ആഷിഷ് ജോസഫ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക്
Thursday, June 7, 2018 1:17 AM IST
ന്യൂയോർക്ക്: എംപയർ റീജണിൽപ്പെട്ട ഇന്ത്യ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്‍റെ പ്രതിനിധി ആഷിഷ് ജോസഫ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ നാഷണൽ കമ്മിറ്റിയിൽ മൂന്നു യൂത്ത് പ്രതിനിധികളാണ് ഉള്ളത്. മത്സരം ഇല്ലാതിരുന്നതുകൊണ്ട് എതിരില്ലാതെയാണ് ആഷിഷ് വിജയിച്ചത്.

ട്രസ്റ്റ്കോ ബാങ്ക് മാനേജരും എംബിഎ ബിരുദധാരിയുമായ ആഷിഷ് വെസ്റ്റ് ചെസ്റ്ററിലെ അറിയപ്പെടുന്ന യുവ സാമൂഹിക, സാംസ്കാരിക പ്രവർത്തകനാണ്.

കൂടുതൽ യുവജനങ്ങളെ ഫോമായിലേക്ക് കൊണ്ടുവരുന്നതിന് താൻ പ്രയത്നിക്കുമെന്ന് ആഷിഷ് പറഞ്ഞു. ഫോമാ 2020 കണ്‍വൻഷൻ ന്യൂയോർക്കിൽ നടത്തുകയാണെങ്കിൽ വലിയ യുവജന പങ്കാളിത്വം ആ കണ്‍വൻഷനിൽ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോമാ 2020 ന്യൂയോർക്ക് കണ്‍വൻഷനെ സപ്പോർട്ട് ചെയ്യുവാൻ എല്ലാ യുവജനങ്ങളോടും ഫോമയുടെ അഭ്യുദയകാംക്ഷികളോടും ആഷിഷ് അഭ്യർഥിച്ചു.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി