ഓണപായസം
കാ​ര​റ്റ് - പാ​ൽ​പ്പാ​യ​സം
ചേ​രു​വ​ക​ൾ

കാ​ര​റ്റ് - മൂ​ന്ന് എ​ണ്ണം
പാ​ൽ - ഒ​രു ലി​റ്റ​ർ
പ​ഞ്ച​സാ​ര - ര​ണ്ട് ക​പ്പ്
നെ​യ്യ് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍
കി​സ്മി​സ്, അ​ണ്ടി​പ്പ​രി​പ്പ് - ര​ണ്ടും​കൂ​ടി കാ​ൽ ക​പ്പ്
ഏ​ല​യ്ക്കാ​പ്പൊ​ടി - അ​ര ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

കാ​ര​റ്റ് ചു​ര​ണ്ടി പ്ര​ഷ​ർ​കു​ക്ക​റി​ൽ ഇ​ട്ട് പാ​ക​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് വെ​യി​റ്റ് വ​യ്ക്കാ​തെ ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. ഇ​തി​ന്‍റെ പു​റം തൊ​ലി ക​ള​ഞ്ഞ് ന​ന്നാ​യ​ര​ച്ച് പേ​സ്റ്റു​രൂ​പ​ത്തി​ലാ​ക്ക​ണം. അ​ര ടേ​ബി​ൾ സ്പൂ​ണ്‍ നെ​യ്യ് ഒ​രു ഉ​രു​ളി​യി​ൽ ഒ​ഴി​ച്ച് നാ​ലു മി​നി​റ്റ് വ​യ്ക്കു​ക. തു​ട​ർ​ന്ന് പാ​ലൊ​ഴി​ച്ച് തി​ള​പ്പി​ച്ച് പ​കു​തി വ​റ്റു​ന്പോ​ൾ പ​ഞ്ച​സാ​ര​യി​ട്ട് ന​ന്നാ​യി അ​ലി​യി​ക്ക​ണം. എ​ന്നി​ങ്ങ് അ​ടു​പ്പി​ൽ നി​ന്ന് വാ​ങ്ങു​ക.

ഒ​രു പാ​നി​ൽ ഒ​ന്ന​ര ടേ​ബ​ൾ സ്പൂ​ണ്‍ നെ​യ്യൊ​ഴി​ച്ച് കി​സ്മി​സി​ട്ട് വ​റു​ത്ത് കോ​രു​ക. അ​ണ്ടി​പ്പ​രി​പ്പ് മി​ച്ച​മു​ള്ള നെ​യ്യി​ലി​ട്ട് വ​റു​ത്ത് കോ​ര​ണം. ഇ​വ പാ​യ​സ​ത്തി​ൽ ഇ​ട്ട് അ​ല​ങ്ക​രി​ക്കു​ക. ഏ​ല​യ്ക്കാ​പ്പൊ​ടി വി​ത​റി​യാ​ൽ കാ​ര​റ്റ്-​പാ​ൽ​പ്പാ​യ​സം റെ​ഡി.