Obituary
ഫാ. ​ജോ​ൺ നി​ര​പ്പേ​ൽ വി​സി

അ​ടി​ച്ചി​റ : വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​ജോ​ൺ നി​ര​പ്പേ​ൽ വി​സി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​ടി​ച്ചി​റ പ​രി​ത്രാ​ണ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്നു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പാ​റ​പ്പു​ഴ നി​ര​പ്പേ​ൽ പ​രേ​ത​രാ​യ ഐ​പ്പ് - ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മാ​ണി, മേ​രി മാ​ത്യു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 9.30ന് ​അ​ടി​ച്ചി​റ പ​രി​ത്രാ​ണ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വ​രും. പ​രേ​ത​ൻ വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ തൃ​ക്കാ​ക്ക​ര, അ​ങ്ക​മാ​ലി, തൊ​ടു​പു​ഴ, പാ​ലാ, പ​ട​മു​ഖം സെ​മി​നാ​രി​ക​ളി​ൽ ആ​ത്മീ​യ​പി​താ​വാ​യും ന​സ്ര​ത്ത്ഹി​ൽ ഡി​പോ​ൾ സ്കൂ​ൾ, ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി, ഓ​സ്ട്രി​യ​യി​ലെ ലി​ൻ​സ് രൂ​പ​ത, ജ​ർ​മ​നി​യി​ലെ റേ​യ്ഗ​ൻ​സ്ബ​ർ​ഗ് രൂ​പ​ത എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.