x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പിന്‍റെ നഷ്ടങ്ങൾ

ടി​ജോ മാ​ത്യു
Published: June 10, 2026 02:00 AM IST | Updated: June 10, 2026 02:00 AM IST

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ 23-ാം എ​ഡി​ഷ​ന്‍ കി​ക്കോ​ഫി​ലേ​ക്കു​ള്ള​ത് വെ​റും ഒരു ദി​നം മാ​ത്രം. ഫി​ഫ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കാ​ന്‍ ഭാ​ഗ്യം ല​ഭി​ക്കാ​തി​രു​ന്ന മ​ഹാ​ര​ഥ​ന്മാ​ര്‍ ഏ​റെ​യു​ണ്ട്. ജോ​ര്‍​ജ് വി​യ​യും അ​ബേ​ദി പെ​ലെ​യും ക​ഴി​ഞ്ഞാ​ലും ജോ​ര്‍​ജ് ബെ​സ്റ്റ്, ആ​ല്‍​ഫ്ര​ഡോ ഡി ​സ്റ്റെ​ഫാ​നോ, റ​യാ​ന്‍ ഗി​ഗ്‌​സ്... ആ ​നി​ര നീ​ളു​ന്നു.

►►ജോ​ര്‍​ജ് ബെ​സ്റ്റ്

മ​റ​ഡോ​ണ ഗു​ഡ്, പെ​ലെ ബെ​റ്റ​ര്‍, ജോ​ര്‍​ജ് ബെ​സ്റ്റ് എ​ന്നൊ​രു നാ​ട​ന്‍ ചൊ​ല്ലു​ണ്ടാ​യി​രു​ന്നു അ​ങ്ങ് വ​ട​ക്ക​ന്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍. നോ​ര്‍​ത്തേ​ണ്‍ ഐ​റി​ഷു​കാ​രു​ടെ ജീ​വി​താ​ന​ന്ദ​ത്തെ ക​ളി​ക്ക​ള​ത്തി​ല്‍ ക​വി​ത​യാ​യി പ​ക​ര്‍​ത്തി​യൊ​രാ​ള്‍. അ​യാ​ളെ അ​വ​ര്‍ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ഇ​തി​ഹാ​സ​മാ​യി വാ​ഴ്ത്തി. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫു​ട്‌​ബോ​ള്‍ ഹി​സ്റ്റ​റി ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് 1999ല്‍ ​നൂ​റ്റാ​ണ്ടി​ലെ യൂ​റോ​പ്യ​ന്‍ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ അ​തി​ല്‍ 11-ാമ​ന്‍.

നൂ​റ്റാ​ണ്ടി​ലെ മി​ക​ച്ച ലോ​ക ക​ളി​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16-ാമ​ന്‍. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ വിം​ഗ​റാ​യി​രു​ന്നു ബെ​സ്റ്റ്. 1968ല്‍ ​ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രെ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​ക്കി. ആ ​വ​ര്‍​ഷം യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബെ​സ്റ്റ് വെ​രി ബെ​സ്റ്റാ​യി​രു​ന്നി​ട്ടും ലോ​ക​ക​പ്പ് അ​ദ്ദേ​ഹ​ത്തി​ന് അ​ന്യ​മാ​യി.

►►സ്റ്റെ​ഫാ​നോ

ലോ​ക​ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും നി​ര്‍​ഭാ​ഗ്യ​വാ​നാ​യ ക​ളി​ക്കാ​ര​നാ​ണ് ആ​ല്‍​ഫ്ര​ഡോ ഡി ​സ്റ്റെ​ഫാ​നോ. അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ ജ​നി​ച്ച് സ്വ​ന്തം രാ​ജ്യ​ത്തി​നും കൊ​ളം​ബി​യ, സ്‌​പെ​യി​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കും​വേ​ണ്ടി​യും ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടും സ്റ്റെ​ഫാ​നോ​യ്ക്ക് ലോ​ക​ക​പ്പ് ക​ളി​ക്കാ​നാ​യി​ല്ല. ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു സ്വ​ര്‍​ണ​ത്ത​ല​മു​ടി​യു​ള്ള അ​സ്ത്ര​മെ​ന്ന് വി​ളി​പ്പേ​രു​ണ്ടാ​യി​രു​ന്ന സ്റ്റെ​ഫാ​നോ. ഒ​രേ​യൊ​രു ത​വ​ണ മാ​ത്രം ഫി​ഫ സൂ​പ്പ​ര്‍ ബ​ലോ​ണ്‍ ദ്യോ​ര്‍ ന​ല്‍​കി​യ​പ്പോ​ള്‍ ആ ​പു​ര​സ്‌​കാ​രം സ്റ്റെ​ഫാ​നോ​യി​ലാ​ണ് വ​ന്നു​ചേ​ര്‍​ന്ന​ത്.

റി​വ​ര്‍ പ്ലേ​റ്റ്, കൊ​ളം​ബി​യ​യി​ലെ മി​ലോ​നാ​രി​യോ​സ് എ​ന്നീ ക്ല​ബ്ബു​ക​ളി​ല്‍ തു​ട​ങ്ങി​യ സ്റ്റെ​ഫാ​നോ 1953ല്‍ ​റ​യ​ല്‍ മാ​ഡ്രി​ഡി​ലെ​ത്തി. റ​യ​ലി​നെ 50ക​ളി​ലും 60ക​ളി​ലും ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ ഉ​റ​പ്പി​ച്ചു​നി​ര്‍​ത്താ​ന്‍ സ്റ്റെ​ഫാ​നോ​യു​ടെ ബൂ​ട്ടു​ക​ളാ​ണ് സ​ഹാ​യി​ച്ച​ത്. എ​ല്ലാം നേ​ടി​യി​ട്ടും ആ​ത്മാ​വി​നെ ന​ഷ്ട​മാ​ക്കി​യ വി​ഡ്ഢി​യെ​പ്പോ​ലെ സ്റ്റെ​ഫാ​നോ​യ്ക്ക് ലോ​ക​ക​പ്പ് ദുഃ​സ്വ​പ്ന​മാ​യി.

►►റ​യാ​ന്‍ ഗി​ഗ്‌​സ്

1990 മു​ത​ല്‍ 2014വ​രെ​യു​ള്ള ക​രി​യ​റി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി മാ​ത്രം ക​ളി​ച്ച ഗി​ഗ്‌​സ് ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​ണ്. പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ എ​ല്ലാ സീ​സ​ണി​ലും ഗോ​ള്‍ നേ​ടി​യ ഒ​രേ​യൊ​രു ക​ളി​ക്കാ​ര​ന്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ (13) പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ്. ഈ ​വെ​യി​ല്‍​സ് താ​ര​ത്തി​നു ലോ​ക​ക​പ്പ് ക​ളി​ക്കാ​നാ​യി​ല്ല.

Tags : FIFA World Cup Losses George Best Stefano Ryan Giggs

Recent News

Corehub Up