തൊമ്മുവിന്‍റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന്ന കരുതൽ... വീൽ ചെയറിന്‍റെ ചക്രം തിരിയുന്പോൾ പൂക്കൾ വിരിയുന്ന കാഴ്ച... മണ്ണിനെയും ചെടികളെയും വീൽ ചെയറിൽ ഇരുന്നു പ്രണയിച്ച തൊമ്മുവിന്‍റെ കഥ..

തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ന്‍റെ തി​ക്കു​മു​ട്ട​ലു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഒ​രു ആ​ശ്വാ​സം കി​ട്ടി​യ​തു​പോ​ലെ​യാ​ണ് ഹോം ​ഗാ​ർ​ഡ​ൻ എ​ന്ന ന​ഴ്സ​റി​യി​ലേ​ക്കു ക​യ​റി​യ​പ്പോ​ൾ തോ​ന്നി​യ​ത്. ചെ​ടി​ക​ളും പൂ​ക്ക​ളു​മൊ​ക്കെ നി​റ​ഞ്ഞ ഹോം ​ഗാ​ർ​ഡ​ന്‍റെ മു​റ്റ​ത്തേ​ക്കു ക​യ​റു​ന്പോ​ൾ ത​ന്നെ ക​ണ്ണി​ന് ഒ​രു സു​ഖം. ഒ​രു പൂ​ന്തോ​ട്ട​മൊ​രു​ക്കാ​നു​ള്ള എ​ന്തും കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലെ ഈ ​ന​ഴ്സ​റി​യി​ൽ ല​ഭി​ക്കും. കു​ട്ടി​ക​ൾ​ക്ക് ഒ​ന്നുര​ണ്ടു ചെ​ടി​ച്ച​ട്ടി വാ​ങ്ങു​ക​യെ​ന്ന​താ​യി​രു​ന്നു ഉ​ദ്ദേ​ശ്യം.

ന​ഴ്സ​റി​യു​ടെ ഉ​ട​മ സേ​റ ചേ​ച്ചി സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു. ചെ​റി​യ ചെ​ടി​ച്ച​ട്ടി​ക​ൾ തെര​യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ല​ങ്കാ​രച്ചെടി​ക​ൾ വ​ച്ച ചെ​റി​യ ചി​ല ച​ട്ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​തെ​ടു​ത്തു കൗ​തു​ക​ത്തോ​ടെ തി​രി​ച്ചും മ​റി​ച്ചും നോ​ക്കു​ന്ന​തി​നി​ട​യി​ൽ സേ​റ ചേ​ച്ചി​യു​ടെ ശ​ബ്ദം: ‘​അ​തു തൊ​മ്മു​വി​ന്‍റെ പൂ​ക്ക​ളാ​ണ്! തൊ​മ്മു ഒ​രു​ക്കി​യ​താ​ണ് അ​വ​യൊ​ക്കെ’. അ​തോ​ടെ ആ​കാം​ക്ഷ​യാ​യി, ആ​രാ​ണ് ഈ ​തൊ​മ്മു? എ​ന്‍റെ ചോ​ദ്യ​ത്തി​നു സേ​റ ചേ​ച്ചി​യു​ടെ മ​റു​പ​ടി കേ​ട്ട​പ്പോ​ൾ തോ​ന്നി തൊ​മ്മു​വി​നെ കാ​ണ​ണം.

തി​രി​യു​ന്ന വീ​ൽചെ​യ​ർ

ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഞ​ങ്ങ​ൾ വീ​ണ്ടു​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്നു തൊ​മ്മു ഞ​ങ്ങ​ൾ​ക്കാ​യി വീട്ടിൽനിന്ന് ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്. ചെ​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നുക​യ​റു​ന്പോ​ൾ ആ​ദ്യം ക​ണ്ണി​ൽ ത​ട​ഞ്ഞ​ത് ഒ​രു വീ​ൽചെ​യ​റി​ന്‍റെ ച​ക്ര​ങ്ങ​ളാ​ണ്. നി​ര​ത്തി​വ​ച്ച ചെ​ടി​ച്ച​ട്ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ മെ​ല്ലെ തി​രി​യു​ക​യാ​ണ് ആ ​വീ​ൽ​ചെയ​ർ. ചെ​ടി​ക​ളു​ടെ ത​ല​പ്പി​ൽ ത​ലോ​ടി​യും അ​വ​യെ ന​ന​ച്ചും അ​തി​ലൊ​രാ​ൾ.

‘ഇ​താ​ണോ ന​മ്മു​ടെ തൊ​മ്മു?...’ ചോ​ദ്യം കേ​ട്ട​തും വീ​ൽചെ​യ​റി​ൽ ഇ​രു​ന്ന ഈ ​കൗ​മാ​ര​ക്കാ​ര​ൻ മു​ഖ​മു​യ​ർ​ത്തി ചി​രി​ച്ചു. ചു​റ്റും വി​ട​ർ​ന്നു നിൽ​ക്കു​ന്ന പൂ​ക്ക​ളെക്കാ​ൾ ഭം​ഗി​യു​ള്ള ചി​രി. തൊ​മ്മു എ​ന്ന തോ​മ​സ് മാ​ത്യു​വി​ന്‍റെ ഈ ​ചി​രി​യാ​ണ് ഈ ​ന​ഴ്സ​റി​യു​ടെ സൗ​ന്ദ​ര്യം. തൊ​മ്മു​വി​ന്‍റെ ക​ഥ കേ​ൾ​ക്കാ​ൻ ഞ​ങ്ങ​ളൊ​രു​ങ്ങി. വീ​ൽചെ​യ​റി​ന്‍റെ ച​ക്ര​മു​രു​ളു​ന്പോ​ൾ പൂ​ക്ക​ൾ വി​രി​യു​ന്ന ക​ഥ, വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നൂ​റോ​ളം കോ​ഴി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ക​ഥ, വീ​ട്ടി​ലെ നാ​ട​ൻ മു​ട്ട വി​ല്പ​ന​യു​ടെ ക​ഥ, കു​സൃ​തി​ക്കു​ടു​ക്ക​യാ​യ കു​ഞ്ഞ​നു​ജ​ൻ താ​രി​ക്കി​ന്‍റെ അ​ധ്യാ​പ​ക​നാ​യ ക​ഥ...മ​ണ്ണി​ൽ വി​രി​ഞ്ഞ ടേ​ബി​ൾ!

തൊ​മ്മു​വി​ന്‍റെ ക​ഥ കേ​ട്ടാ​ൽ നി​ങ്ങ​ളു​ടെ മ​ന​സി​ലും ഒ​രാ​യി​രം നി​റ​മു​ള്ള പൂ​ക്ക​ൾ വി​രി​യും. മു​ള്ളു​ക​ൾ കു​ത്തിനോ​വി​ക്കു​ന്പോ​ഴും ഞെ​രി​ഞ്ഞു​പോ​വാ​തെ ക​രു​ത്തോ​ടെ വി​ട​ർ​ന്നു നി​ൽ​ക്കു​ന്ന പൂ​വാ​ണ് ഈ ​ജീ​വി​തം. വീ​ൽചെ​യ​റി​ൽ ഉ​റ​ച്ചി​രി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന തൊ​മ്മു​വി​നോ​ടു ചേ​ർ​ന്നി​രു​ന്നു​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളാ​യ മാ​ത്യു തോ​മ​സും സേ​റ മാ​ത്യു​വും അ​വ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു​തു​ട​ങ്ങി.

കു​റ​ച്ചു​നാ​ൾ മു​ന്പു​വ​രെ കോ​ട്ട​യം പു​ല്ല​രി​ക്കു​ന്ന് വ​ട്ട​ശേ​രി​ൽ വീ​ടി​ന്‍റെ ഡൈ​നിം​ഗ് ഹാ​ളി​ലേ​ക്കു ക​യ​റി​ച്ചെ​ല്ലു​ന്ന അ​തി​ഥി​ക​ൾ അ​ന്പ​ര​ക്കു​മാ​യി​രു​ന്നു. കാ​ര​ണം സാ​ധാ​ര​ണ പ​ല​രും പൂ​ക്ക​ളും വി​ല​യേ​റി​യ പാ​ത്ര​ങ്ങ​ളു​മൊ​ക്കെ നി​ര​ത്തി​യാ​ണ് ഡൈ​നിം​ഗ് ടേ​ബി​ൾ അ​ല​ങ്ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​ട്ട​ശേ​രി​ൽ വീ​ടി​ന്‍റെ ഡൈ​നിം​ഗ് ടേ​ബി​ളി​ന്‍റെ അ​ല​ങ്കാ​രം കൂ​ന കൂ​ട്ടി​യി​രു​ന്ന ക​ല്ലും ചെ​ളി​യും നി​റ​ഞ്ഞ മ​ണ്ണ് ആ​യി​രു​ന്നു! വീ​ടി​നു​ള്ളി​ലൂ​ടെ ത​ന്‍റെ ച​ക്ര​ക്ക​സേ​ര ഉ​രു​ട്ടി​യെ​ത്തു​ന്ന തൊ​മ്മു​വി​നു മ​ണ്ണു​നി​റ​ച്ചു ചെ​ടി​ക​ൾ ന​ട്ടു​പി​ടി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി​രു​ന്നു ഈ ​മാ​താ​പി​താ​ക്ക​ൾ ടേ​ബി​ളി​ൽ മ​ണ്ണു​നി​റ​ച്ചു ന​ൽ​കി​യ​ത്.

മ​ണ്ണി​നെ തൊ​ട്ട ച​ക്ര​ങ്ങ​ൾ

യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ ഓ​ടി​ച്ചാ​ടി ന​ട​ക്കു​ന്ന ന​മ്മു​ടെ കു​ട്ടി​ക​ളി​ൽ പ​ല​രും ഇ​ന്നു മ​ണ്ണ് എ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ മു​ഖം ചു​ളി​ക്കും. കം​പ്യൂ​ട്ട​റി​ന്‍റെ​യും ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും കാ​ല​ഘ​ട്ട​ത്തി​ൽ മ​ണ്ണി​ന്‍റെ മ​ണ​വും ഗു​ണ​വു​മൊ​ന്നും അ​വ​രി​ൽ പ​ല​രും തി​രി​ച്ച​റി​യു​ന്ന​തേ​യി​ല്ല. മ​ക്ക​ളെ മ​ണ്ണി​നോ​ട് അ​ടു​പ്പി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും മ​റ​ന്നു​പോ​കു​ന്നു. അ​വി​ടെ​യാ​ണ് തൊ​മ്മു​വി​ന്‍റെ ഡൈ​നിം​ഗ് ടേ​ബി​ൾ വേ​റി​ട്ട കാ​ഴ്ച​യാ​കു​ന്ന​ത്.

വീ​ൽ ചെ​യ​റി​ൽ ആ​യി​രു​ന്നി​ട്ടും മ​ണ്ണി​നോ​ടും ചെ​ടി​ക​ളോ​ടു​മു​ള്ള അ​വ​ന്‍റെ പ്ര​ണ​യ​ത്തി​നു നേ​ർ​ക്കു ക​ണ്ണ​ട​യ്ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യു​മാ​യി​രു​ന്നി​ല്ല, ഡൈ​നിം​ഗ് ടേ​ബി​ളി​ൽ മാ​ത്ര​മ​ല്ല വീ​ട്ടി​ൽ എ​വി​ടെ​യും അ​വ​നു​വേ​ണ്ടി മ​ണ്ണും ചെ​ടി​യും നി​റ​യ്ക്കാ​ൻ അ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നു.

ചെ​റി​യ ചെ​ടി​ച്ച​ട്ടി​ക​ളി​ൽ നി​റ​ച്ച മ​ണ്ണി​ൽ ചെ​ടി​ക​ൾ മു​ള​ച്ചു​വ​രു​ന്ന​തു കാ​ണു​ന്പോ​ൾ അ​വ​ന്‍റെ പു​ഞ്ചി​രി കൂ​ടു​ത​ൽ ഭം​ഗി​യു​ള്ള​താ​യി മാ​റു​ന്ന​താ​യി ആ ​മാ​താ​പി​താ​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും വി​ത്തു​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ വ​ലി​യൊ​രു പൂ​ന്തോ​ട്ട​മാ​യി പ​തി​യെ പ​തി​യെ വീ​ട് മാ​റു​ക​യാ​യി​രു​ന്നു. വീ​ൽചെ​യ​റി​ലേ​ക്ക് ഒ​തു​ങ്ങാ​ൻ ത​യാ​റ​ല്ലാ​ത്ത ഒ​രു മ​ന​സാ​യി​രു​ന്നു തൊ​മ്മു​വി​ന്‍റെ ക​രു​ത്ത്. ചെ​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ മാ​ത്ര​മ​ല്ല അ​വ​ന്‍റെ വി​ശാ​ല​മാ​യ കോ​ഴി​ക്കൂ​ടു​ക​ൾ​ക്ക് അ​രി​കി​ലേ​ക്കും ആ വീ​ൽചെ​യ​ർ ഉ​രു​ണ്ടു.

ഇ​ന്നു വീ​ട്ടി​ൽ വി​വി​ധ​ത​രം നൂ​റി​ലേ​റെ കോ​ഴി​ക​ളു​ണ്ട്. തൊ​മ്മു​വി​ന്‍റെ മേ​ൽ​നോ​ട്ടം അ​വി​ടെ​യും എ​ത്തി. നാ​ട​ൻ മു​ട്ട തേ​ടി നാ​ട്ടു​കാ​ർ വീ​ട്ടി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ മു​ട്ടവി​ല്പ​ന​യു​ടെ ചു​മ​ത​ല​യും തൊ​മ്മു ഏ​റ്റെ​ടു​ത്തു. ഇ​തി​നൊ​ക്കെ ഇ​ട​യി​ൽ സ്വ​ന്തം പ​ഠ​നം. കൂ​ടാ​തെ അ​നു​ജ​ൻ താ​രി​ക്കി​നെ പ​ഠി​പ്പി​ക്ക​ണം... ചെ​ടി​ക​ളെ പ​രി​പാ​ലി​ക്കാ​നും പ​ച്ച​ക്ക​റി വ​ള​ർ​ത്താ​നും കോ​ഴി​ക​ളെ നോ​ക്കാ​നു​മൊ​ക്കെ തൊ​മ്മു എ​ന്ന പ​തി​നെ​ട്ടു​കാ​ര​ന്‍റെ കൂ​ട്ട് ര​ണ്ടാം ക്ലാ​സു​കാ​ര​ൻ താ​രി​ക്ക് ആ​ണ്.വേ​ദ​ന​ക​ൾ ആ​രു​മ​റി​യി​ല്ല!

വീ​ൽചെ​യ​റി​ൽ​നി​ന്നു ത​നി​യെ എ​ഴു​ന്നേ​റ്റ് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും ജീ​വി​തം ഈ ​ച​ക്ര​ക്ക​സേ​ര​യി​ൽ ഒ​തു​ങ്ങാ​നു​ള്ള​ത​ല്ലെ​ന്ന തൊ​മ്മു​വി​ന്‍റെ തീ​രു​മാ​ന​വും മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വു​മാ​ണ് ചെ​ടി​ക​ളാ​യും പൂ​ക്ക​ളാ​യു​മൊ​ക്കെ അ​വ​നു ചു​റ്റും വി​രി​യു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ജന്മനാ അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന സ്പൈ​ന ബൈ​ഫി​ഡ (Spina bifida) എ​ന്ന പ്ര​ശ്ന​മാ​ണ് തൊ​മ്മു​വി​ന്‍റെ ജീ​വി​ത​ത്തെ വീ​ൽ​ചെ​യ​റി​ൽ എ​ത്തി​ച്ച​ത്. ന​ട്ടെ​ല്ലും സ്പൈ​ന​ൽ കോ​ഡും ശ​രി​യാ​യ രീ​തി​യി​ൽ വി​കാ​സം പ്ര​ാപി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണി​ത്. ന​ട്ടെ​ല്ലി​നു സ​മീ​പം മു​ഴ​യും ത​ല​ച്ചോ​റി​ലേ​ക്കു​ള്ള നാ​ഡി​ക​ളും മ​റ്റും അ​തി​നു​ള്ളി​ൽ കു​രു​ങ്ങി​യ സ്ഥി​തി​യു​മാ​ണ് പ​ല​രി​ലും കാ​ണു​ന്ന​ത്.

സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യാ​ണ് ഇ​തി​നു പ​ല​പ്പോ​ഴും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന പ​രി​ഹാ​രം. എ​ന്നാ​ൽ, അ​ത് എ​ല്ലാ​വ​രി​ലും വി​ജ​യം കാ​ണ​ണ​മെ​ന്നി​ല്ല. പാ​ളി​പ്പോ​യാ​ൽ അ​ര​യ്ക്കു താ​ഴേ​ക്കു​ള്ള ച​ല​ന​ശേ​ഷി പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ചെ​റു​പ്പ​ത്തി​ൽ പ്ര​ശ്നം തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ തൊ​മ്മു​വി​നെ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള നി​ര​വ​ധി ഡോ​ക്ട​ർ​മാ​രെ കാ​ണി​ച്ചി​രു​ന്നു. വെ​ല്ലൂ​രി​ലും ചി​കി​ത്സ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ സാ​ഹ​സി​ക​മാ​യ​തി​നാ​ൽ ത​ത്കാ​ലം ഇ​ങ്ങ​നെ ത​ന്നെ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം. എ​ങ്കി​ലും സ്പൈ​ന​ൽ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​ക​ത്തു ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ വി​ജ​യം​ ക​ണ്ടാ​ൽ ഒ​രി​ക്ക​ൽ തൊ​മ്മു ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ.

പു​ഞ്ചി​രി തോ​ൽ​ക്കി​ല്ല

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കാ​യി വീ​ൽ ചെ​യ​റി​ൽ ഏ​റെ സ​മ​യം ഇ​രു​ന്നു ചെ​ല​വ​ഴി​ച്ച​തു തൊ​മ്മു​വി​നു സ​മ്മാ​നി​ച്ച​ത് ഒ​രു മു​റി​വാ​യി​രു​ന്നു. അ​ര​യ്ക്കു താ​ഴേ​ക്കു സ്പ​ർ​ശ​ന​ശേ​ഷി അ​ല്പം കു​റ​വാ​യ​തി​നാ​ൽ മു​റി​വു​ണ്ടാ​യ​ത് ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഇ​പ്പോ​ൾ കു​റെ​നേ​രം വീ​ൽചെ​യ​റി​ൽ ഇ​രു​ന്നു​ക​ഴി​യു​ന്പോ​ൾ വേ​ദ​ന കൂ​ടും. ഇ​രു​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് കൂ​ടാ​നു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു മൂ​ലം ത​ന്‍റെ സൗ​ക​ര്യ​മ​നു​സ​രി​ച്ചു പ​ഠി​ക്കാ​ൻ ഓ​പ്പ​ണ്‍ സ്കൂ​ളി​ൽ കൊ​മേ​ഴ്സ് കോ​ഴ്സി​നു ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ് തൊ​മ്മു.

ഈ ​വേ​ദ​ന​ക​ൾ​ക്കൊ​ന്നും തൊ​മ്മു​വി​ന്‍റെ പു​ഞ്ചി​രി​യെ തോ​ൽ​പി​ക്കാ​നാ​യി​ട്ടി​ല്ല. എ​പ്പോ​ഴും അ​രി​കി​ൽ സ​ഹാ​യ​ത്തി​ന് ആ​രെ​ങ്കി​ലും വേ​ണ​മെ​ങ്കി​ലും പ​ത്താം ക്ലാ​സ് വ​രെ കോ​ട്ട​യം ദേ​വ​ലോ​കം മാ​ർ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ പോ​യി​ത്ത​ന്നെ പ​ഠി​ച്ചു. ഷേ​ർ​ളി എ​ന്ന ആ​യ​യും അ​വ​രി​ല്ലാ​ത്ത​പ്പോ​ൾ അ​മ്മ​യും തൊ​മ്മു​വി​നു സ്കൂ​ളി​ൽ കൂ​ട്ടി​രു​ന്നു. സ്കൂ​ളി​ൽ ശാ​സ്ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ ഓ​ർ​ഗാ​നി​ക് ക​ന്പോ​സ്റ്റിം​ഗി​ന്‍റെ വ​ർ​ക്കിം​ഗ് മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച് ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​തോ​ടെ​യാ​ണ് മ​ണ്ണും കൃ​ഷി​യു​മൊ​ക്കെ തൊ​മ്മു​വി​ന്‍റെ കൂ​ട്ടു​കാ​രാ​യി മാ​റി​യ​ത്. പി​താ​വ് മാ​ത്യു തോ​മ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​വ​ർ​ക്കിം​ഗ് മോ​ഡ​ൽ ത​യാ​റാ​ക്കി​യ​ത്.

കോ​ട്ട​യ​ത്ത് മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ പ്രി​ന്‍റിം​ഗ് സ്ഥാ​പ​നം ശാ​ലോം തു​ട​ങ്ങി​യ​ത് മാ​ത്യു തോ​മ​സ് ആ​യി​രു​ന്നു. 1991ൽ ​ഒ​രു എ​സ്ടി​ഡി ബൂ​ത്തും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​നു​മാ​യി തു​ട​ങ്ങി​യ സ്ഥാ​പ​ന​മാ​ണ് പി​ന്നീ​ട് ഡി​ജി​റ്റ​ൽ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​മാ​യി വ​ള​ർ​ന്ന​ത്. കൃ​ഷി ര​ക്ത​ത്തി​ലു​ള്ള​താ​ണെ​ന്നു മാ​ത്യു തോ​മ​സ് പ​റ​യു​ന്നു, സ്വ​ദേ​ശ​മാ​യ പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ റ​ബ​ർ, കാ​പ്പി, പ​ച്ച​ക്ക​റി കൃ​ഷി​യൊ​ക്കെ​യു​ണ്ട്. ഓ​ർ​ഗാ​നി​ക് രീ​തി​യി​ലാ​ണ് കൃ​ഷി.

ന​ഴ്സ​റി​യാ​യ ഹോം ​ഗാ​ർ​ഡ​ന്‍റെ മേ​ൽ​നോ​ട്ടം സേ​റ​യ്ക്കാ​ണ്. വ​രു​മാ​ന​ത്തേ​ക്കാ​ൾ ചെ​ടി പ​രി​പാ​ല​ന​ത്തി​ൽ തൊ​മ്മു​വി​ന്‍റെ​യും താ​രി​ക്കി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​വും സ​ന്തോ​ഷ​വും കാ​ണു​ന്പോ​ൾ ല​ഭി​ക്കു​ന്ന സം​തൃ​പ്തി​യാ​ണ് പ്ര​ധാ​ന​മെ​ന്ന് ഈ ​ദ​ന്പ​തി​ക​ൾ പ​റ​യു​ന്നു. കാ​ര​ണം, ഈ ​ന​ഴ്സ​റി​യി​ലെ​യും വീ​ട്ടി​ലെ​യും ഓ​രോ ചെ​ടി​യും തൊ​മ്മു​വി​ന്‍റെ സ്നേ​ഹം തൊ​ട്ട​റി​ഞ്ഞി​ട്ടു​ണ്ട്. തൊ​മ്മു​വു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷം ഇ​റ​ങ്ങു​ന്പോ​ൾ ഞ​ങ്ങ​ൾ​ക്കും തോ​ന്നി, പ്ര​ചോ​ദ​ന​ത്തി​നു പേ​രി​ട്ടാ​ൽ അ​തി​ലൊ​ന്നു തൊ​മ്മു എ​ന്നാ​യി​രി​ക്കും.

ജോണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത്