വി​ശു​ദ്ധ​യാ​യ അ​മ്മ​യു​ടെ അ​ദൃ​ശ്യ സാ​ന്നി​ധ്യം തേ​ടി
ക്രൈ​സ്ത​വ മാ​ന​വി​ക​ത​യു​ടെ പ​ര്യാ​യ​മാ​യി വ​ന്ന് എ​ല്ലാ പാ​വ​ങ്ങ​ളു​ടെ​യും അ​മ്മ​യാ​യി മാ​റി​യ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​ത മാ​തൃ​ക​യി​ൽ ആ​കൃ​ഷ്ട​നാ​യ ​ഗോ​പി​നാ​ഥ് മ​ഠ​ത്തി​ൽ, കൊ​ൽ​ക്ക​ത്ത​യി​ലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു...

കൊ​ൽ​ക്ക​ത്ത എ​നി​ക്ക് അ​ന്യ​ന​ഗ​ര​മ​ല്ല. മു​ന്പ് പ​ല പ്രാ​വ​ശ്യ​വും ഇ​വി​ടെ ഞാ​ൻ വ​ന്നി​ട്ടു​ണ്ട്. റി​ക്ഷാ വ​ലി​ക്കു​ന്ന​വ​രു​ടെ വി​യ​ർ​പ്പി​ന്‍റെ ഗ​ന്ധം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ട്രാ​മു​ക​ൾ​ക്ക് ഓ​രം ചേ​ർ​ന്ന് ന​ട​ന്നു​പോ​യി​ട്ടു​മു​ണ്ട്.

പ​ല​വി​ധ ജീ​വി​ത​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​ക​യാ​ണു കൊ​ൽ​ക്ക​ത്ത. അ​ധ്വാന​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യാ​ൽ ഭാ​വി​യെ സ്വ​പ്നം കാ​ണാ​തെ വ​ർ​ത്ത​മാ​ന​കാ​ല ജീ​വി​ത​ത്തെ മാ​ത്രം പു​ൽ​കു​ന്ന​വ​രാ​ണ് ജ​ന​ങ്ങ​ൾ. നാ​ളെ​ക​ളെ​ക്കു​റി​ച്ച് വേ​വ​ലാ​തി​ക​ളി​ല്ലാ​തെ ഇ​ന്ന​ത്തെ പ​ക​ലൊ​ടു​ങ്ങു​ന്പോ​ൾ ചേ​രി​യി​ലോ, ഏ​തെ​ങ്കി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലോ വീ​ണു​റ​ങ്ങു​ന്ന​വ​ർ. ഒ​രു​പ​ക്ഷേ ഇ​ത് കൊ​ൽ​ക്ക​ത്ത​യു​ടെ മാ​ത്രം സ​വി​ശേ​ഷ​ത​യാ​യി​രി​ക്കി​ല്ല. ഏ​ത് മ​ഹാ​ന​ഗ​ര​ത്തി​ന്‍റേ​യും മു​ഖ​മു​ദ്ര ഇ​തു​ത​ന്നെ​യാ​യി​രി​ക്കും. ജീ​വി​തം ന​ൽ​കു​ന്ന ക​യ്പു​നി​റ​ഞ്ഞ അ​നു​ഭ​വ​ങ്ങ​ളി​ൽ ത​ള​രാ​തെ അ​തി​നെ ല​ഹ​രി​യാ​ക്കി മാ​റ്റു​ന്ന​വ​രാ​ണ് ന​ഗ​ര​ങ്ങ​ളിൽ സാ​ഗ​ര​തു​ല്യം തി​ര​ക​ളു​ണ​ർ​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഒ​ര​ർ​ഥ​ത്തി​ൽ കൊ​ൽ​ക്ക​ത്ത ഒ​രു സാ​ഗ​രം ത​ന്നെ​യാ​ണ്. ഒ​രു ഭാ​ഗ​ത്ത് ജീ​വി​ത പ്ര​ക്ഷു​ബ്ധ​ത​യു​ടെ തി​ര​മാ​ല​ക​ൾ ആ​ർ​ത്ത​ല​യ്ക്കു​ന്പോ​ൾ, ഇ​തേ സാ​ഗ​ര​ത്തി​ന്‍റെ മ​റ്റൊ​രി​ട​ത്ത് തി​ക​ഞ്ഞ ശാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​കാ​ണാം. ഒ​രേ സ​മ​യ​ത്ത് ആ​ർ​ത്ത​ല​യ്ക്കു​ക​യും അ​തേ സ​മ​യ​ത്ത് ശാ​ന്തി​യു​ടെ മൃ​ദു മ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ​ർ​ത്തു​ക​യും ചെ​യ്യു​ന്ന ന​ഗ​ര​മാ​ണി​ത്.

പാ​വ​ങ്ങ​ളു​ടെ അ​മ്മ​യെ​ത്തേ​ടി...

എ​ന്‍റെ സ​ഞ്ചാ​രം ഇ​പ്പോ​ൾ ജ​ഗ​ദീ​ശ് ച​ന്ദ്ര​ബോ​സ് റോ​ഡി​ലൂ​ടെ​യാ​ണ്. കൊ​ൽ​ക്ക​ത്താ ന​ഗ​ര​ത്തി​ൽ​ത​ന്നെ ആ​ത്മ​വി​ശു​ദ്ധി​യു​ടെ മൃ​ദു​മ​ന്ത്ര​ണം കേ​ൾ​ക്കു​ന്ന മ​റ്റൊ​രി​ടം തേ​ടി​യു​ള്ള യാ​ത്ര. സ്വ​ര​ക്തം​കൊ​ണ്ട് മ​നു​ഷ്യ​രു​ടെ പാ​പ​ങ്ങ​ളെ വി​മ​ലീ​ക​രി​ച്ച ദൈ​വ​പു​ത്ര​നാ​യ യേ​ശു​ക്രി​സ്തു​വി​നെ ആ​രാ​ധി​ച്ച് വി​ശു​ദ്ധ​യാ​യ മ​ദ​ർ​തെ​രേ​സ​യു​ടെ ക​ർ​മ മ​ണ്ഡ​ലം തേ​ടി​യു​ള്ള സ​ഞ്ചാ​രം. ആ​ദ്യ​മാ​യ​ല്ല ഞാ​ൻ മ​ദ​ർ​തെ​രേ​സ സ്ഥാ​പി​ച്ച ആ​തു​ര പു​ണ്യാ​ല​യ​ത്തി​ലെ​ത്തു​ന്ന​ത്. അ​നു​ക​ന്പ​യു​ടെ ഈ ​തീ​ർ​ഥാ​ട​ന സ​ന്നി​ധി​യി​ൽ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഞാ​ൻ എ​ത്തി​യി​രു​ന്നു. എ​നി​ക്കൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള പ​തി​ന​ഞ്ചോ​ളം പ​ത്ര​പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് മ​ദ​റി​ന്‍റെ സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും മു​ന്നി​ൽ ന​മ്ര​ശി​ര​സ്ക​നാ​യി കു​റേ​നേ​രം നി​ന്നു.

ഓർമ്മകളിലെ അമ്മ

ഇ​പ്പോ​ൾ മ​ദ​റി​ല്ലാ​ത്ത ദൈ​വ​സേ​വാ​ർ​ഥ​ജീ​വി​തം മ​താ​ചാ​ര്യ​പ്രൗ​ഢി​യു​ടെ അ​വ​കാ​ശ​മാ​യി​ക്ക​രു​തു​ന്ന സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക്രി​സ്ത്യ​ൻ റി​ലീ​ജി​യ​സ് സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഞാ​ൻ ഒ​രി​ക്ക​ൽ​ക്കൂ​ടി അ​തി​ഥി​യാ​യി എ​ത്തി​യി​രി​ക്കു​ന്നു. മ​ദ​റി​ന്‍റെ ക​രു​ണ​യു​ടെ മു​ഖം ഓ​ർ​മക​ളാ​യി എ​ന്നി​ൽ ഉ​ണ​രു​ന്നു. നീ​ല​വ​ര​ക​ളു​ടെ അ​രി​കു​ള്ള വെ​ള്ള സ​ഭാ​വ​സ്ത്ര​ത്തി​ൽ ശി​ര‌​സു​മൂ​ടി ആ ​കാ​രു​ണ്യ ദീ​പ്തി എ​നി​ക്കു ചു​റ്റും വ​ല​യം ചെ​യ്യും​പോ​ലൊ​രു തോ​ന്ന​ൽ. മൃ​ദു സ്മേ​രം, മൃ​ദു​ഭാ​ഷ​ണം എ​ന്നി​വ​യാ​യി​രു​ന്നു ദുഃ​ഖി​ത​ർ​ക്ക് മ​ദ​ർ പ​ക​ർ​ന്ന ആ​ശ്വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ. വ​ച​നം വെ​റും വാ​ക്കു​ക​ളു​ടെ സം​യോ​ജ​ന​മ​ല്ലെ​ന്നും അ​ത് പ്ര​വൃ​ത്തി​യി​ലൂ​ടെ​യു​ള്ള സാ​ന്ത്വ​ന​മാ​ണെ​ന്നും തെ​ളി​യി​ച്ച സ്നേ​ഹ ദൂ​തി​ക​യാ​യി​രു​ന്നു മ​ദ​ർ​തെ​രേ‌​സ. അ​നു​ഗ്ര​ഹം കൈ​വി​ര​ലു​ക​ൾ​കൊ​ണ്ടു​ള്ള ശി​ര​സി​ലെ വെ​റും ത​ഴു​ക​ൽ മാ​ത്ര​മ​ല്ലെ​ന്ന് സ്വ​ജീ​വി​തം​കൊ​ണ്ട് തെ​ളി​യ​ക്കാ​ൻ മ​ദ​റി​നു ക​ഴി​ഞ്ഞു. ദുഃ​ഖി​ത​രു​ടെ​യും ക​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടേ​യും പീ​ഡ​ന​ങ്ങ​ളേ​റ്റു ത​ള​രു​ന്ന​വ​രു​ടേ​യും അ​വ​സാ​ന ശ​ര​ണ​വും സം​ര​ക്ഷ​ണ​വു​മാ​യി​രു​ന്നു അ​വ​ർ. വി​ശു​ദ്ധ​യാ​യ ആ ​അ​മ്മ​യു​ടെ പാ​ദ​രേ​ണു​ക്ക​ൾ തേ​ടി വീ​ണ്ടും അ​വി​ടേ​ക്ക് എ​ന്നെ എ​ത്തി​ച്ച​ത് ഒ​രു​പ​ക്ഷേ വി​ധി​നി​യോ​ഗ​മാ​കാം. ഒ​രു​പ​ക്ഷേ അ​തി​നു​മ​പ്പു​റം ഏ​തോ കാ​ന്തി​ക​മാ​യ ആ​ക​ർ​ഷ​ണ​മാ​ണ് മ​ദ​റി​ന്‍റെ ക​ർ​മ​മ​ണ്ഡ​ല​മാ​യി​രു​ന്ന ദി​വ്യ​സ​ന്നി​ധി​യി​ലേ​ക്ക് എ​ന്നെ ന​യി​ച്ച​ത്.

മ​ദ​ർ ഉ​ള്ള​പ്പോ​ൾ ആ​ശ്ര​മ​ത്തി​ൽ എ​ത്തി​യി​രു​ന്ന ഞാ​ൻ മ​ദ​ർ ഇ​ല്ലാ​ത്ത​പ്പോ​ഴാ​ണ് വീ​ണ്ടും എ​ത്തി​യി​രി​ക്കു​ന്ന​ത്. ആ ​ഒ​രു വ്യ​ത്യാ​സം മാ​ത്രം ഒ​ഴി​വാ​ക്കി​യാ​ൽ മ​ദ​റി​ന്‍റെ അ​ദൃ​ശ്യ​മാ​യ സാ​ന്നി​ദ്ധ്യം എ​വി​ടെ​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. സി​സ്റ്റ​ർ മേ​രി പ്രേ​മ​യുടെ ദൈ​വിക​മാ​യ നി​ർ​ദേശ​ത്താ​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ മ​റു​വാ​ക്കെ​ന്നോ​ണം സ​ന്യാ​സി​നി​മാ​ർ ആ​ശ്ര​മ​ത്തെ അ​തേ​പോ​ലെ നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു എ​ന്ന​ത് അ​ത്ഭു​ത​മാ​ണ്. അ​വ​രാ​ണ് മ​ഠ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ. ദൈ​വ​സ്നേ​ഹം എ​ന്ന​ത് അ​വാ​ച്യ​മാ​യ അ​നു​ഭൂ​തി​യു​മാ​യി പ​രി​ക്ര​മി​ക്ക​പ്പെ​ട്ട സ​ന്നി​ധാ​ന​മാ​ണി​ത്. അ​ച്ച​ട​ക്കം ഇ​വി​ടെ അ​ല​ങ്കാ​ര​മാ​കു​ന്നി​ല്ല. ആ​രും നി​ർ​ദേ ശി​ക്കാ​നി​ല്ലാ​ത്ത​വി​ധം സ്വ​യം അ​ച്ച​ട​ക്ക​വും കൃ​ത്യ​നി​ഷ്ഠ​യും പ​രി​പാ​ലി​ക്കു​ന്ന സ​ന്യാ​സി​നി സ​മൂ​ഹം ആ​ർ​ത്ത​രു​ടേ​യും ആ​ലം​ബ​ഹീ​ന​രു​ടേ​യും അ​ത്താ​ണി​യാ​യി മാ​റു​ന്നു. മ​ദ​ർ​തെ​രേ​സ തു​ട​ങ്ങി​വ​ച്ച ന​ന്മ​യു​ടെ അ​ല്ലെ​ങ്കി​ൽ വി​ശു​ദ്ധി​യു​ടെ പാ​ത​യി​ൽ​ത​ന്നെ​യാ​ണി​പ്പോ​ഴും സ​ന്യാ​സി​നി സ​മൂ​ഹം സ​ഞ്ച​രി​ക്കു​ന്ന​ത്. ദൈ​വി​ക​ത എ​പ്പോ​ഴും സ​ദ്ക​ർ​മ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്നു എ​ന്ന പൂ​ർ​ണ ത​ത്ത്വ​ത്തെ അ​തേ​പ​ടി പി​ന്തു​ട​ർ​ന്ന് വ്യ​ക്തി​ജീ​വി​ത​ത്തി​ലും സം​ശു​ദ്ധി​യോ​ടെ അ​ത് പ​ക​ർ​ത്തു​ന്ന​തി​ൽ സ​ദാ ബ​ദ്ധ​ശ്ര​ദ്ധ​രാ​ണ് ആ​ശ്ര​മ​വാ​സി​ക​ളി​ൽ എ​ല്ലാ​വ​രും​ത​ന്നെ.

ഇ​ത്ര​യും മ​ഹ​നീ​യ​മാ​യ ആ​ശ്ര​മ​ക​വാ​ട​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ല്ലു​ന്പോ​ൾ കൊ​ൽ​ക്ക​ത്ത​യു​ടെ മു​ൻ പ​റ​ഞ്ഞ​തി​നേ​ക്കാ​ൾ ഭി​ന്ന​മാ​യ ശാ​ന്ത​ത​യു​ടെ വി​ശു​ദ്ധ​മു​ഖം ദ​ർ​ശി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യും. ഭാ​ര​പ്പെ​ട്ട മ​ന​സു​ക​ളു​ടെ ക​നം ഇ​വി​ടെ ഇ​റ​ക്കി​വച്ച് ലോ​ല​ചി​ത്ത​രാ​യി മ​ട​ങ്ങു​ന്ന ധാ​രാ​ളം​പേ​രെ ആ​ശ്ര​മ പ​രി​സ​ര​ത്ത് ക​ണ്ടെ​ത്താ​ൻ ക​ഴി​യും.

ഒരു കന്യാസ്ത്രീയുടെ അത്ഭുതശക്തികൾ

മ​ദ​ർ തെ​രേ​സ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി എ​ന്ന ബൃ​ഹ​ദ് സ്ഥാ​പ​നം കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത് 1950-ലാ​ണ്. ദൈ​വ​ത്തി​ന്‍റെ പാ​ദ​ദാ​സി​യി​ൽ​നി​ന്ന് വി​ശു​ദ്ധ​യാ​യി അ​ൾ​ത്താ​ര വ​ണ​ക്ക​ത്തി​ന് മ​ദ​റി​നെ പ്രാ​പ്ത​യാ​ക്കി​യ​ത് അ​വ​രു​ടെ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ​യും സ്നേ​ഹ​വും​ത​ന്നെ​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഷ്ട​പ്പെ​ടു​ന്ന അ​ധഃ​സ്ഥി​ത​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ​നി​ന്നും ജീ​വി​ത​ത്തി​ന്‍റെ മ​ഹ​നീ​യ ഒൗ​ന്ന​ത്യ​ത്തി​ലേ​ക്കും ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​ക്കും സ​മു​ദ്ധ​രി​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് മ​ദ​ർ തു​ട​ങ്ങി​വ​ച്ച മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കു​ള്ള​ത്. അ​ഭ​യാ​ർ​ഥിക​ൾ​ക്കും മാ​ന​സി​ക വൈ​ഷ​മ്യ​മു​ള്ള​വ​ർ​ക്കും രോ​ഗാ​തു​ര​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്കും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ല്യ​ങ്ങ​ൾ​ക്കും കു​ഷ്ഠ​രോ​ഗി​ക​ൾ​ക്കും എ​യ്ഡ്സ് രോ​ഗി​ക​ൾ​ക്കും അ​ശ​ര​ണ​രാ​യ വ​യോ​ധി​ക​ർ​ക്കും ആ​ശ്വാ​സ​ത്തി​ന്‍റെ അ​വ​സാ​ന ആ​ശ്ര​യകേ​ന്ദ്ര​മാ​യി ഈ ​സ്ഥാ​പ​നം നി​ല​കൊ​ള്ളു​ന്നു. തെ​രു​വു​കു​ഞ്ഞു​ങ്ങ​ളെ തേ​ടി​പ്പി​ടി​ച്ച്, അ​വ​ർ​ക്കു വേ​ണ്ടു​ന്ന വി​ദ്യാ​ഭ്യാ​സം ന​ൽ​കി സ​മൂ​ഹ​ത്തി​ലെ ഉ​ത്ത​മ പൗ​ര​ന്മാ​രാ​ക്കി മാ​റ്റു​ക എ​ന്ന മാ​തൃ​കാ​പ​ര​മാ​യ ക​ർ​മപ​രി​പാ​ടി​ക​ളും മി​ഷ​നറീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു.

ഈ ​സ​ന്പൂ​ർ​ണ യ​ജ്ഞ​ത്തി​ൽ ഭാ​ഗ​ഭാ​ക്കു​ക​ളാ​കു​ന്ന​ത് പതിനായിരത്തിലേറെ അംഗങ്ങളുള്ള സ​ന്യാ​സി​നി സ​മൂ​ഹ​മാ​ണ്. യാ​തൊ​രു​വി​ധ പ്ര​തി​ഫ​ലേ​ച്ഛ​യും കൂ​ടാ​തെ സേ​വ​ന​സ​ന്ന​ദ്ധ​ത​യി​ൽ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പു​ണ്യാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള​ത് സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​ക്കി​ട​യി​ൽ​ക്ക​ഴി​യു​ന്ന, ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗം ജ​ന​ങ്ങ​ളെ ഉ​ന്ന​ത നി​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന അ​തി​ക​ഠി​ന​മാ​യ യ​ജ്ഞ​മാ​ണ് ചാ​രി​റ്റി മി​ഷ​നറി​യി​ലെ സ​ന്യാ​സി​നി​മാ​ർ​ക്കു​ള്ള​ത്.

ഒരായിരം മദർ തെരേസമാർ

ക​ണ്ടാ​ൽ അ​വ​രെ​ല്ലാം ഓ​രോ മ​ദ​ർ​തെ​രേ‌​സ​യാ​ണെ​ന്നു തോ​ന്നി​ക്കും. നീ​ല​വ​ര​ക​ൾ അ​ലു​ക്കു​ക​ൾ തീ​ർ​ക്കു​ന്ന ശു​ഭ്ര​സാ​രി​കൊ​ണ്ട് ശി​ര​സ് മൂ​ടി​യി​രി​ക്കു​ന്നു, എ​ല്ലാ​വ​രും. മി​ഷ​നറി​യു​ടെ സേ​വ​ന​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ദീ​പം​പോ​ലെ തു​ട​ക്കം കു​റി​ച്ച​ത് മ​ദ​ർ ആ​ണെ​ങ്കി​ലും ഇ​തി​ന​കം അ​ത് അ​നേ​കം കൈ​ത്തി​രി​ദീ​പം​പോ​ലെ ദൈ​വി​ക ദീ​പ്തി​യു​ടെ പൂ​ർ​ണത​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു ഈ ​സ​ന്യാ​സി​നി സ​മൂ​ഹം. ഒ​രു മ​ദ​ർ​തെ​രേ‌​സ​യി​ൽ​നി​ന്ന് അ​നേ​കാ​യി​രം മ​ദ​ർ​തെ​രേ​സ​മാ​രി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​മാ​യി ഇ​തി​നെ കാ​ണാം. കൊ​ൽ​ക്ക​ത്ത​യി​ൽ ഈ ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്പോ​ൾ വെ​റും 12 അം​ഗ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അതാണ് ഇ​പ്പോ​ൾ പതിനായിരങ്ങളായി വളർന്നിരിക്കുന്നത്.

മദറിന്‍റെ വഴിയെ മനമിടറാതെ ...

മ​ദ​റി​ന്‍റെ വാ​ക്കു​ക​ളേ​യും ന​യ​ങ്ങ​ളേ​യും അ​ണു​വി​ട വ്യ​തി​ച​ലി​ക്കാ​തെ അ​ക്ഷ​രം​പ്ര​തി ഇ​വ​ർ പ​രി​പാ​ലി​ക്കു​ന്നു. മ​ദ​ർ ചാ​രി​റ്റ​ബി​ൾ മി​ഷ​നറി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്പോ​ൾ ഒ​രു കാ​ര്യം പ്ര​ത്യേ​കം നി​ഷ്ക​ർ​ഷി​ച്ചി​രു​ന്നു. ഇ​ത് വി​ശ​ക്കു​ന്ന​വ​രു​ടേ​യും വി​വ​സ്ത്ര​രു​ടേ​യും ഭ​വ​ന​ര​ഹി​ത​രു​ടേ​യും അ​ന്ധ​രു​ടേ​യും അം​ഗ​വി​ഹീ​ന​രു​ടേ​യും കു​ഷ്ഠ​രോ​ഗി​ക​ളു​ടേ​യും ശ​ര​ണാ​ല​യ​മാ​ക​ണ​മെ​ന്ന്. മു​ഖ്യ​ധാ​രാ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് നി​ർ​ബ​ന്ധ​പൂ​ർ​വം ആ​ട്ടി​യ​ക​റ്റ​പ്പെ​ടു​ന്ന ഈ ​മ​ർ​ദി​ത സ​മൂ​ഹ​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് മ​ദ​ർ ഇ​ങ്ങ​നെ​യൊ​രു ന​ന്മ​യ.ു​ടെ മാ​ർ​ഗം തു​ട​ങ്ങി​വ​ച്ച​ത്. ഇ​ന്ന് മ​ദ​ർ തു​ട​ങ്ങി​വ​ച്ച ഈ ​സം​രം​ഭം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തെ​രു​വു​കു​ട്ടി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും വി​ജ്ഞാ​ന വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും സ്കൂ​ളു​ക​ളും കു​ഷ്ഠ​രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കോ​ള​നി​ത​ന്നെ​യും ഇ​വ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഭൂമിയെ പുണരുന്ന അമ്മ കൈകൾ


കൊ​ൽ​ക്ക​ത്ത​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല മ​ദ​ർ​തെ​രേ​സ​യു​ടെ ക​രു​ണ​യു​ടെ ആ​ഴ​വും പ​ര​പ്പും. അ​ത് ലോ​ക​മെ​ന്പാ​ടും വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ഏ​ഷ്യ, ആ​ഫ്രി​ക്ക, ലാ​റ്റി​ൻ അ​മേ​രി​ക്ക, നോ​ർ​ത്ത് അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ ഭൂ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ക​മാ​നം മ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​വ​ന്ന ആ​തു​ര​സേ​വ​ന ക​ർ​മ​പ​ദ്ധ​തി​ക​ൾ അ​തി​ന്‍റെ പൂ​ർ​ണ ഫ​ല​ങ്ങ​ളി​ൽ ല​ക്ഷ്യം ക​ണ്ടി​രു​ന്നു.
മ​നു​ഷ്യ​രി​ൽ എ​ന്നോ വി​സ്മൃ​ത​മാ​ക്ക​പ്പെ​ട്ട ന​ന്മ​യേ​യും എ​വി​ടെ​യോ വ​ഴി​മാ​റി ഒ​ഴു​ക​പ്പെ​ട്ട ആ​ത്മ​വി​ശ്വാ​സ​ത്തേ​യും തി​രി​ച്ചു​പി​ടി​ച്ച് ഉ​ണ​ർ​വി​ന്‍റേ​യും സ്വ​യാ​ർ​ജി​ത ക​ർ​മ്മ​ബോ​ധ​ത്തി​ന്‍റേ​യും പ​ന്ഥാ​വി​ൽ എ​ത്തി​ച്ച് ഉ​ള്ളി​ലെ വി​ശു​ദ്ധ വി​ശ്വാ​സ​ത്തീ​നാ​ളം കെ​ടാ​തെ സം​ര​ക്ഷി​ക്കു​വാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്നി​ധി​യാ​ണ് മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി. മ​ദ​ർ കൊ​ൽ​ക്ക​ത്ത​യി​ൽ മാ​ത്ര​മ​ല്ല, ഈ ​ലോ​ക​ത്താ​ക​മാ​നം തു​ട​ങ്ങി​വ​ച്ച്, ഇ​ന്ന് ഫ​ല​ഭൂ​യി​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​ന്മ​യെ ഉ​ൾ​ക്കൊ​ള്ളാ​നും പ​ങ്കു​പ​റ്റാ​നും നി​ര​വ​ധി അ​ശ​ര​ണ​ർ​ക്കു ക​ഴി​യു​ന്നു. ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​ത് കൊ​ടി​യ വി​പ​ത്തി​നേ​യും സ​ധൈ​ര്യ​വും ശാ​ന്തി​യു​ക്ത​വും നേ​രി​ടാ​നു​ള്ള ക​ഴി​വും സേ​വ​ന​സ​ന്ന​ദ്ധ​ത​യും തെ​രേ​സാ മ​ഠ​ങ്ങ​ൾ​ക്കു​ണ്ട്.

പകർച്ചവ്യാധിധരെ തേടുന്ന കനിവിന്‍റെ കണ്ണുകൾ

ലോ​കം ഇ​പ്പോ​ൾ കി​രീ​ട​രൂ​പി​യാ​യ രോ​ഗ​വൈ​റ​സ​സി​ന്‍റെ പി​ടി​യി​ലാ​ണ്. മ​ര​ണ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടു​മി​രി​ക്കു​ന്നു. എ​ങ്ങ​നെ ആ​ർ​ജവ​പൂ​ർ​വം അ​തി​നെ വ​രു​തി​യി​ലാ​ക്കാ​മെ​ന്ന ചി​ന്ത ആ​ശ്ര​മ​ത്തി​ലെ ഓ​രോ സ​ന്യാ​സി​നി​ക്കു​മു​ണ്ട്. ഞാ​ൻ ആ​ശ്ര​മ​ത്തി​ൽ എ​ത്തു​ന്പോ​ൾ ഓ​രോ​രു​ത്ത​രു​ടേ​യും മു​ഖ​ത്ത് ആ ​ആ​കാം​ക്ഷ ഉ​ണ്ടാ​യി​രു​ന്നു. അ​തോ​ടൊ​പ്പം കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​നാ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ വൈ​ദ​ഗ്ധ്യ​വും അ​വ​ർ നേ​ടി​യി​രു​ന്നു. രോ​ഗ​ശു​ശ്രൂ​ഷ​യും രോ​ഗി പ​രി​ച​ര​ണ​വും തെ​രേ​സാ ആ​ശ്ര​മ​ത്തി​ന് ആ​ദ്യ അ​നു​ഭ​വ​മ​ല്ല. എ​യ്ഡ്സ് ലോ​ക​വി​പ​ത്താ​യി തു​ട​ർ​ന്ന​പ്പോ​ഴും അ​ത് ഇ​ന്ത്യ​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴും അ​തി​ന് അ​ടി​മ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​പ​രി​ച​ര​ണം ന​ൽ​കാ​ൻ ആ​ശ്ര​മ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. ആ ​അ​വ​ധാ​ന​ത​യു​ടെ​യും സേ​വ​ന​ത്തി​ന്‍റേ​യും പ​ശ്ചാ​ത്ത​ലം സ്വാ​യ​ത്ത​മാ​ക്കി​ക്കൊ​ണ്ട് രോ​ഗി പ​രി​ച​ര​ണ​ത്തി​ന്‍റെ പു​തി​യൊ​രു അ​ധ്യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി.

മ​ദ​റി​ന്‍റെ സ്നേ​ഹ​സേ​വ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ സാ​ന്ത്വ​ന​ഭാ​വം കൈ​വി​ടാ​തെ മാ​തൃ​ഭാ​വം നി​ല​നി​ർ​ത്താ​ൻ സി​സ്റ്റ​ർ മേ​രി നി​ർ​മല ജോ​ഷി​ക്കും തു​ട​ർ​ന്നു സി​സ്റ്റ​ർ മേ​രി പ്രേ​മ​യ്ക്കും ക​ഴി​യു​ന്നു. അ​തൊ​രു ചെ​റി​യ കാ​ര്യ​മ​ല്ല. മ​നു​ഷ്യ​നെ​ന്ന​പോ​ലെ ആ​ത്മ​വി​ശു​ദ്ധി ഏ​തൊ​രു പ്ര​സ്ഥാ​ന​ത്തി​നു​മു​ണ്ട്. അ​ത് കെ​ടാ​ത്ത കൈ​ത്തി​രി​നാ​ളം​പോ​ലെ പ​രി​ര​ര​ക്ഷി​ക്കു​ക എ​ന്ന​ത് വ​ള​രെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. അ​തി​ന്‍റെ മു​ഴു​വ​ൻ ചു​മ​ത​ല​യും നി​ർ​വ​ഹി​ക്കു​ന്ന​ത് സി​സ്റ്റ​ർ മേ​രി പ്രേ​മ​യാ​ണ്. ഈ ​വി​ശു​ദ്ധ​യാ​ത്ര​യു​ടെ പ​ടി​യി​റ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നോ​ണം ഏ​റെ തി​രി​ക്കു​ക​ൾ​ക്കി​ട​യി​ലും സി​സ്റ്റ​റെ കാ​ണാ​നും അ​ശീ​ർ​വാ​ദം ഏ​റ്റു​വാ​ങ്ങാ​നും ക​ഴി​ഞ്ഞു. അ​വ​രു​ടെ കൈ​ക​ൾ എ​ന്നി​ൽ സാ​ന്ത്വ​ന​ത്തി​ന്‍റെ ന​ന്മ പ​ക​ർ​ന്നു. നേ​രെ ന​ട​ന്ന് ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ മ​ദ​റി​ന്‍റെ ന​റു​മ​ല​ർ പു​ഞ്ചി​രി​യോ​ടു​ള്ള ചി​ത്രം വീ​ണ്ടും അ​വി​ടേ​ക്ക് എ​ന്നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തു​പോ​ലെ തോ​ന്നി. മ​ന​സു പ​റ​ഞ്ഞു- വി​ശു​ദ്ധ​യാ​യ അ​മ്മേ... ഞാ​ൻ ത​ൽ​ക്കാ​ലം വി​ട പ​റ​യു​ക​യാ​ണ്. വീ​ണ്ടും ഒ​രു വ​ര​വി​നാ​യി മാ​ത്രം.

പ്ര​ശാ​ന്ത​ത​യു​ടെ ദി​വ്യ​മാ​യ തു​രു​ത്തി​ൽ നി​ന്നെ​ന്നോ​ണം ഞാ​ൻ വീ​ണ്ടും കൊ​ൽ​ക്ക​ത്ത ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു. പ​തി​വി​ന് വി​പ​രീ​ത​മാ​യി അ​ത്ര വ​ലി​യ തി​ര​ക്കു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്ന​താ​ണ് സ​ത്യം. കൊ​റോ​ണ​യു​ടെ ഭീ​തി വ്യാ​പ​നം കൊ​ൽ​ക്ക​ത്ത​യേ​യും ഒ​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

റി​ക്ഷാ​വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​ർ യാ​ത്ര​ക്കാ​രി​ല്ലാ​തെ ഏ​ക​രാ​യി ത​ങ്ങ​ളു​ടെ ഗ​ലി​ക​ളി​ലേ​ക്ക് നേ​ര​ത്തേ മ​റ​യു​ന്നു. യാ​ത്രാ​ബ​സു​ക​ളി​ൽ അ​വി​ട​വി​ടെ മു​ഖം മൂ​ടി​യി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ. റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ കൂ​റ്റ​ൻ അ​ട്ട​ക​ളെ​പ്പോ​ലെ പാ​ള​ത്തി​ൽ വി​ശ്ര​മി​ക്കു​ന്ന ചി​ല തീ​വ​ണ്ടി​ക​ൾ. ഹൗ​റ സ്റ്റേ​ഷ​ൻ പ​ഴ​യ ച​ടു​ല​ത​യും ജ​ന​ത്തി​ര​ക്കും ഒ​ഴി​ഞ്ഞ് ഏ​തോ ഭീ​തി​ത​മാ​യ ആ​ല​സ്യ​ത്തി​ലേ​ക്ക് മ​യ​ങ്ങി വീ​ണി​രി​ക്കു​ന്നു. ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ​നി​ന്ന് ചെ​ന്നൈ​യ്ക്കു​ള്ള ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി ഞാ​ൻ കൊ​റ​മാ​ണ്ഡൽ എ​ക്സ്പ്ര​സ് തേ​ടി ന​ട​ന്നു, വിശുദ്ധയായ അമ്മയുടെ ഓർമ്മകളോടെ...

‘നിങ്ങൾക്ക് നൂറുപേരുടെ വിശപ്പ് അകറ്റാൻ ആവില്ലായിരിക്കാം, ഒരാളുടെ വിശപ്പ് അകറ്റുക’-വിശുദ്ധ മദർ തെരേസ

നോ​ർ‌​വേ​യി​ലെ ഓ​സ്ലോ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വേ​ദി​യി​ൽ
1979 ഡി​സം​ബ​ർ 30-ന് ​നൊ​ബേ​ൽ സ​മ്മാ​നം സ്വീ​ക​രി​ച്ചു​കൊ​ണ്ട്
മ​ദ​ർ തെ​രേ​സ ന​ൽ​കി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ...ഈ ​മ​നോ​ഹ​ര​വേ​ള​യി​ൽ ന​മു​ക്ക്, സ​മാ​ധാ​ന സം​വാ​ഹ​ക​രാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കാം. പ​ര​സ്പ​രം സ്നേ​ഹി​ക്കു​ന്ന​തി​ന്‍റെ​യും ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​രാ​യ​വ​ർ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ​യും സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കാം.

ദൈ​വം​ത​ന്ന സ​മാ​ധാ​നം എ​ന്ന ദാ​ന​ത്തി​ന് ന​ന്ദി​പ​റ​ഞ്ഞു​കൊ​ണ്ട്, നാ​മി​വി​ടെ ആ​യി​രി​ക്കു​ന്പോ​ൾ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ​മാ​ധാ​ന പ്രാ​ർ​ഥന ഏ​റ്റു​ചൊ​ല്ലാം. ലോ​ക​ത്തെ അ​ത്ര​മാ​ത്രം സ്നേ​ഹി​ച്ച ദൈ​വം ത​ന്‍റെ ഏ​ക പു​ത്ര​നാ​യ യേ​ശു​ക്രി​സ്തു​വി​ലൂ​ടെ ലോ​ക​ത്തി​നു സ്നേ​ഹ​സ​ന്ദേ​ശം ന​ൽ​കി. ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ച്ച​തു​പോ​ലെ നി​ങ്ങ​ളും പ​ര​സ്പ​രം സ്നേ​ഹി​ക്കു​വി​ൻ എ​ന്നും ഈ ​ചെ​റി​യ​വ​രി​ൽ ഒ​രു​വ​നു നി​ങ്ങ​ൾ ഇ​തു ചെ​യ്തു​കൊ​ടു​ത്ത​പ്പോ​ൾ, എ​നി​ക്കു​ത​ന്നെ​യാ​ണ​തു ചെ​യ്ത​ത് എ​ന്നും യേ​ശു​ക്രി​സ്തു ലോ​ക​ത്തെ സ്വ​ജീ​വി​തം​കൊ​ണ്ടു പ​ഠി​പ്പി​ച്ചു.

ഈ ​സ്നേ​ഹ​പ്ര​മാ​ണം ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കാ​ൻ മ​നു​ഷ്യ​ന്‍റെ മ​ര​ണ​വി​ധി​യു​ടെ മാ​ന​ദ​ണ്ഡം ഒ​രാ​ൾ​ക്ക് ദ​രി​ദ്ര​രോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണ് എ​ന്നു ക്രി​സ്തു പ​റ​ഞ്ഞു.

ന​മ്മ​ൾ, ദ​രി​ദ്ര​ർ​ക്ക് ആ​രാ​യി​രു​ന്നു. വി​ശ​ക്കു​ന്ന​വ​ന്, വീ​ടി​ല്ലാ​ത്ത​വ​ന്, ന​ഗ്ന​ന്, ജ​യി​ൽ​പു​ള്ളി​ക്ക്, ന​മ്മ​ൾ ആ​വ​ശ്യ​നേ​ര​ത്ത് സ​ഹായ​മാ​യി മാ​റി​യോ എ​ന്ന​താ​ണ് ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ​വി​ധി​യു​ടെ മാ​ന​ദ​ണ്ഡം.

അ​പ്പ​ത്തി​നു​വേ​ണ്ടി മാ​ത്ര​മ​ല്ല, സ്നേ​ഹ​ത്തി​നാ​യു​ള്ള വി​ശ​പ്പ്, വ​സ്ത്ര​മി​ല്ലാ​ത്ത​തി​ന്‍റെ ന​ഗ്ന​ത​മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ത്വം മ​ന​സി​ലി​ല്ലാ​ത്ത​തി​ന്‍റെ ന​ഗ്ന​ത, കി​ട​ക്കാ​ൻ വീ​ടി​ല്ലാ​ത്തു​മാ​ത്ര​മ​ല്ല, നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന​യു​ടെ, സ്നേ​ഹ​രാ​ഹി​ത്യ​ത്തി​ന്‍റെ അ​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ അ​നു​ഭ​വം ഒ​രു​വ​നു ന​ൽ​കു​ന്ന ഭീ​തി​ത​മാ​യ അ​നാ​ഥ​ത്വം, എ​ന്താ​ണ് മ​നു​ഷ്യ​സ്നേ​ഹം, എ​ന്താ​ണ് മ​നു​ഷ്യ​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​നം, ആ​രാ​ലെ​ങ്കി​ലും സ്നേ​ഹ​ക്ക​പ്പെ​ടു​ക എ​ന്നാ​ൽ എ​ന്താ​ണ് എ​ന്ന​റി​യ​പ്പെ​ടാ​ത്ത​വ​രു​ടെ അ​വ​സ്ഥ​യാ​ണ് ക്രി​സ്തു അ​വ​ത​രി​പ്പി​ച്ച മ​നു​ഷ്യ​ന്‍റെ ദാ​രി​ദ്ര്യം. ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ക്രി​സ്തു​വി​ന്‍റെ മു​ഖം കാ​ണു​ക എ​ന്ന കാ​ത്ത​ലി​ക് മാ​ന​വി​ക​ത​യാ​ണ് എ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​മാ​ണം.

ഞാ​നൊ​രി​ക്ക​ലും മ​റ​ക്കി​ല്ല, ആ ​മ​നു​ഷ്യ​നെ. അ​യാ​ളെ ക​ൽ​ക്ക​ട്ട​യി​ലെ ഓ​ട​യി​ൽ​നി​ന്ന് ഉ​യ​ിർ​ത്തി​യെ​ടു​ക്കു​ന്പോ​ൾ മു​ഖം മാ​ത്ര​മേ അ​ല്പം അ​ഴു​ക്കു കു​റ​വു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​യാ​ളെ ഞ​ങ്ങ​ളു​ടെ ശു​ശ്രൂ​ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്പോ​ൾ, ഒ​ന്നേ അ​യാ​ൾ പ​റ​ഞ്ഞു​ള്ളൂ. ഇ​പ്പോ​ൾ​വ​രെ തെ​രു​വി​ൽ ഞാ​നൊ​രു ജ​ന്തു​വി​നെ​പ്പോ​ലെ ജീ​വി​ച്ചു. ഇ​താ, ഇ​വി​ടെ ഞാ​നൊ​രു മാ​ലാ​ഖ​യെ​പ്പോ​ലെ മ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു!

എ​നി​ക്കു ല​ഭി​ക്കു​ന്ന ഈ ​നൊ​ബേ​ൽ​സ​മ്മാ​നം, ഈ ​ലോ​ക​ത്തി​ലെ ദ​രി​ദ്ര​ർ​ക്കും പാ​വ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മു​ദ്ര​യാ​ണ്. ഈ ​അ​വാ​ർ​ഡി​ലൂ​ടെ ന​മു​ക്കു ദ​രി​ദ്ര​രോ​ട്, ഒ​രു സ​ദ്വാ​ർ​ത്ത പ്ര​ഘോ​ഷി​ക്കു​വാ​നു​ണ്ട്. ദൈ​വം ന​മ്മി​ലൂ​ടെ ദ​രി​ദ്ര​രെ സ്നേ​ഹി​ക്കു​ന്നു എ​ന്ന്! അ​വ​രും വി​ല​യു​ള്ള​വ​ർ ആ​ണെ​ന്ന്! അ​വ​രും സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത് ഒ​രേ ദൈ​വ​ത്തി​ന്‍റെ സ്നേ​ഹ​ക​ര​ങ്ങ​ളാ​ലാ​ണെ​ന്ന്!

ന​മ്മു​ടെ ദ​രി​ദ്ര​സ​ഹോ​ദ​ര​ങ്ങ​ൾ വ​ള​രെ സ്നേ​ഹ​മു​ള്ള​വ​രാ​ണ്. അ​വ​ർ​ക്ക് ന​മ്മു​ടെ സ​ഹ​താ​പം ആ​വ​ശ്യ​മി​ല്ല. പ​ക​രം, അ​വ​രെ മ​ന​സി​ലാ​ക്കു​ന്ന സ്നേ​ഹം അ​വ​ർ​ക്കു​വേ​ണം. ന​മ്മു​ടെ ആ​ദ​ര​വ് അ​വ​ർ​ക്കു വേ​ണം. മ​നു​ഷ്യ​രെ​ന്ന പ​രി​ഗ​ണ​ന​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം അ​വ​ർ​ക്കു വേ​ണം. അ​പ്പ​ക്ക​ഷ​ണം കി​ട്ടാ​ത്ത വി​ശ​പ്പി​നെ​ക്കാ​ൾ മ​നു​ഷ്യ​ന്‍റെ അ​ടു​പ്പം കി​ട്ടാ​ത്ത​തി​ന്‍റെ അ​നാ​ഥ​ത്വ​ത്തി​ന്‍റെ വി​ശ​പ്പു​മൂ​ല​മാ​ണ് പ​ല​രും മ​ര​ണ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് സ​മാ​ധാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​നാ​ശം, പി​റ​ക്കാ​ൻ അ​വ​സ​രം കി​ട്ടാ​തെ അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ​വ​ച്ച് മ​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ നി​ല​വി​ളി​യാ​ണ്. ഒ​ര​മ്മ​യ്ക്ക് സ്വ​ന്തം കു​ഞ്ഞി​നെ ഉ​ദ​ര​ത്തി​ൽ​വ​ച്ച് കൊ​ല്ലാ​മെ​ങ്കി​ൽ, പി​ന്നെ ആ​ർ​ക്കാ​ണു പ​ര​സ്പ​രം കൊ​ല്ലാ​ൻ പ​റ്റാ​ത്ത​ത്?

മ​ദ​ർ തെ​രേ​സ​യ്ക്കു ല​ഭി​ച്ച ബ​ഹു​മ​തി​ക​ൾ

മ​നു​ഷ്യ​ന്‍റെ മു​ഖ​ത്ത് ദൈ​വ​ത്തെ​ക്ക​ണ്ട മ​ദ​ർ തെ​രേ​സ​യു​ടെ സ്നേ​ഹ​ക​ർ​മങ്ങ​ൾ ലോ​കം അ​ത്യാ​ദ​ര​വോ​ടെ​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. ഒ​രു സ്ത്രീ​ക്ക് ഈ ​ലോ​ക​ത്തി​ൽ ല​ഭി​ക്കാ​വു​ന്ന ബ​ഹു​രാ​ഷ്ട്ര ബ​ഹു​മ​തി​ക​ളി​ൽ മികച്ചവ ന​ൽ​കി​യാ​ണ് മ​ദ​ർ​തെ​രേ​സ​യെ ലോ​കം ആ​ദ​രി​ച്ച​ത്.

1962 - പ​ത്മ​ശ്രീ, അ​ന്താ​രാ​ഷ്ട്ര​ധാ​ര​ണ​യ്ക്കും സ​മാ​ധാ​ന​ത്തി​നു​മു​ള്ള
ര​മ​ൺ മാ​ഗ്സ​സേ അ​വാ​ർ​ഡ്
1969 - അ​ന്താ​രാ​ഷ്ട്ര​ധാ​ര​ണ​യ്ക്കു​ള്ള ജ​വ​ഹ​ർ​ലാ​ൽ​നെ​ഹ്റു അ​വാ​ർ​ഡ്
1971 - പോ​പ്പ് ജോ​ൺ 23-ാമ​ൻ സ​മാ​ധാ​ന​പു​ര​സ്കാ​രം
1973 - ടെ​ന്പി​ൾ​ട്ട​ൺ പു​ര​സ്കാ​രം
1975 - ആ​ൽ​ബ​ർ​ട്ട് ഷ്വെ​യ്റ്റ്സ​ർ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം
1976 - പാ​ച്ചം ഇ​ൻ തേ​രീ​സ് അ​വാ​ർ​ഡ്
1978 - സ​മാ​ധാ​ന​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നു​മു​ള്ള ബാ​ൾ​സ​ൻ പ്രൈ​സ്
1979 - നോ​ബ​ൽ സ​മ്മാ​നം, പേ​ട്ര​ണ​ൽ മെ​ഡ​ൽ
1980 - ഭാ​ര​ത​ര​ത്നം, ഓ​ർ​ഡ​ർ ഓ​ഫ് ദി ​സ്മൈ​ൽ
1983 - ഓ​ർ​ഡ​ർ ഓ​ഫ് മെ​രി​റ്റ്
1985 - പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം
1994 - ഗോ​ൾ​ഡ​ൻ ഓ​ണ​ർ ഓ​ഫ് ദി ​നേ​ഷ​ൻ
1995 - ക്വീ​ൻ ജ​ലേ​ന ഗ്രാ​ൻ​ഡ് ഓ​ർ​ഡ​ർ അ​വാ​ർ​ഡ്