കാൽപന്തിന്‍റെ ദ്രോണാചാര്യർ
1990 ഏ​പ്രി​ൽ 29. തൃ​ശൂ​ർ മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ഗോ​ളി​നാ​യി ആ​ർ​ത്തു​വി​ളി​ക്കു​ക​യാ​ണ്. 75-ാം മി​നി​റ്റിൽ മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് പ​ന്തു​മാ​യി വ​ല​തു വിം​ഗി​ലൂ​ടെ യു. ഷ​റ​ഫ​ലി. പെ​നാ​ൽ​റ്റി ബോ​ക്സി​ന​രി​കി​ൽ നി​ന്ന് ഇ​ട​തു​വിം​ഗി​ലേ​ക്ക് ഒ​രു കി​ടി​ല​ൻ ലോ​ബ്. സാ​ൽ​ഗോ​ക്ക​ർ പ്ര​തി​രോ​ധ​ക്കോ​ട്ട​യ്ക്കു മു​ക​ളി​ലൂ​ടെ മ​ഴ​വി​ല്ലു​ക​ണ​ക്കേ ചാ​ഞ്ഞി​റ​ങ്ങി​യ പ​ന്തി​ൽ ചാ​ട്ടു​ളി​പോ​ലെ ഓ​ടി​യെ​ത്തി​യ പാ​പ്പ​ച്ച​ന്‍റെ മി​ന്ന​ൽ ഹെ​ഡർ.

പ​തി​നാ​റു വ​ർ​ഷം ഗോ​ൾ​വ​ല കാ​ത്ത ഗോ​വ​ൻ ഗോ​ൾ​കീ​പ്പ​ർ ബ്ര​ഹ്മാ​ന​ന്ദ​ന് അ​ന​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​നു മു​ന്പേ വ​ല​കു​ലു​ങ്ങി. തി​ങ്ങി​നി​റ​ഞ്ഞ ഗാ​ല​റി ആ​ർ​ത്ത​ല​ച്ച തി​ര​മാ​ല പോ​ലെ ഉ​യ​ർ​ന്നു പൊ​ങ്ങി. അ​തൊ​രു ച​രി​ത്ര നി​മി​ഷ​മാ​യി​രു​ന്നു. പ​തി​നാ​ലു വ​ർ​ഷ​ത്തെ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ ഒ​രു കേ​ര​ള ടീ​മി​ന്‍റെ ആ​ദ്യ കി​രീ​ടം.

പി​റ്റേ​ന്ന​ത്തെ പ​ത്ര​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജിൽ ക​പ്പു​യ​ർ​ത്തു​ന്ന കേ​ര​ള പോ​ലീ​സ് ടീ​മി​ന്‍റെ​യും കോ​ച്ചാ​യ എ​ന്നെ ടീ​മം​ഗ​ങ്ങ​ൾ എ​ടു​ത്ത് വാ​യു​വി​ൽ നി​ർ​ത്തി​യ ചി​ത്ര​വും. ക​ളി​ക​ഴി​ഞ്ഞ രാ​ത്രി ത​ന്നെ മു​ഖ്യ​മ​ന്ത്രി നാ​യ​നാ​ർ ഫോ​ണി​ൽ വി​ളി​ച്ചു. നാ​ളെ വൈ​കിട്ട് നാ​ല​ര​യ്ക്ക് ക്ലി​ഫ് ഹൗ​സി​ൽ ത​നി​ക്കും ടീ​മി​നും എ​ന്‍റെ വ​ക പാ​ർ​ട്ടി...

എ​ഴു​പ​ത്തി​യേ​ഴി​ലും പ​തി​നേ​ഴി​ന്‍റെ ആ​വേ​ശ​ത്തോ​ടെ ചാ​ത്തു​ണ്ണി​യേ​ട്ട​ൻ ഒ​ളി മ​ങ്ങാ​ത്ത ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​ൻ തു​ട​ങ്ങി.

അ​തി​രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്. മൂ​ന്ന​ര​യോ​ടെ തലസ്ഥാന​ത്ത് എ​ത്താ​റാ​യ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു: "വ​ണ്ടി നേ​രേ ജോ​സ​ഫ് സാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​ട്ടെ'. കേ​ര​ള പോ​ലീ​സി​ന്‍റെ ജീ​വാ​ത്മാ​വാ​യി​രു​ന്ന മു​ൻ ഡി​ജി​പി എം.​കെ. ജോ​സ​ഫ് ബൈ​പ്പാ​സ് സ​ർ​ജ​റി ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഫൈ​ന​ലി​ന്‍റെ ത​ലേ​ന്ന് ഞാ​ന​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് തൃ​ശൂ​രി​ലെ​ത്താ​ൻ എ​ന്തെ​ങ്കി​ലും സാ​ധ്യ​ത​യു​ണ്ടോ​യെ​ന്നു ചോ​ദി​ച്ചി​രു​ന്നു. ""യാ​ത്ര ചെ​യ്യാ​ൻ പ​റ്റി​ല്ല. ഞാ​ൻ പ്രാ​ർ​ഥി​ക്കാം. നി​ങ്ങൾ ക​പ്പും കൊ​ണ്ട് ഇ​ങ്ങോ​ട്ടു​വാ.''എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ക്യാ​പ്റ്റ​ൻ കു​രി​കേ​ശ് മാ​ത്യു ക​പ്പ് അ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ൽ വ​ച്ചു. അ​ദ്ദേ​ഹ​മെ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു ക​ര​ഞ്ഞു, ഞാ​നും. അ​തോ​ടെ ടീ​മം​ഗ​ങ്ങ​ളു​ടെ​ ക​ണ്ണു​ം നി​റ​ഞ്ഞു. സാറ് പ​റ​ഞ്ഞു ""സ​ന്തോ​ഷ​മാ​യി. പോ​ലീ​സ് ടീ​മു​ണ്ടാ​ക്കു​ന്പോ​ൾ എ​ന്‍റെ സ്വ​പ്നം ഇ​താ​യി​രു​ന്നു. അ​തു പൂ​വ​ണി​ഞ്ഞു. എ​ല്ലാ​ർ​ക്കും ഒ​രു​പാ​ടു ന​ന്ദി.''പി​ന്നെ നേരെ ക്ലി​ഫ് ഹൗ​സി​ലേ​ക്ക്.

ഒ​ന്പ​താം ക്ലാ​സി​ലെ തോ​ൽ​വി

ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം തു​ന്പ​ര​ത്തി ക​ണ്ടു​ണ്ണി​യു​ടെ​യും പാ​ർ​വ​തി​യു​ടെ​യും ആ​റു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യി 1945 ജ​നു​വ​രി ര​ണ്ടി​നു ജ​ന​നം. ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. അ​ഞ്ചാം ക്ലാ​സി​ൽ ചാ​ല​ക്കു​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ. അ​ന്നുമു​ത​ൽ കാ​ൽ​പ​ന്തു​ക​ളി തു​ട​ങ്ങി. സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് എടുത്തിരു​ന്ന ആ​ലേ​ങ്ങാ​ട​ൻ റ​പ്പാ​യി മാ​ഷാ​യി​രു​ന്നു ഞ​ങ്ങ​ൾ ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഗു​രു. ഞ​ങ്ങ​ളുടെ ഭ​ക്ഷ​ണം, ജഴ്സി, യാ​ത്രാ​ക്കൂ​ലി എ​ന്നി​വ മാ​ഷ് വ​ക. ഇ​തി​നി​ട​യി​ൽ ഞാ​ൻ എ​ൻ​സി​സി​യി​ലും ചേ​ർ​ന്നു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല ബ​റ്റാ​ലി​യ​നാ​യി​രു​ന്നു സി​.പി. മേ​നോ​ൻ സാ​റി​നു കീ​ഴി​ലെ 144-ാം ബ​റ്റാ​ലി​യ​ൻ. ക​ളി​മൂ​ലം പ​ല​പ്പോ​ഴും പ​രേ​ഡ് ന​ഷ്ട​പ്പെ​ടും. അ​പ്പോ​ഴെ​ല്ലാം റ​പ്പാ​യി മാ​ഷ് സ​ഹാ​യ​ത്തി​നെ​ത്തും. ഇതൊരു തുടർക്കഥയായപ്പോൾ അ​വി​ടെ നി​ന്നും ഒൗ​ട്ട്.

പ​ട്ടാ​ള​ത്തി​ലേ​ക്ക്

പ​ഠ​ന​ത്തി​ൽ ഉ​ത്സാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്പ​തി​ൽ തോ​റ്റു. ഇതു വ​ലി​യ സ​ങ്ക​ട​മാ​യി. നേ​രേ സ്കൂ​ളി​ൽ പോ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി. ബ​ന്ധു തു​ന്പ​ര​ത്തി അ​ഖി​ലേ​ഷും കൂ​ടെ​യു​ണ്ട്്. നേ​രേ തൃ​ശൂ​ർക്കു വ​ണ്ടി ക​യ​റി. അ​വി​ടെ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ ഇ​എം​ഇ വി​ഭാ​ഗ​ത്തി​ലേ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കുന്നു​ണ്ടാ​യി​രു​ന്നു. എ​ല്ലാ ടെ​സ്റ്റു​ം പാ​സാ​യി, സെ​ല​ക്‌‌ഷൻ കി​ട്ടി, പി​റ്റേ​ന്നു​ത​ന്ന സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്കു പോ​കണം. കൈ​യി​ൽ കി​ട​ന്നി​രു​ന്ന അ​ര​പ്പ​വ​ന്‍റെ മോ​തി​രം ഉൗ​രി വീ​ട്ടി​ൽ കൊ​ടു​ക്കാ​നാ​യി തൃ​ശൂ​ർ അം​ബാ​സി​ഡ​ർ ഹോ​ട്ട​ലി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ജ​ന​താ മെ​ഡി​ക്ക​ൽ​സി​ലെ കാ​ഷ്യർ ചാ​ല​ക്കു​ടി​ക്കാ​ര​നാ​യ കോ​ളേ​ങ്ങാ​ട​ൻ ജോ​സേ​ട്ട​നെ (​പ്ര​ശ​സ്ത ഫു​ട് ബോ​ൾ​താ​രം പാ​പ്പി​യു​ടെ അ​പ്പ​ൻ) ഏ​ല്പിച്ചു. സം​ഭ​വം വീ​ട്ടി​ല​റി​ഞ്ഞ​തോ​ടെ ചേ​ട്ട​ൻ ഫു​ട്ബോ​ൾ കിറ്റുമായി പി​റ്റേ​ന്നു രാ​വി​ലെ​ത്ത​ന്നെ എ​ത്തി. അ​ന്നു​ വൈ​കിട്ട് ട്രെ​യി​ൻ ക​യ​റി. അ​ങ്ങ​നെ 1963 മേ​യ് 18ന് ​ട്രെ​യി​നിം​ഗ് തു​ട​ങ്ങി. എ​ൻ​സി​സി പ​രി​ച​യം ട്രെ​യി​നിം​ഗ് എ​ളു​പ്പ​മാ​ക്കി. ഇ​എം​ഇ​യു​ടെ ഇ​ന്‍റ​ർ​ ബറ്റാ​ലി​യ​ൻ ടീ​മി​ൽ ഇ​ടം നേടി. തു​ട​ർ​ന്ന് ജൂ​ണി​യ​ർ ടീ​മി​ലേ​ക്ക്.

ഡൽ​ഹി ഗാ​രി​സ​ണ്‍

ആ​ർ​മി സ്റ്റാ​ഫി​ന്‍റെ ചീ​ഫ് ജനറ​ൽ ജെ.​എൻ. ചൗ​ധ​രി​യു​ടെ നേതൃത്വത്തിൽ എ​ല്ലാ ആ​ർ​മി റെ​ജി​മെ​ന്‍റി​ലെ​യും ക​ളി​ക്കാ​രെ കൂ​ട്ടി ഒ​രു അ​ണ്ട​ർ 19 ടീം. ​അ​ന്പ​തു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ​രി​ശീ​ല​ക​നാ​യി വ​ന്ന​ത് അ​ന്നു പ​ട്യാല നാഷണ​ൽ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ലെ സാ​ക്ഷാ​ൽ ഒ​ളി​ന്പ്യ​ൻ കി​ട്ടു​സാ​റാ​യി​രു​ന്നു. അ​സി. കോ​ച്ചാ​യി സു​ബേ​ദാ​ർ അ​മ​ർ​ച​ന്ദ്. ആറു മാ​സം ക​ഴി​ഞ്ഞ് കി​ട്ടു സാ​ർ പോ​കു​ന്പോ​ഴേ​ക്കും ടീ​മി​നെ തെര​ഞ്ഞെ​ടു​ത്തു. "ഡ​ൽ​ഹി ഗാ​രി​സ​ണ്‍' എ​ന്ന ആ ​പ്ലേ​യിം​ഗ് ഇ​ല​വനി​ൽ ഇ​എം​ഇ​യി​ൽ നി​ന്ന് ഞാ​നും ആ​ന്ധ്ര​ക്കാ​ര​ൻ ഖ​യ​റു​ദ്ദീ​നും മാ​ത്രം.

ഡൂ​റ​ന്‍റ് ക​പ്പ്

ഡ​ൽ​ഹി ഗാ​രി​സ​ണ്‍ പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളും ജ​യി​ച്ചു. അ​ത്ത​വ​ണ പ്ര​സി​ദ്ധ​മാ​യ ഡൂ​റ​ന്‍റ് ക​പ്പി​ൽ ക​ളി​ക്കാ​ൻ എൻ​ട്രി ല​ഭി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഭൂ​പീ​ന്ദ​ർ സിംഗി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ൽ ജ​യം. പ്രീ​ക്വാർ​ട്ട​റി​ൽ കു​പ്പു​സ്വാ​മി, കാ​മാ​ച്ചി, മ​ല​പ്പു​റം ചേ​ക്കു, ഹ​നീ​ഫ തു​ട​ങ്ങി മ​ല​യാ​ളി​ക​ള​ട​ങ്ങി​യ പ​ട്ടാ​ള ടീം ​എം​ആ​ർ​സി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്ത് ക്വാ​ർ​ട്ട​റി​ലേ​ക്ക്. എ​തി​രാ​ളി​ക​ൾ ഈ​സ്റ്റ് ബം​ഗാ​ൾ. ഇ​ന്ത്യൻ ഗോ​ളി പീ​റ്റ​ർ ത​ങ്ക​രാ​ജ്, സു​ധീ​ർ ക​ർ​മാ​ർ​ക്കർ, സാ​ന്‍റോ മി​ത്ര, സെ​ൻ ഗു​പ്ത, പ​രി​മ​ൾ ഡേ, ​ആ​ജാ​ന​ബാ​ഹു അ​ശോ​ക് മാ​ലി​ക് ഉ​ൾ​പ്പെ​ടെ പ​ത്തം​ഗ ഇ​ന്ത്യ​ൻ ക​ളി​ക്കാ​രു​ള്ള ടീം.

​ക​ളി​യു​ടെ ത​ലേ​ന്ന് കോ​ച്ച് അ​മ​ർ​ച​ന്ദിന്‍റെ കൂ​ടെ ഒ​രാ​ൾ കൂ​ടെ​യെ​ത്തി, കി​ട്ടു​സാ​ർ. ""ബം​ഗാ​ളി​നെ ത​ക​ർ​ത്താ​ൽ ഈ​യൊ​രൊ​റ്റ മ​ത്സ​രം കൊ​ണ്ട് നി​ങ്ങ​ൾ ഇ​ന്ത്യ​മു​ഴു​വ​ൻ അ​റി​യ​പ്പെ​ടും.'' ഓ​രോ​രു​ത്ത​രെ​യും അ​ടു​ത്തേ​ക്കു വി​ളി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. ചാ​റ്റു​ണ്ണി (​അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം എ​ന്നെ വി​ളി​ക്കാ​റ്) ""ഇ​ന്ന​ക്ക് പാ​ക്ക​ണം ഇ​ന്ത ഗെ​യിം. അ​ശോ​ക് മാ​ലി​കി​നെ വി​ട​മാ​ട്ടെ. അ​പ്പോ നീ ​താ​ൻ ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​ർ ഇൻ ഇ​ന്ത്യ''. മാ​ലി​കി​നെ എ​ങ്ങ​നെ​യാ​യാ​ലും ത​ട​ഞ്ഞി​രി​ക്കു​മെ​ന്നു കി​ട്ടു സാ​റി​നു ഞാ​ൻ വാ​ക്കു​കൊ​ടു​ത്തു.

അ​വി​ശ്വ​സനീ​യ ജ​യം

ഡ​ൽ​ഹി കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം തി​ങ്ങി നി​റ​ഞ്ഞു. "ബെ​സ്റ്റ് അ​റ്റാ​ക്ക് ഈ​സ് ബെ​സ്റ്റ് ഡി​ഫ​ൻ​സ്' എ​ന്ന കി​ട്ടു​സാ​റി​ന്‍റെ വി​ജ​യ​സൂ​ക്തം ഞ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കി. ചെ​റു​പ്പം മു​ത​ലേ ടാ​ക്ളിം​ഗ് ധൈ​ര്യ​മാ​യി ചെ​യ്യാ​റു​ള്ള എ​നി​ക്ക് ഈ ​ക​ളി​യി​ൽ അ​തൊ​രു ഗു​ണ​മാ​യി. ഞാ​നും എ.​സി. ദാ​സും ഖ​യ​റു​ദ്ദീ​നും ചേ​ർ​ന്ന് ഒ​രു പ​ഴു​തു​മി​ല്ലാ​ത്ത പ്ര​തി​രോ​ധം തീ​ർ​ത്തു. ഗോ​ൾ അ​ടി​ക്കാ​ൻ ക​ഴി​യാ​തെ മാ​ലി​ക് ഗ്രൗ​ണ്ടി​ൽ ഭ്രാ​ന്ത് പി​ടി​ച്ച​പോ​ലെ ഓ​ടി ന​ട​ക്കു​ക​യാ​ണ്. ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​തം. ഫൈന​ൽ വി​സി​ലി​ന് ഏ​താ​ണ്ടു പ​ത്തു മി​നി​റ്റുമു​ന്പ് അ​മ​ർ ബ​ഹ​ദൂ​റി​ൽ നി​ന്ന് പ​ന്തു സ്വീ​ക​രി​ച്ച ഭൂ​പീ​ന്ദ​ർ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ര​ണ്ടു പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​യൊ​ഴി​ഞ്ഞ് മി​ന്ന​ൽ വേ​ഗ​ത്തി​ൽ പീ​റ്റ​ർ ത​ങ്ക​രാ​ജി​നെ ക​ബ​ളി​പ്പി​ച്ച് ഒ​രു പ്ലേ​സിം​ഗ് ഗോ​ൾ. പ​തി​നാ​യി​ര​ങ്ങ​ൾ നി​റ​ഞ്ഞ സ്റ്റേ​ഡി​യം ആ​ർ​ത്തു വി​ളി​ച്ചു. ഗാ​രി​സ​ണ്‍... ഗാ​രി​സ​ണ്‍...

ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ലെ ബോ​ക്സ് ന്യൂ​സ്

കി​രീ​ടം നേ​ടാ​നി​റങ്ങിയ ഈ​സ്റ്റ് ബം​ഗാ​ളി​നെ ഗാ​രി​സ​ണ്‍ അ​ട്ട​ിമ​റി​ച്ചു. കി​ട്ടു​സാ​ർ എ​ന്നെ ചേ​ർ​ത്തു പി​ടി​ച്ചു: "വെ​ൽ​ഡ​ണ്‍ ചാ​റ്റു​ണ്ണി... വെ​ൽ​ഡ​ണ്‍'. തു​ട​ർ​ന്ന് ത​ല​യി​ൽ കൈ​വ​ച്ച് അ​നു​ഗ്ര​ഹി​ച്ചു. സ​ന്തോ​ഷം കൊ​ണ്ട് ആ ​രാ​ത്രി ഉ​റ​ക്കം വ​ന്നി​ല്ല. അ​തി​രാ​വി​ലെ എ​ണീ​റ്റു. പ​ത്ര​ങ്ങ​ളി​ലെ​ല്ലാം ഒ​ന്നാം പേ​ജി​ലും സ്പോ​ർ​ട്സ് പേ​ജിലും ഗാ​രി​സ​ൺ വി​ജ​യ​വാ​ർ​ത്ത. ഭൂ​പീന്ദ​റി​നെ​ക്കു​റി​ച്ചും സ്റ്റോറി. പെ​ട്ടെ​ന്നാ​ണ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​രു ബോ​ക്സ് ന്യൂ​സി​ന്‍റെ തലക്കെട്ടിൽ എ​ന്‍റെ ക​ണ്ണു​ക​ൾ ഉ​ട​ക്കി​യ​ത്.

"ടി.​കെ. ചാ​ത്തു​ണ്ണി വാ​സ് ദ ​ബാ​ക്ക് ബോ​ണ്‍ ഓ​ഫ് ഡെ​ൽ​ഹി ഗാ​രി​സ​ണ്‍'. ശ​രി​ക്കും എ​ന്‍റെ ക​ണ്ണു നി​റ​ഞ്ഞു. ഒ​പ്പം മ​ന​സും. ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ൽ എ​ന്‍റെ പേ​ര് ആ​ദ്യ​മാ​യി പ​ത്ര​ത്തി​ൽ അ​ച്ച​ടി​ച്ചു​വ​ന്നു. ഞാ​ൻ സ​ക​ല ദൈ​വ​ങ്ങ​ളെ​യും വി​ളി​ച്ച് ന​ന്ദി​പ​റ​ഞ്ഞു പ്രാ​ർ​ഥി​ച്ചു. 1965ലെ ​ഇ​ന്ത്യ- പാ​ക്ക് യു​ദ്ധ​ത്തോ​ടെ ടീം ​പി​രി​ച്ചു​വി​ട്ടു. എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ റെ​ജി​മെ​ന്‍റി​ലേ​ക്കു തി​രി​ച്ചു​പോ​യി.

പി​ന്നീ​ട് വി​വി​ധ ക്ല​ബു​ക​ൾ. പ​തി​ന​ഞ്ചു വർ​ഷ​ത്തെ ക​ളി ജീ​വി​ത​ത്തി​ൽ സ​ർ​വീ​സ​സ്, ഗോ​വ, മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റു​ക​ൾ​ക്കാ​യി സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ചു. 1970-ൽ റ​ഷ്യ, 73 -ൽ ജ​ർമ​നി ടീ​മു​ക​ൾ​ക്കെ​തി​രേയും ക്വാ​ലാ​ലം​പൂ​രി​ൽ ന​ട​ന്ന മെ​ർ​ദേ​ക്ക ടൂ​ർ​ണ​മെ​ന്‍റി​ലും ഇ​ന്ത്യ​യ്ക്കായി ബൂ​ട്ട​ണി​ഞ്ഞു.

ര​ക്ഷി​ച്ച​ത് ഒ​ളി​ന്പ്യ​ൻ റ​ഹ്‌മാ​നി​ക്ക

സീ​നി​യ​ർ ക​ളി​ക്കാ​രി​ൽ ഞാ​ൻ ഏ​റ്റ​വും ആ​ദ​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ താ​ര​മാ​യി​രു​ന്ന ഒ​ളി​ന്പ്യ​ൻ റ​ഹ‌്മാനി​ക്ക​യെ​യാ​​ണ്. 78ൽ ​ഞാ​ൻ മു​ഹ​മ്മ​ദ​ൻ​സു​മാ​യി ഒ​പ്പുവ​ച്ച സ​മ​യം. ഇ​ന്‍റ​ർ​ സ്റ്റേ​റ്റ് ട്രാ​ൻ​സ്ഫ​ർ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ധാ​ക്ക​യി​ൽ ഒ​രു ടൂ​ർ​ണ​മെ​ന്‍റ് ക​ളി​ക്കാ​ൻ മു​ഹ​മ്മ​ദ​ൻ​സ് അ​ധി​കൃ​ത​ർ എ​ന്നെ വി​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ കു​ഴ​ങ്ങി. അ​പ്പോ​ഴാ​ണു മു​ഹ​മ്മ​ദ​ൻ​സ് കോ​ച്ച് റ​ഹ്‌മാ​നി​ക്ക വി​ളി​ക്കു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ അ​ന്ത​ർ നാ​ട​ക​ങ്ങ​ൾ ന​ന്നാ​യി അ​റി​യാ​വു​ന്ന അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞു: "മോ​ൻ അ​വി​ടെ​ത്ത​ന്നെ നി​ന്നോ, ട്രാ​ൻ​ഫ്സ​ർ ശ​രി​യാ​വാ​തെ ഒ​രി​ക്ക​ലും ഇ​ങ്ങോ​ട്ടു വ​ര​രു​ത്'. റ​ഹ‌്മാനി ക്ക​യു​ടെ ഈ ​ഉ​പ​ദേ​ശ​മാ​ണ് എ​ന്നെ ര​ക്ഷി​ച്ച​ത്. ട്രാ​ൻ​സ്ഫ​ർ ശ​രി​യാ​വാ​ത്ത​തി​നാ​ൽ ഉ​ട​ൻ​ത​ന്നെ ബാം​ഗ്ലൂ​ർ എ​ൻ​ഐ​എ​സി​ൽ പ​രി​ശീ​ല​ക​നാ​കാ​നു​ള്ള കോ​ഴ്സി​ൽ ഞാ​ൻ ചേ​ർ​ന്നു.

പ​രി​ശീ​ല​ക​ന്‍റെ റോ​ൾ

1979 ഓ​ഗ​സ്റ്റ് 18ന് ​കേരള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ ചേ​ർ​ന്നു. ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ടൈ​റ്റാ​നി​യ​ത്തി​ൽ കോ​ച്ച്. പി​ന്നീ​ട് വി​വി​ധ ജി​ല്ല​ക​ളി​ൽ. തൃ​ശൂ​രി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ മു​നിസി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നു വ​ർ​ഷം നീ​ണ്ട ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ്. 500 കു​ട്ടി​ക​ളി​ൽ നി​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​എം വി​ജ​യ​ൻ, ലി​സ്റ്റ​ണ്‍ കെ. ​പ്രേം, വി.​എ​ഫ്. റോ​ബ​ർ​ട്ട് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്നു. തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ൾ, കോ​ള​ജു​ക​ൾ, സാ​ൽ​ഗോ​ക്ക​ർ, മോ​ഹ​ൻ ബ​ഗാ​ൻ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ മു​ൻ​നി​ര ടീ​മു​ക​ളേ​യും പ​രി​ശീ​ലി​പ്പി​ച്ചു. 2016 ൽ ​വി​വ ചെ​ന്നൈ​യി​ൽ ടെക്നിക്കൽ ഡയറ ക്ടറായി നാലു പതിറ്റാണ്ടുനീണ്ട മ​ഹാ​ദൗ​ത്യ​ത്തി​നു വി​ര​ാമമി​ട്ടു.

വി​ജ​യ​നെ ക​ണ്ടെ​ത്തി​യ നി​മി​ഷം

തൃ​ശൂ​രി​ലെ ത്രി​വ​ത്സ​ര പ​രി​ശീ​ല​നത്തിനു വി​ജ​യ​നെ​യും കൊ​ണ്ടു വ​ന്ന​തു ഫു​ട്ബോ​ളി​നുവേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ജോ​സ് പ​റ​ന്പ​നാ​ണ്. മു​നിസി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ ചെ​റി​യ വീ​ട്ടി​ലാ​യി​രു​ന്നു വി​ജ​യ​ന്‍റെ താ​മ​സം. കാ​ല​ത്തു​മു​ത​ൽ വൈ​കിട്ടുവ​രെ ഗ്രൗ​ണ്ടി​ലു​ണ്ടാ​കും. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ അ​വ​ന്‍റെ അ​ച്ഛ​ൻ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഞ​ങ്ങ​ൾ​ക്കെ​ല്ലാം വ​ലിയ ദുഃഖമാ​യി. കൗൺസിൽ സെക്രട്ടറി എം.​സി. രാധാകൃഷ്ണൻ സാ​റി​നോ​ട് അ​വ​നു ഭ​ക്ഷ​ണ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു ഞാ​ൻ പ​റ​ഞ്ഞു. ത്രിവേ​ണി ഹോ​ട്ട​ലി​ൽ അ​ദ്ദേ​ഹം ഭ​ക്ഷ​ണം ഏ​ർ​പ്പാ​ടാ​ക്കി. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ​യാ​ണ് അ​വ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എന്‍റെ കൂടെ ഇഎംഇയിൽ കളിച്ച എം.​എം. ശ്രീ​ധ​ര​നായിരുന്നു കേ​ര​ള പോ​ലീ​സ് കോ​ച്ച്. ഞാ​നൊരു ക​ത്തെ​ഴു​തി. ഡി​ജി​പി ജോ​സ​ഫ് സാ​റു​മാ​യി സം​സാ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നെ വൈ​കി​യി​ല്ല, അ​വ​ന്‍റെ ബോ​ൾ സ്കില്ലും ക​ളി​യും ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ട ജോസഫ് സാർ 87ലെ ​സ​ന്തോ​ഷ് ട്രോ​ഫി ക്യാ​ന്പി​ലേ​ക്കു വി​ളി​പ്പി​ച്ചു. അ​ങ്ങ​നെ പ​തി​നേ​ഴാം വ​യ​സി​ൽ സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ചു. ജോ​സ​ഫ് സാ​റി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ ഒ​രു അം​ബേ​ദ്ക​ർ ജ​യ​ന്തി ദി​ന​ത്തി​ൽ വി​ജ​യ​നെ പോ​ലീ​സി​ലെ​ടു​ത്തു.

നോ​ൺ​സ്റ്റോ​പ്പ് അ​നു​ഭ​വ​ങ്ങ​ൾ

സാ​ൽ​ഗോ​ക്ക​റി​നു ഫെ​ഡ​റേ​ഷ​ൻ ക​പ്പും മോ​ഹ​ൻ​ബ​ഗാ​നു നാ​ഷ​ണ​ൽ ലീ​ഗും നേ​ടി​ക്കൊ​ടു​ത്ത സു​ന്ദ​ര ​സ്മ​ര​ണ​ക​ൾ, ബ്രൂ​ണോ കു​ട്ടീ​നോ, ചീ​മ ഒ​ക്കേ​രി, വി.​പി. സ​ത്യ​ൻ എ​ന്നി​വ​രു​മാ​യു​ള്ള ഒാ​ർ​മ​ക​ൾ ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ഒ​രു​പാ​ട് മോ​ഹ​ന മു​ഹൂ​ർ​ത്ത​ങ്ങ​ളു​ണ്ട് ഇൗ ​ഭീ​ഷ്മാ​ചാ​ര്യ​രു​ടെ മ​ന​സി​ൽ. അ​വ​യെ​ല്ലാം കു​റി​ക്കാ​ൻ ഇ​വി​ടെ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ ചു​രു​ക്കു​ന്നു.

ഫു​ട്ബോ​ൾ ഈ​സ് മൈ ​സോ​ൾ

ചെ​റു​പ്പം മു​ത​ലേ കാ​ൽ​പ​ന്തി​നോ​ട് ഭ്രാ​ന്ത​മാ​യ ഒ​രാ​വേ​ശ​മാ​യി​രു​ന്നു പി.​കെ. ചാ​ത്തു​ണ്ണി​ക്ക്. അ​തി​പ്പോ​ഴും തു​ട​രു​ന്നു. അ​തു​കൊ​ണ്ടാ​ണ​ല്ലോ വീ​ടി​ന് ബോ​ൾ ഹൗ​സ് എ​ന്ന് പേ​രി​ട്ട​ത്. പൂ​ന്തോ​ട്ട​ത്തി​ലെ ചെ​ടി​ക​ൾ​ക്കു​പോ​ലും ഫു​ട്ബോ​ൾ രൂ​പം. വീ​ട്ടി​ലെ ടീ​പോ​യ്, ഓ​ഫീ​സ് റൂ​മി​ലെ ടേ​ബി​ൾ, ഫ്ല​വ​ർ വേ​സ്, ഡൈ​നിം​ഗ് ടേ​ബി​ൾ എ​ന്നി​ങ്ങ​നെ സ​ർ​വം ഫു​ട് ബോ​ൾ മ​യം. ഈ ​അ​ഭി​നി​വേ​ശം അ​വ​സാ​നം വ​രെ​യും തു​ട​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ട​തു​കൈ​യി​ൽ "ഫു​ട്ബോ​ൾ ഈ​സ് മൈ ​സോ​ൾ' എ​ന്നും വ​ല​തു​കൈ​യി​ൽ ഫു​ട്ബോ​ളി​ന്‍റെ ചി​ത്ര​വും മാ​യ്ക്കാ​നാ​വാ​ത്ത​വി​ധം പ​ച്ച​കു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ന​സി​ലും ആ​ത്മാ​വി​ലും ഫു​ട്ബോ​ൾ മ​ന്ത്രി​ക്കു​ന്ന ഇൗ ​ക​ളി​ത്തോ​ഴ​നു ജീ​വി​ത​സ​ഖി​യെ ല​ഭി​ച്ച​തും ക​ണ്ണൂ​രി​ലെ ഒ​രു കാ​ല്പന്തു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്ന്. ഇ​എം​ഇ​യി​ൽ കൂ​ടെ ക​ളി​ച്ച ശ്രീ​നി​വാ​സ​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ സ്വ​ർ​ണ​ല​ത. പ്രി​യ​ത​മ​യു​ടെ​യും മ​ക്ക​ളാ​യ രേ​ഖ​യു​ടെ​യും റി​ങ്കു​വി​ന്‍റെ​യും പി​ന്തു​ണ​യാ​ണു ത​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്കു നി​ദാ​ന​മാ​യെ​ന്ന് ഇൗ ​ദ്രോ​ണാ​ചാ​ര്യ​ർ പ​റ​യു​ന്നു. പേ​ര​ക്കു​ട്ടി പ​വ​ൻ മാ​ത്ര​മാ​ണ് മു​ത്ത​ച്ഛ​ന്‍റെ ക​ളി​യി​ലെ പി​ന്മു​റ​ക്കാ​ര​ൻ.

ഒ​രേ​യൊ​രു ദുഃ​ഖം

ഒ​രു​പാ​ടു ത​വ​ണ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടും ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ കോ​ച്ചാ​ക്കി​യി​ല്ലെ​ന്ന​തും ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ല​ഭി​ച്ചി​ല്ലെ​ന്ന​തു​മ​ല്ല ചാ​ത്തു​ണ്ണി​യേ​ട്ട​ന്‍റെ ഏ​റ്റ​വും വ​ലി​യ ദുഃ​ഖം. ചാ​ല​ക്കു​ടി​യി​ൽ ഒ​രു ന​ല്ല സ​ർ​ക്കാ​ർ സ്റ്റേ​ഡി​യം ഇ​ല്ലാ​തെ പോ​യ​ല്ലോ​യെ​ന്ന​താ​ണ്. മാ​റി​മാ​റി വ​ന്ന ന​ഗ​ര​സ​ഭ​ക​ൾ വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ പ​റ​ഞ്ഞാ​ൽ ‘തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ലേ​ക്ക് അ​വ​സാ​ന​യാ​ത്ര ന​ട​ത്തേ​ണ്ടി വ​രു​മ​ല്ലോ​’യെ​ന്ന ആ​ശ​ങ്ക​മാത്രം.

സെബി മാളിയേക്കൽ