൽ എ​ണ്ണ​ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​യ ഡോ. ​എ​ണ്ണ​ക്ക​ൽ ചാ​ണ്ടി ജോ​ർ​ജ് സു​ദ​ർ​ശ​ന്‍റെ ദുഃ​ഖാ​ർ​ത്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം കോ​ട്ട​യം അ​സോ​സി​യേ​ഷ​നും പ​ങ്കു​ചേ​രു​ന്ന​താ​യി പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്