ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് പിക്നിക്ക് 24 ന്
Thursday, June 7, 2018 1:17 AM IST
ഹൂസ്റ്റണ്‍: ഗ്രേറ്റർ ഹൂസ്റ്റണ്‍ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ് പിക്നിക്ക് ജൂണ്‍ 24 ന് (ഞായർ) ഉച്ചകഴിഞ്ഞു 2 മുതൽ 7 വരെ മാന്വൽ ഫാം ഹൗസിൽ നടക്കും.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ പങ്കെടുക്കുവാനുള്ള കലാപരിപാടികൾ, മത്സരങ്ങൾ, രുചികരമായ ഭക്ഷണം തുടങ്ങിയവ പിക്നിക്കിന്‍റെ ഭാഗമായിരിക്കും. ഓരോ വിഭാഗത്തിലുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കുമെന്ന് കണ്‍വീനർ മധു ചേരിക്കൽ അറിയിച്ചു.

വിവരങ്ങൾക്ക്: ജോസ് ജോണ്‍ തെങ്ങുംപ്ലാക്കൽ (പ്രസിഡന്‍റ്) 832 419 4471, സുകു ഫിലിപ്പ് (സെക്രട്ടറി) 832 657 9297.

റിപ്പോർട്ട്: പി.പി. ചെറിയാൻ