x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​മ്പോ... എ​ന്തൊ​രു സ്റ്റേ​ഡി​യം..!

ടെ​ക്‌​സ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍
Published: June 10, 2026 02:10 AM IST | Updated: June 10, 2026 02:10 AM IST

അ​ദ്ഭു​ത​രാ​ജ്യ​മാ​യാ​ണ് ഭൂ​ഗോ​ള​നി​വാ​സി​ക​ള്‍ അ​മേ​രി​ക്ക​യെ കാ​ണു​ന്ന​ത്; ഒ​രു വ​ണ്ട​ര്‍ ലാ​ന്‍​ഡ്. അ​പ്പോ​ള്‍ അ​വി​ടെ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ല്‍ വ​ണ്ട​ര്‍ ഇ​ല്ലെ​ങ്കി​ലേ അ​ദ്ഭു​ത​മു​ള്ളൂ. ഡാ​ള​സി​ലെ അ​ര്‍​ലിം​ഗ്ട​ണ്ണി​ലു​ള്ള, 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ സു​പ്ര​ധാ​ന വേ​ദി​യാ​യ എ​ടി&​ടി സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ചു. ആ​ദ്യ കാ​ഴ്ച​യി​ല്‍​ത്ത​ന്നെ ‘അ​മ്പ​മ്പോ എ​ന്തൊ​രു സ്റ്റേ​ഡി​യം' എ​ന്ന മ​ന​സി​ലെ അ​ദ്ഭു​തം, ശ​ബ്ദ​മാ​യി എ​ന്നി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്നു.

2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ മ​ഹാ​വേ​ദി​യാ​ണ് എ​ടി&​ടി സ്റ്റേ​ഡി​യം. ഭൂ​ഗോ​ള​ത്തി​ലെ ഏ​റ്റ​വും ആ​ധു​നി​ക​വും വ​ലി​പ്പ​മേ​റി​യ​തു​മാ​യ കാ​യി​ക വേ​ദി​ക​ളി​ല്‍ ഒ​ന്ന്. ഈ ​ലോ​ക​ക​പ്പി​ലെ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഈ ​സ്റ്റേ​ഡി​യം വേ​ദി​യാ​കും. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​ഞ്ച്, റൗ​ണ്ട് ഓ​ഫ് 32ലെ ​ര​ണ്ട്, പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ക​ണ​ക്ക്. 15ന് ​ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 1.30നു ​ന​ട​ക്കു​ന്ന ജ​പ്പാ​ന്‍ x നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ണ് ഈ ​സ്റ്റേ​ഡി​യ​ത്തി​ലെ ആ​ദ്യ മ​ത്സ​രം. 94,000 ആ​ണ് സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി. അ​ത് ഒ​രു ല​ക്ഷം​വ​രെ ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കും.

◄ മേ​ല്‍​ക്കൂ​ര, വീ​ഡി​യോ വോ​ള്‍

2007ല്‍ ​തു​റ​ന്ന ഈ ​സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത തു​റ​ക്കാ​നും അ​ട​യ്ക്കാ​നും സാ​ധി​ക്കു​ന്ന മേ​ല്‍​ക്കൂ​ര​യാ​ണ്. 12 മി​നി​റ്റി​നു​ള്ളി​ല്‍ ഇ​തു പൂ​ര്‍​ണ​മാ​യി തു​റ​ക്കാ​നും അ​ട​യ്ക്കാ​നും സാ​ധി​ക്കും. റൂ​ഫിം​ഗ് അ​ട​ച്ച് ശീ​തീ​ക​രി​ച്ച സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​ന​ട​ത്താം. നി​ല​വി​ല്‍ അ​മേ​രി​ക്ക​യി​ലു​ള്ള അ​ത്യു​ഷ്ണ​ത്തി​ല്‍​നി​ന്ന് കാ​ണി​ക​ള്‍​ക്കും ക​ളി​ക്കാ​ര്‍​ക്കും ആ​ശ്വാ​സ​മാ​കും ഈ ​സ്റ്റേ​ഡി​യം എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. 6,60,800 ച​തു​ര​ശ്ര അ​ടി​യാ​ണ് മേ​ല്‍​ക്കൂ​ര​യു​ടെ വ​ലു​പ്പം. സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും മൂ​ന്നു ദ​ശ​ല​ക്ഷം സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഡി​യ​ത്തി​ലെ മ​റ്റൊ​രാ​ക​ര്‍​ഷ​ണം ഇ​തി​ന്‍റെ റൂ​ഫി​ല്‍​നി​ന്നു താ​ഴേ​ക്കാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തു​പോ​ലു​ള്ള ഹൈ​ഡെ​ഫി​നി​ഷ​ന്‍ വീ​ഡി​യോ വോ​ള്‍ ആ​ണ്. ഇ​തി​ന്‍റെ ഇ​രു​ഭാ​ഗ​വും മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണി​ക്കു​ന്നു. ഇ​രു സൈ​ഡു​ക​ളി​ലും വോ​ള്‍ ഉ​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക വീ​ഡി​യോ ഡി​സ്‌​പ്ലേ​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. മാ​ത്ര​മ​ല്ല, ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള ശ​ബ്ദ-​ദൃ​ശ്യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

◄ കൗ​ബോ​യ്‌​സി​ന്‍റെ ഹോം

​അ​മേ​രി​ക്ക​ന്‍ നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ലെ (എ​ന്‍​എ​ഫ്എ​ല്‍) ഡാ​ള​സ് കൗ​ബോ​യ്‌​സ് ടീ​മി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​ണി​ത്. അ​മേ​രി​ക്ക​ന്‍ ടെ​ല​ഫോ​ണ്‍ ആ​ന്‍​ഡ് ടെ​ലി​ക്രാ​ഫ്റ്റ് ക​മ്പ​നി​യാ​ണ് (എ​ടി&​ടി) സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍. ഫി​ഫ നി​യ​മം അ​നു​സ​രി​ച്ച് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് പേ​രു​ക​ള്‍ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കി​ല്ല. അ​തു​കൊ​ണ്ട് ലോ​ക​ക​പ്പി​ല്‍ ഡാ​ള​സ് സ്റ്റേ​ഡി​യം എ​ന്നാ​ണ് ഇ​ത​റി​യ​പ്പെ​ടു​ക.

അ​മേ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ​യും ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ​യും ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​മ്പ​നി​യാ​ണ് എ​ടി&​ടി. ചൈ​ന മൊ​ബൈ​ല്‍, വെ​റൈ​സ​ണ്‍ എ​ന്നി​വ​യാ​ണ് ആ​ദ്യ​ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍. വെ​റൈ​സ​ണി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​രു​മ​ക​ള്‍ രാ​ജി​കാ വി​ജ​യ​നൊ​പ്പ​മാ​യി​രു​ന്നു സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള എ​ന്‍റെ യാ​ത്ര.

Tags : what a stadium FIFA World Cup Football

Recent News

Corehub Up