ജീ​വ​ശാ​സ്ത്ര​ത്തി​ൽ A+ നേടാം (ഭാഗം-2)
അ​ക​റ്റി​നി​ർ​ത്താം രോ​ഗ​ങ്ങ​ളെ

മു​ഖ്യ ആ​ശ​യ​ങ്ങ​ൾ

•സൂ​ക്ഷ്മ ജീ​വി​ക​ൾ മൂ​ല​മു​ണ്ടാകു​ന്ന രോ​ഗ​ങ്ങ​ൾ
•സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ - രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന രീ​തി
•ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ
•ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ - ഹീ​മോ​ഫീ​ലി​യ, സി​ക്കി​ൾ സെ​ൽ അ​നീ​മി​യ
•ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ
•ജ​ന്തു​രോ​ഗ​ങ്ങ​ൾ - ആ​ന്ത്രാ​ക്സ്, അ​കി​ടു​വീ​ക്കം, കു​ള​ന്പു​രോ​ഗം
•സ​സ്യ​രോ​ഗ​ങ്ങ​ൾ - ബ്ലൈ​റ്റ്, വാ​ട്ട​രോ​ഗം, മൊ​സൈ​ക്ക് രോ​ഗം, കു​റു​നാ​ന്പ്, ദ്രു​ത​വാ​ട്ടം, കൂ​ന്പു​ചീ​യ​ൽ

ചോ​ദ്യ​മാ​തൃ​ക 13

ഒ​രു രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ചു​വ​ടെ ന​ൽ​കി​യി​രി​ക്കു​ന്നു.

ശ​രീ​ര​ത്തി​ന് ഭാ​ര​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക, ക്ഷീ​ണം, സ്ഥി​ര​മാ​യ ചു​മ
(എ) ​രോ​ഗം തി​രി​ച്ച​റി​ഞ്ഞെ​ഴു​തു​ക?
(ബി) ​രോ​ഗ​കാ​രി​യേ​ത്?
(സി) ​ഈ രോ​ഗം പ​ക​രു​ന്ന​തെ​ങ്ങ​നെ?
(ഡി) ​ഈ രോ​ഗ​ത്തി​ന് എ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്സി​ൻ ഏ​ത്?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​ക്ഷ​യം
(ബി) ​മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​ക്കു​ലോ​സി​സ് എ​ന്ന ബാ​ക്ടീ​രി​യ
(സി) ​രോ​ഗി ചു​മ​യ്ക്കു​ന്പോ​ഴോ, തു​മ്മു​ന്പോ​ഴോ, സം​സാ​രി​ക്കു​ന്പോ​ഴോ രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ലേ​ക്കും അ​തു​വ​ഴി മ​റ്റു​ള്ള​വ​രി​ലേ​ക്കും വ്യാ​പി​ക്കു​ന്നു.
(ഡി) ​ബി​സി​ജി

ചോ​ദ്യ​മാ​തൃ​ക 14

ഗ്രാ​ഫ് നി​രീ​ക്ഷി​ച്ച് ചു​വ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തു​ക.



(എ) ​ഏ​റ്റ​വും കു​റ​വ് രോ​ഗം ബാ​ധി​ച്ച വി​ള​യേ​ത്?
(ബി) ​ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം ബാ​ധി​ച്ച വി​ള​യേ​ത്?
(സി) ​വി​ള​ക​ളെ ബാ​ധി​ച്ച രോ​ഗ​ങ്ങ​ളും അ​വ​യു​ടെ രോ​ഗ​കാ​രി​ക​ളും എ​ഴു​തു​ക

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(a) ​വ​ഴു​ത​ന (b) ​വാ​ഴ (c) ​ദ്രു​ത​വാ​ട്ടം - ഫം​ഗ​സ് , വാ​ട്ടം - ബാ​ക്ടീ​രി​യ, ബ്ലൈ​റ്റ് - ബാ​ക്ടീ​രി​യ, കു​റു​നാ​ന്പ് - വൈ​റ​സ്

ചോ​ദ്യ​മാ​തൃ​ക 15

A ​കോ​ള​ത്തി​ന​നു​സ​രി​ച്ച് B, ​C കോ​ള​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തു​ക.



മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

i-d-2, ​ii -a- 3, ​iii-b-4

ചോ​ദ്യ​മാ​തൃ​ക 16

പ​ദ ജോ​ഡി ബ​ന്ധം തി​രി​ച്ച​റി​ഞ്ഞ് വി​ട്ടു​പോ​യ ഭാ​ഗം പൂ​രി​പ്പി​ക്കു​ക. പ​ദ​ജോ​ഡി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും എ​ഴു​തു​ക.

ഫാ​റ്റി​ലി​വ​ർ : ക​ര​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞ്കൂ​ടാ​ൻ ഇ​ട​യാ​കു​ന്ന​ത്

പ​ക്ഷാ​ഘാ​തം : ...............................................................................

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

മ​സ്തി​ഷ്ക​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ പൊ​ട്ടു​ന്ന​ത്, ര​ക്ത​പ്ര​വാ​ഹം ത​ട​സ്സ​പ്പെ​ടു​ന്ന​ത്, ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ളും അ​വ​യു​ടെ കാ​ര​ണ​വും

ചോ​ദ്യ നി​ർ​മാ​ണ സൂ​ച​ക​ങ്ങ​ൾ

1) ഗ്രാ​ഫ് വി​ശ​ക​ല​നം - കൊ​തു​ക് പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ൾ, ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ൾ,
2) ചി​ത്രീ​ക​ര​ണ വി​ശ​ക​ല​നം - രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന വി​ധം, പു​ക​വ​ലി​യും ദൂ​ഷ്യ​ഫ​ല​ങ്ങ​ളും, ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ
3) പ​ട്ടി​ക​യി​ലെ വി​ട്ട​ഭാ​ഗം പൂ​ർ​ത്തി​യാ​ക്ക​ൽ, പ​ട്ടി​ക ക്ര​മീ​ക​രി​ക്ക​ൽ - സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ-​രോ​ഗ​കാ​രി-​പ​ക​രു​ന്ന വി​ധം, സ​സ്യ​രോ​ഗ​ങ്ങ​ൾ - ബാ​ധി​ച്ച വി​ള - രോ​ഗ​കാ​രി
4) രോ​ഗ​ല​ക്ഷ​ണം ന​ൽ​കി രോ​ഗ​കാ​രി, പ​ക​രു​ന്ന വി​ധം ക​ണ്ടെ​ത്ത​ൽ - എ​യ്ഡ്സ്, മ​ല​ന്പ​നി, വ​ട്ട​ച്ചൊ​റി, അ​ത്‌സറ്റ്സ് ഫു​ട്ട്, മ​ന്ത്, എ​ലി​പ്പ​നി, ഡി​ഫ്ത്തീ​രി​യ, നി​പ, ഹെ​പ്പ​റ്റൈ​റ്റി​സ്
5) അ​നു​യോ​ജ്യ​മാ​യി പ​ട്ടി​ക​പ്പെ​ടു​ത്ത​ൽ - ജ​നി​ത​ക രോ​ഗ​ങ്ങ​ൾ
6) പോ​സ്റ്റ​ർ- പു​ക​വ​ലി​യും ദൂ​ഷ്യ​ഫ​ല​ങ്ങ​ളും
7) ല​ഘു​ലേ​ഖ - ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ, എ​യ്ഡ്സ്

പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​വ​ലാ​ളു​ക​ൾ

മു​ഖ്യ ആ​ശ​യ​ങ്ങ​ൾ

• മ​നു​ഷ്യ​രി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ര​ണ്ടു​ത​രം - പൊ​തു​വാ​യ പ്ര​തി​രോ​ധ​വും പ്ര​ത്യേ​ക പ്ര​തി​രോ​ധ​വും
• രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും
• വി​വി​ധ ചി​കി​ത്സാ​രീ​തി​ക​ൾ - അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി, യു​നാ​നി
• ര​ക്ത​നി​വേ​ശം
• കൃ​ത്രി​മ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി
• സ​സ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ - പു​റ​ന്തൊ​ലി, കാ​ലോ​സ്, ഇ​ല​ക​ളി​ലെ ക്യൂ​ട്ടി​ക്കി​ൾ, കോ​ശ​ഭി​ത്തി.

ചോ​ദ്യ​മാ​തൃ​ക 17

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക.



മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​പു​റം​തൊ​ലി
(ബി) ​ഇ​ല​ക​ളി​ലൂ​ടെ​യു​ള്ള രോ​ഗാ​ണു​പ്ര​വേ​ശ​ന​ത്തെ ത​ട​യു​ന്നു.
(സി) ​സു​സ​ജ്ജ​മാ​യ പ്ര​തി​രോ​ധ ക​വ​ച​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
(ഡി) ​കോ​ശ​ഭി​ത്തി മ​റി​ക​ട​ന്നെ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ൾ കോ​ശ​സ്ത​ര​ത്തി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്നു.

ചോ​ദ്യ​മാ​തൃ​ക 18

എ ​കോ​ള​ത്തി​ലെ പ​ദ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ബി ​കോ​ള​ത്തി​ൽ നി​ന്ന് അ​നു​യോ​ജ്യ​മാ​യ പ്ര​സ്താ​വ​ന​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് എ​ഴു​തു​ക.



മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

ന്യൂ​ട്രോ​ഫി​ൽ - ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്നു.
ബേ​സോ​ഫി​ൽ - ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്നു.
ഈ​സി​നോ​ഫി​ൽ - വീ​ങ്ങ​ൽ പ്ര​തി​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു.
മോ​ണോ​സൈ​റ്റ് - രോ​ഗാ​ണു​ക്ക​ളെ വി​ഴു​ങ്ങി ന​ശി​പ്പി​ക്കു​ന്നു.
ലിം​ഫോ​സൈ​റ്റ് - രോ​ഗാ​ണു​ക്ക​ളെ പ്ര​ത്യേ​കം തി​രി​ച്ച​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ന്നു.

ചോ​ദ്യ​മാ​തൃ​ക 19

ഫാ​ഗോ​സൈ​റ്റോ​സി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ്ളോ​ചാ​ർ​ട്ട് പൂ​ർ​ത്തി​യാ​ക്കു​ക.

ഫാ​ഗോ​സൈ​റ്റു​ക​ൾ രോ​ഗാ​ണു​ക്ക​ൾ​ക്ക​ടു​ത്തെ​ത്തു​ന്നു .........(എ)...... ​സ്ത​ര​സ​ഞ്ചി​ക​ൾ ലൈ​സോ​സോ​മു​മാ​യി​ച്ചേ​രു​ന്നു ...............(ബി).....................

​മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​രോ​ഗാ​ണു​ക്ക​ളെ സ്ത​ര​സ​ഞ്ചി​യി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു.
(ബി) ​ലൈ​സോ​സോ​മി​ലെ എ​ൻ​സൈ​മു​ക​ൾ രോ​ഗാ​ണു​ക്ക​ളെ ശി​ഥി​ലീ​ക​രി​ച്ച് ന​ശി​പ്പി​ക്കു​ന്നു.

ചോ​ദ്യ​മാ​തൃ​ക 20

ഒ​രു ഒൗ​ഷ​ധ​ത്തി​ന്‍റെ സ്ഥി​ര​മാ​യ ഉ​പ​യോ​ഗം ചി​ല വി​റ്റാ​മി​നു​ക​ളു​ടെ അ​ള​വ് കു​റ​യ്ക്കു​ന്നു.

(എ) ​ഏ​താ​ണ് ഈ ​ഒൗ​ഷ​ധം?
(ബി) ​ഈ ഒൗ​ഷ​ധ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ ഏ​വ?
(സി) ​ഈ ഒൗ​ഷ​ധം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ണ്ടു​ള്ള മ​റ്റ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഏ​വ?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ
(ബി) ​ബാ​ക്ടീ​രി​യ, ഫം​ഗ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മ​ജീ​വി​ക​ളി​ൽ നി​ന്നും വേ​ർ​തി​രി​ച്ചെടു​ക്കു​ക​യും ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ ഒൗ​ഷ​ധ​ങ്ങ​ളാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ. ശ​രീ​രോ​പ​രി​ത​ല​ത്തി​ലും ശ​രീ​ര​ത്തി​ന​ക​ത്തും പ്ര​യോ​ഗി​ക്കാ​വു​ന്ന ഒൗ​ഷ​ധ​ങ്ങ​ളാ​ണ് ഇ​വ.
(സി) ​ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ സ്ഥി​ര​മാ​യ ഉ​പ​യോ​ഗം രോ​ഗാ​ണു​ക്ക​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​ക്കും. ശ​രീ​ര​ത്തി​ലെ ഉ​പ​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കു​ന്നു.

ചോ​ദ്യ നി​ർ​മാ​ണ സൂ​ച​ക​ങ്ങ​ൾ

1) ചി​ത്രീ​ക​ര​ണ വി​ശ​ക​ല​നം, - വീ​ങ്ങ​ൽ പ്ര​തി​ക​ര​ണം, ഫാ​ഗോ​സൈ​റ്റോ​സി​സ്
2) ഫ്ളോ​ചാ​ർ​ട്ട് വി​ട്ട​ഭാ​ഗം പൂ​ർ​ത്തി​യാ​ക്ക​ൽ, ഫ്ളോ​ചാ​ർ​ട്ട് ക്ര​മീ​ക​രി​ക്ക​ൽ, ഫ്ളോ​ചാ​ർ​ട്ട് ത​യ്യാ​റാ​ക്ക​ൽ - വീ​ങ്ങ​ൽ പ്ര​തി​ക​ര​ണം, ഫാ​ഗോ​സൈ​റ്റോ​സി​സ്, ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ, പ​നി
3) ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ൽ - ര​ക്ത​വും പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും
4) പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്ക​ൽ - രോ​ഗ​നി​ർ​ണ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ - ഉ​പ​യോ​ഗം, രോ​ഗ​ങ്ങ​ൾ - വാ​ക്സി​നു​ക​ൾ, വി​വി​ധ ത​രം ര​ക്ത​ഗ്രൂ​പ്പു​ക​ൾ, ശ്വേ​ത​ര​ക്താ​ണു - പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം, സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ - ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല
5) അ​നു​യോ​ജ്യ​മാ​യി പ​ട്ടി​ക​പ്പെ​ടു​ത്ത​ൽ - ബി ​ലിം​ഫോ​സൈ​റ്റ്, റ്റി ​ലിം​ഫോ​സൈ​റ്റ്

ഇ​ഴ​പി​രി​യു​ന്ന ജ​നി​ത​ക​ര​ഹ​സ്യ​ങ്ങ​ൾ

മു​ഖ്യ ആ​ശ​യ​ങ്ങ​ൾ

• വം​ശ​പാ​ര​ന്പ​ര്യം, വ്യ​തി​യാ​നം
• മെ​ൻ​ഡ​ലി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ, അ​നു​മാ​ന​ങ്ങ​ൾ
• ജീ​ൻ - അ​ലീ​ൽ
• ഡി.​എ​ൻ.​എ ഘ​ട​ന
• ജീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം
• ലിം​ഗ​നി​ർ​ണ​യ​ത്തി​ലെ ജ​നി​ത​ക​ര​ഹ​സ്യം
• ജീ​വ​ശാ​സ്ത്ര​പ​ര​മാ​യി മ​നു​ഷ്യ​രെ​ല്ലാം ഒ​രേ വ​ർ​ഗ​മാ​ണ്.

ചോ​ദ്യ​മാ​തൃ​ക 21

മെ​ൻ​ഡ​ലി​ന്‍റെ വ​ർ​ഗ്ഗ​സ​ങ്ക​ര​ണ​പ​രീ​ക്ഷ​ണം വി​ശ​ക​ല​നം ചെ​യ്ത് ചു​വ​ടെ ന​ൽ​കി​യി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മെ​ഴു​തു​ക



(എ) ​പ​രീ​ക്ഷ​ണ​ത്തി​ലെ പ്ര​ക​ട ഗു​ണ​വും ഗു​പ്ത ഗു​ണ​വും എ​ഴു​തു​ക.
(ബി) ​ഈ വ​ർ​ഗ​സ​ങ്ക​ര​ണ​പ​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മെ​ൻ​ഡ​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​നു​മാ​ന ങ്ങ​ളേ​വ ?
(സി) ​ഒ​ന്നാം ത​ല​മു​റ​യി​ലെ സ​സ്യ​ങ്ങ​ളെ സ്വ​പ​രാ​ഗ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത് വ​ഴി ല​ഭി​ക്കു​ന്ന ര​ണ്ടാം ത​ല​മു​റ​യി​ലെ സ​സ്യ​ങ്ങ​ൾ ഏ​വ? ഏ​ത​നു​പാ​ത​ത്തി​ൽ?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​പ്ര​ക​ട ഗു​ണം - ഉ​രു​ണ്ട വി​ത്ത് ഗു​പ്ത ഗു​ണം - ചു​ളു​ങ്ങി​യ വി​ത്ത്
(ബി) • ​ഒ​രു സ്വ​ഭാ​വ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ര​ണ്ട് ഘ​ട​ക​ങ്ങ​ൾ ചേ​ർ​ന്നാ​ണ്.
• ഒ​ന്നാം ത​ല​മു​റ​യി​ൽ ഒ​രു ഗു​ണം പ്ര​ക​ട​മാ​വു​ക​യും മ​റ്റൊ​ന്ന് മ​റ​ഞ്ഞി​രി​ക്കു​ക​യും ചെ​യ്തു.
(സി) 3 ​ഉ​രു​ണ്ട വി​ത്ത് : 1 ചു​ളു​ങ്ങി​യ വി​ത്ത്

ചോ​ദ്യ​മാ​തൃ​ക 22

ത​ല​മു​റ​ക​ളി​ൽ വ്യ​ത​യാ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്നു. ഓ​രോ പ്ര​ക്രി​യയെ​യും കു​റി​ച്ച് ല​ഘു​കു​റി​പ്പ് ത​യാ​റാ​ക്കു​ക.

(എ) ​ക്രോ​മ​സോ​മി​ന്‍റെ മു​റി​ഞ്ഞ്മാ​റ​ൽ (ബി) ​ബീ​ജ​സം​യോ​ഗം

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​ക്രോ​മ​സോ​മി​ന്‍റെ മു​റി​ഞ്ഞ്മാ​റ​ൽ - ഉൗ​ന​ഭം​ഗ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്രോ​മസോമുക​ൾ ജോ​ഡി​ചേ​ർ​ന്ന് അ​വ​യു​ടെ ഭാ​ഗ​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റ്റം ചെ​യ്യു​ന്നു. ഇ​ത് ജീ​നു​ക​ളു​ടെ വി​ന്യാ​സ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്നു. ഈ ​ക്രോ​മ​സോ​മു​ക​ൾ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്പോ​ൾ സ​ന്താ​ന​ങ്ങ​ളി​ൽ പു​തി​യ സ്വ​ഭാ​വ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു.


(ബി) ​ബീ​ജ​സം​യോ​ഗം - മാ​താ​വി​ൽ നി​ന്നും പി​താ​വി​ൽ നി​ന്നു​മു​ള്ള ക്രോ​മ​സോ​മു​ക​ൾ ബീ​ജ​കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്നു. അ​വ സം​യോ​ജി​ക്കു​ന്പോ​ൾ അ​ലീ​ൽചേ​ർ​ച്ച​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്നു. ഇ​ത് സ​ന്താ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

ചോ​ദ്യ​മാ​തൃ​ക 23

ചി​ത്രം നി​രീ​ക്ഷി​ച്ച് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മെ​ഴു​തു​ക.



i) ​ത​ന്നി​രി​ക്കു​ന്ന ചി​ത്രം എ​ന്തി​നെ സൂ​ചി​പ്പി​ക്കു​ന്നു.
ii) a, ​b എ​ന്നി​വ എ​ന്തെ​ന്ന് എ​ഴു​തു​ക.

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

i) ​തൈ​മി​ൻ ന്യൂ​ക്ലി​യോ​റ്റൈ​ഡ്
ii) a) ​ഡീ ഓ​ക്സീ​റൈ​ബോ​സ് പ​ഞ്ച​സാ​ര b) ​ഫോ​സ്ഫേ​റ്റ് തന്മാ​ത്ര

ചോ​ദ്യ​മാ​തൃ​ക 24

ജീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ tRNA​യു​ടെ പ​ങ്കെ​ന്ത്?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

അ​മി​നോ​ആ​സി​ഡു​ക​ളെ റൈ​ബോ​സോ​മി​ലെ​ത്തി​ക്കു​ന്നു.

ചോ​ദ്യ നി​ർ​മാ​ണ സൂ​ച​ക​ങ്ങ​ൾ

1) ചി​ത്ര വി​ശ​ക​ല​നം- ഡി.​എ​ൻ.​എ, ക്രോ​മ​സോ​മി​ന്‍റെ മു​റി​ഞ്ഞ് മാ​റ​ൽ, ബീ​ജ​സം​യോ​ഗം
2) ചി​ത്രീ​ക​ര​ണ​വി​ശ​ക​ല​നം, - ജീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, വ​ർ​ഗ​സ​ങ്ക​ര​ണം, മ​നു​ഷ്യ​നി​ലെ ലിം​ഗ​നി​ർ​ണ​യം
3) ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ൽ - വ​ർ​ഗ​സ​ങ്ക​ര​ണം, മ​നു​ഷ്യ​നി​ലെ ലിം​ഗ​നി​ർ​ണ​യം
4) ഫ്ളോ​ചാ​ർ​ട്ട് ക്ര​മ​പ്പെ​ടു​ത്ത​ൽ, പൂ​ർ​ത്തി​യാ​ക്ക​ൽ - പ്രോ​ട്ടീ​ൻ നി​ർ​മാ​ണം ഘ​ട്ട​ങ്ങ​ൾ
5) പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്ക​ൽ - ഡി.​എ​ൻ.​എ - ആ​ർ.​എ​ൻ.​എ വ്യ​ത്യാ​സം
6) പ്ര​സ്താ​വ​ന സാ​ധൂ​ക​രി​ക്കു​ക. കു​ഞ്ഞ് ആ​ണോ പെ​ണ്ണോ?

നാ​ളെ​യു​ടെ ജ​നി​ത​കം

മു​ഖ്യ ആ​ശ​യ​ങ്ങ​ൾ

•ജ​നി​ത​ക​ശാ​സ്ത്ര​ത്തി​ന്‍റെ വ​ള​ർ​ച്ച •കൃ​ത്രി​മ ഇ​ൻ​സു​ലി​ൻ ഉ​ൽ​പ്പാ​ദ​നം •ജീ​നു​ക​ളു​ടെ മു​റി​ച്ച് മാ​റ്റ​ലും വി​ള​ക്കി​ച്ചേ​ർ​ക്ക​ലും
•ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ് സാ​ധ്യ​ത​ക​ൾ - ജീ​ൻ തെ​റാ​പി, ജ​നി​ത​ക പ​രി​ഷ്കാ​രം വ​രു​ത്തി​യ മൃ​ഗ​ങ്ങ​ളും സ​സ്യ​ങ്ങ​ളും, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന •ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ് ദു​രു​പ​യോ​ഗം - ജൈ​വാ​യു​ധം, ജൈ​വ​യു​ദ്ധം,ജ​നി​ത​ക​മാ​റ്റം

ചോ​ദ്യ​മാ​തൃ​ക 25

ലോ​ഗോ നി​രീ​ക്ഷി​ച്ച് ചു​വ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തു​ക.



ലോ​ഗോ എ​ന്തി​നെ സൂ​ചി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട നേ​ട്ടം എ​ന്ത്?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

മ​നു​ഷ്യ​ജീ​നോം പ​ദ്ധ​തി​യു​ടെ ലോ​ഗോ, മ​നു​ഷ്യ​ജീ​നോ​മി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. ഒ​രു പ്ര​ത്യേ​ക സ്വ​ഭാ​വ​ത്തി​ന് കാ​ര​ണ​മാ​യ ജീ​നി​ന്‍റെ സ്ഥാ​നം എ​വി​ടെ​യാ​ണെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ജീ​ൻ മാ​പ്പി​ങി​ന് സ​ഹാ​യി​ച്ചു. ജീ​ൻ ചി​കി​ത്സ​യ്ക്ക് സ​ഹാ​യ​ക​മാ​യി.

ചോ​ദ്യ​മാ​തൃ​ക 26

ചു​വ​ടെ ന​ൽ​കി​യി​രി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ (അ​ടി​വ​ര​യി​ട്ട ഭാ​ഗ​ത്ത്) തി​രു​ത്തി എ​ഴു​തു​ക.

(എ) ​ജീ​വി​ക​ളു​ടെ ജ​നി​ത​ക​ഘ​ട​ന​യി​ൽ അ​ഭി​ല​ഷ​ണീ​യ​മാ​യ ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി ജീ​വി​ക​ളു​ടെ സ്വ​ഭാ​വ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ജ​നി​ത​ക എ​ൻജിനീ​യ​റിംഗ്.
(ബി) ​ജീ​നു​ക​ളെ മു​റി​ച്ചു​മാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ലി​ഗേ​സ് എ​ന്ന എ​ൻ​സൈ​മാ​ണ്.
(സി) ​വേ​ദ​ന​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ട പ്രോ​ട്ടീ​നു​ക​ളാ​ണ് ഇ​ന്‍റ​ർ​ഫെ​റോ​ണു​ക​ൾ.
(ഡി) 1900 ​ക​ളി​ൽ മ​നു​ഷ്യ ജീ​നോം പ​ദ്ധ​തി എ​ന്ന സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

ബി, ​സി, ഡി ​തെ​റ്റ്

(ബി) ​ജീ​നു​ക​ളെ മു​റി​ച്ചു​മാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് റെ​സ്ട്രി​ക്ഷ​ൻ എ​ൻ​ഡോ​ന്യൂ​ക്ലി​യേ​സ് എ​ന്ന എ​ൻ​സൈ​മാ​ണ്.
(സി) ​വേ​ദ​ന​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ട പ്രോ​ട്ടീ​നു​ക​ളാ​ണ് എ​ൻ​ഡോ​ർ​ഫി​ൻ.
(ഡി) 1990 ​ക​ളി​ൽ മ​നു​ഷ്യ ജീ​നോം പ​ദ്ധ​തി എ​ന്ന സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ചോ​ദ്യ​മാ​തൃ​ക 27

ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ് - സാ​ധ്യ​ത​ക​ൾ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​റി​ൽ മു​ന്നോ​ട്ട് വ​യ്ക്കാ​വു​ന്ന ആ​ശ​യ​ങ്ങ​ളേ​വ?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

മെ​ച്ച​പ്പെ​ട്ട​യി​നം കാ​ലി​ക​ളു​ടെ​യും നാ​ണ്യ​വി​ള​ക​ളു​ടെ​യും ഉ​ൽ​പ്പാ​ദ​നം - രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും അ​ത്യു​ൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ൾ.

പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ്യ​വി​ള​ക​ൾ - പോ​ഷ​ക അ​പ​ര്യാ​പ്ത​ത​യ്ക്ക് പ​രി​ഹാ​ര​മാ​കു​ന്ന വി​ള​യി​ന​ങ്ങ​ൾ.
ജീ​ൻ​ചി​കി​ത്സ - ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം.
ഒൗ​ഷ​ധ നി​ർ​മാ​ണം - മ​രു​ന്നു​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളും സ​സ്യ​ങ്ങ​ളും.

ചോ​ദ്യ​മാ​തൃ​ക 28

പ​ത്ര​വാ​ർ​ത്ത നി​രീ​ക്ഷി​ച്ച് ചു​വ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തു​ക.

ഡി​എ​ൻ​എ പ​രി​ശോ​ധ​ന കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി.

കോ​ട്ട​യം : വി​വാ​ദ​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​യി.....................

(a) ​എ​ന്താ​ണ് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​നം?
(b) ​ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് എ​ങ്ങ​നെ?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(a) DNA യി​ലെ ന്യൂ​ക്ലി​യോ​റ്റൈ​ഡു​ക​ളു​ടെ ക്ര​മീ​ക​ര​ണം ഓ​രോ വ്യ​ക്തി​യി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ഈ ​ക​ണ്ടെ​ത്ത​ലാ​ണ് DNA പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​നം.
(b) ​മോ​ഷ​ണ​മോ കൊ​ല​പാ​ത​ക​മോ ന​ട​ന്നാ​ൽ കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ത്വ​ക്കി​ന്‍റെ ഭാ​ഗം, മു​ടി, ന​ഖം, ര​ക്തം, മ​റ്റു ശ​രീ​ര​ദ്ര​വ​ങ്ങ​ൾ എ​ന്നി​വ​യി​ലെ ഉ​ച​അ യു​മാ​യി താ​ര​ത​മ്യം ചെ​യ്ത് യ​ഥാ​ർ​ത്ഥ പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കു​ന്നു.

ചോ​ദ്യ നി​ർ​മാ​ണ സൂ​ച​ക​ങ്ങ​ൾ

1) പ്ര​സ്താ​വ​ന വി​ശ​ക​ല​നം - മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​രു​ന്ന്, മ​നു​ഷ്യ ജീ​നോം പ​ദ്ധ​തി, ജ​നി​ത​ക എ​ൻ​ജി​നി​യ​റിംഗ് ദു​രു​പ​യോ​ഗം.
2) ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ൽ - കൃ​ത്രി​മ ഇ​ൻ​സു​ലി​ൻ നി​ർ​മാ​ണം.
3) ഫ്ളോ​ചാ​ർ​ട്ട് ക്ര​മ​പ്പെ​ടു​ത്ത​ൽ - കൃ​ത്രി​മ ഇ​ൻ​സു​ലി​ൻ നി​ർ​മാ​ണം.
4) പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്ക​ൽ - ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ്രോ​ട്ടീ​ൻ

ജീ​വ​ൻ പി​ന്നി​ട്ട പാ​ത​ക​ൾ

മു​ഖ്യ ആ​ശ​യ​ങ്ങ​ൾ

• രാ​സ​പ​രി​ണാ​മ സി​ദ്ധാ​ന്തം • ലാ​മാ​ർ​ക്കി​സം • ഡാ​ർ​വി​നി​സം • നി​യോ​ഡാ​ർ​വി​നി​സം • ഉ​ൽ​പ​രി​വ​ർ​ത്ത​നം • പ​രി​ണാ​മം - തെ​ളി​വു​ക​ൾ • മ​നു​ഷ്യ പ​രി​ണാ​മം

ചോ​ദ്യ​മാ​തൃ​ക 29

ശ​രി​യാ​യ ഉ​ത്ത​രം തി​ര​ഞ്ഞെ​ടു​ത്തെ​ഴു​തു​ക

മ​നു​ഷ്യ കു​ല​ത്തി​ലെ പു​രാ​ത​ന അം​ഗം.

(എ) ​ഹോ​മോ സാ​പി​യ​ൻ​സ്
(ബി) ​ആ​ർ​ഡി​പി​ത്ത​ക്ക​സ് റാ​മി​ഡ​സ്
(സി) ​ഹോ​മോ ഇ​റ​ക്ട​സ്
(ഡി) ​ഹോ​മോ നി​യാ​ണ്ട​ർ​ത്താ​ല​ൻ​സി​സ്

മൂ​ല്യ​നി​ർ​ണ​യ സൂ​ച​കം.

(ബി) ​ആ​ർ​ഡി​പി​ത്ത​ക്ക​സ് റാ​മി​ഡ​സ്

ചോ​ദ്യ​മാ​തൃ​ക 30

പ​ട്ടി​ക വി​ശ​ക​ല​നം ചെ​യ്ത് ചു​വ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തു​ക.



(എ) ​ഇ​തി​ൽ നി​ന്നും എ​ത്തി​ച്ചേ​രാ​വു​ന്ന നി​ഗ​മ​ന​ങ്ങ​ൾ എ​ന്തെ​ല്ലാം ?
(ബി) ​ഇ​ത്ത​രം പ​ഠ​ന​ങ്ങ​ൾ പ​രി​ണാ​മ പ​ഠ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ ?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​മ​നു​ഷ്യ​നി​ലും മ​റ്റ് ജീ​വി​ക​ളി​ലും ഹീ​മോ​ഗ്ലോ​ബി​ൻ ബീ​റ്റാ ശൃം​ഖ​ല​യി​ൽ അ​മി​നോ ആ​സി​ഡു​ക​ളി​ലെ മാ​റ്റ​ങ്ങ​ളു​ടെ വ്യ​ത്യാ​സം താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ മ​നു​ഷ്യ​നോ​ട ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന ജ​ന്തു ചി​ന്പാ​ൻ​സി​യാ​ണ്.
(ബി) ​വ്യ​ത്യ​സ്ത ജീ​വി​ക​ളി​ലെ പ്രോ​ട്ടീ​ൻ തന്മാ​ത്ര​ക​ളെ താ​ര​ത​മ്യ​പ​ഠ​നം ന​ട​ത്തു​ന്ന​ത് വ​ഴി ജീ​വി​ക​ൾ ത​മ്മി​ലു​ള്ള പ​രി​ണാ​മ​പ​ര​മാ​യ ബ​ന്ധം ക​ണ്ടെ​ത്താ​നാ​കും. ഒ​രു പൊ​തു​പൂ​ർ​വി​ക​നി​ൽ നി​ന്ന് ശാ​ഖോ​പ​ശാ​ഖ​ക​ളാ​യി വേ​ർ​പെ​ട്ടു വ​ന്ന പ​രി​ണാ​മ​ചി​ത്രം രൂ​പ​പ്പെ​ടു​ത്താ​ൻ ഫ​ല​പ്ര​ദ​മാ​യ രീ​തി​യാ​ണ്.



ചോ​ദ്യ​മാ​തൃ​ക 31

ജൈ​വ​വൈ​വി​ധ്യം വ​രെ​യു​ള്ള ജീ​വ​ന്‍റെ പ​രി​ണാ​മം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് അ​വ​ത​രി​പ്പി​ച്ച ഒ​രു സി​ദ്ധാ​ന്ത​ത്തി​ലെ മു​ഖ്യ ആ​ശ​യ​ങ്ങ​ൾ ഫ്ളോ​ചാ​ർ​ട്ടാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഫ്ളോ​ചാ​ർ​ട്ട് നി​രീ​ക്ഷി​ച്ച് ചു​വ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തു​ക.

(എ) ​ഈ സി​ദ്ധാ​ന്തം അ​വ​ത​രി​പ്പി​ച്ച ശാ​സ്ത്ര​ജ്ഞ​ൻ?
(ബി) ​ഈ സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ച ആ​ശ​യം ഏ​ത്?
(സി) ​ഈ സി​ദ്ധാ​ന്ത​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ത്?
(ഡി) ​ഈ സി​ദ്ധാ​ന്തം ശാ​സ്ത്ര​ലോ​കം അം​ഗീ​ക​രി​ച്ചി​ല്ല. എ​ന്ത് കൊ​ണ്ട്?

മൂ​ല്യ​നി​ർ​ണ​യ സൂ​ച​ക​ങ്ങ​ൾ

(എ) ​ജീ​ൻ ബാ​പ്റ്റി​സ്റ്റ് ലാ​മാ​ർ​ക്ക്
(ബി) ​ജീ​വി​ക​ൾ ജീ​വി​ത​കാ​ല​ത്ത് ആ​ർ​ജി​ക്കു​ന്ന സ്വ​ഭാ​വ​ങ്ങ​ളാ​ണ് സ്വ​യാ​ർ​ജി​ത സ്വ​ഭാ​വ​ങ്ങ​ൾ. സ്വ​യാ​ർ​ജി​ത സ്വ​ഭാ​വ​ങ്ങ​ൾ കൂ​ടി​ച്ചേ​ർ​ന്ന് പു​തി​യ ജീ​വ​ജാ​തി​ക​ൾ രൂ​പ​പ്പെ​ടു​ന്നു.
(സി) ​പ​രി​ണാ​മ​ച​രി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ശ്ര​മം.
(ഡി) ​സ്വ​യാ​ർ​ജി​ത സ്വ​ഭാ​വ​ങ്ങ​ൾ പാ​ര​ന്പ​ര്യ​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യി​ല്ല എ​ന്ന​തി​നാ​ൽ ഈ ​വി​ശ​ദീ​ക​ര​ണ​ത്തെ ശാ​സ്ത്ര​ലോ​കം അം​ഗീ​ക​രി​ച്ചി​ല്ല.

ചോ​ദ്യ​മാ​തൃ​ക 32

പ്ര​സ്താ​വ​ന പൂ​ർ​ത്തി​യാ​ക്കു​ക.

പ്ര​പ​ഞ്ച​ത്തി​ലെ ഇ​ത​ര ഗോ​ള​ങ്ങ​ളി​ലെ​വി​ടെ​യോ ജീ​വ​ൻ ഉ​ത്ഭ​വി​ച്ച് ആ​ക​സ്മി​ക​മാ​യി ഭൂ​മി​യി​ലെ​ത്തി​യ​താ​കാം എ​ന്ന വാ​ദ​ഗ​തി​യാ​ണ്.........................

മൂ​ല്യ​നി​ർ​ണ​യ സൂ​ച​കം

പാ​ൻ​സ്പേ​ർ​മി​യ

ചോ​ദ്യ നി​ർ​മാ​ണ സൂ​ച​ക​ങ്ങ​ൾ

1) ചി​ത്രീ​ക​ര​ണം വി​ശ​ക​ല​നം - രാ​സ​പ​രി​ണാ​മ സി​ദ്ധാ​ന്തം, പ്ര​കൃ​തി നി​ർ​ധാ​ര​ണ സി​ദ്ധാ​ന്തം, മ​നു​ഷ്യ പ​രി​ണാ​മ വൃ​ക്ഷ​ത്തി​ലെ മു​ഖ്യ​ശാ​ഖ​ക​ൾ, ഡാ​ർ​വി​ന്‍റെ കു​രു​വി​ക​ൾ
2) ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ൽ - പ്ര​കൃ​തി നി​ർ​ധാ​ര​ണ സി​ദ്ധാ​ന്തം, രാ​സ​പ​രി​ണാ​മ സി​ദ്ധാ​ന്തം, മ​നു​ഷ്യ പ​രി​ണാ​മ വൃ​ക്ഷ​ത്തി​ലെ മു​ഖ്യ​ശാ​ഖ​ക​ൾ
3) ഘ​ട്ട​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്ത​ൽ - രാ​സ​പ​രി​ണാ​മ സി​ദ്ധാ​ന്തം. കാ​ല​ഗ​ണ​ന പ​ട്ടി​ക
4) അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്ക​ൽ - പ്ര​കൃ​തി നി​ർ​ധാ​ര​ണം, നി​യോ​ഡാ​ർ​വി​നി​സം, മ​നു​ഷ്യ​ൻ പ്ര​കൃ​തി​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.