ന്യൂയോർക്കിൽ ശ്രീ നാരായണ കണ്‍വൻഷൻ ജൂലൈ 19 മുതൽ 22 വരെ
Thursday, June 7, 2018 1:16 AM IST
ന്യൂയോർക്ക്: ശ്രീ നാരായണാ കണ്‍വൻഷന്‍റെ മൂന്നാം സമ്മേളനം ജൂലൈ 19 മുതൽ 22 വരെ ന്യൂയോർക്കിലുള്ള എലൻ വില്ലയിൽ നടക്കും. പ്രശസ്തരായ സന്യാസിവര്യ·ാർ, സാംസ്കാരിക നായക·ാർ, ദാർശനിക പ്രമുഖർ എന്നിവർ നേതൃത്വം നൽകുന്ന ഗുരുദേവ ദർശനങ്ങളാൽ അധിഷ്ടിതമായ പ്രഭാഷണങ്ങളും ചർച്ചകളും കലാ സാഹിത്യ പരിപാടികളും സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും.

ഗുരുദേവന്‍റെ ഏക ലോക വ്യവസ്ഥയ അപഗ്രഥിച്ചുള്ള സെമിനാറും അതിന്‍റെ ചർച്ചയും ഈ കണ്‍വൻഷന് ചാരുതയേകുന്നതാണ്. ഗുരുദേവന്‍റെ ഏക ലോകവീക്ഷണവും സാമൂഹിക മാറ്റങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി മുക്താനന്ദ യതി, സ്വാമി ഗുരുപ്രസാദ്, അശോകൻ ചെരുവിൽ എന്നിവർ നയിക്കുന്ന ചർച്ച സമ്മേളനത്തിന്‍റെ മറ്റു കൂട്ടും.

സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലും അമേരിക്കയിൽനിന്നുമുള്ള നിരവധി കലാപ്രതിഭകളും സംഗീതജ്ഞതും എത്തി ചേരുന്നതാണ്. ഡോ. രാജശ്രീ വാര്യർ നേതൃത്വം നൽകുന്ന നൃത്തവും സിനിമാ പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും സമ്മേളനത്തിന്‍റെ മുഖ്യാകർഷണമായിരിക്കും. കണ്‍വൻഷൻ സെന്‍ററിന്‍റെ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യേണ്ടതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള അംഗങ്ങൾ സംഘാടകരുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: സുധൻ പാലക്കൽ (പ്രസിഡന്‍റ്) 3479934943, സജീവ് ചേന്നാട്ട് (സെക്രട്ടറി) 917979177, സുനിൽകുമാർ കൃഷ്ണൻ (ട്രഷറർ) 516 2257781. മുരളി കേശവൻ (എസ്എൻജി മിഷൻ പ്രസിഡന്‍റ്, ഹൂസ്റ്റണ്‍) 832 236 3491.

റിപ്പോർട്ട്: ശങ്കരൻകുട്ടി