GLIMPSES OF  SYRO MALABAR HISTORY
GLIMPSES OF 
SYRO MALABAR HISTORY

James Puliyurumbil
Price: 150
OIRSI Publication,
Vadavathoor, Kottayam

സീറോ മലബാർ സഭയുടെ ചരിത്രം എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നവിധം ചുരുക്കത്തിൽ നല്കിയിരിക്കുന്നു. പൗരസ്ത്യ സഭകളിൽ അതിവേഗം വളരുകയും ഏറ്റവും ജീവത്തായിരിക്കുന്നതുമായത് സീറോ മലബാർ സഭയാണെന്ന് ഇതു വ്യക്തമാ ക്കുന്നു. സഭയെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും സ്നേഹിക്കുന്നവരുമൊക്കെ അറിയേണ്ട കാര്യങ്ങൾ ഇതിലുണ്ട്. സഭാംഗങ്ങൾക്ക് അഭിമാനപൂർവം വായിക്കാനും പറയാനും പര്യാപ്തമായ പുസ്തകം.

ഓർമകൾ ഉണരുന്പോൾ
പ്രഫ. ഡോ. പി.ജെ. പൗലോസ്
പേ​ജ് 166, വി​ല: 180
ക്രിസ് പബ്ലിക്കേഷൻസ്, കോതമംഗലം.
ഫോൺ: 9539056858, 4852823800
അധ്യാപനരംഗത്തെ അനുഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം. ആത്മകഥയാണെങ്കിലും ഇതിലെ അനുഭവങ്ങളും സംഭവ വിവരണങ്ങളും വായനക്കാരെ ആകർഷിക്കും. നാട്ടിലെ മാത്രമല്ല, നൈജീരിയയിലെ അധ്യാപക അനുഭവങ്ങളും ഇതിലുണ്ട്. വായനാക്ഷമം.

നമ്മുടെ പ്രധാനമന്ത്രിമാർ
ജോസ് ചന്ദനപ്പള്ളി
പേ​ജ് 150, വി​ല: 160 രൂപ
അനശ്വര ബുക്സ്, ചന്ദനപ്പള്ളി, തിരുവനന്തപുരം.
ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ ലഘുജീവചരിത്രം. അധികാരം ഇന്ത്യയിൽ എന്ന ആദ്യ അധ്യായം പ്രധാനമന്ത്രിപദത്തെക്കുറിച്ച് ഉൾപ്പെടെ അറിയാൻ സഹായകമാണ്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ പ്രയോജനപ്രദം.

കേരളത്തിന്‍റെ മുഖ്യമന്ത്രിമാർ
ജോസ് ചന്ദനപ്പള്ളി
പേ​ജ് 149, വി​ല: 160 രൂപ
അനശ്വര ബുക്സ്, ചന്ദനപ്പള്ളി, തിരുവനന്തപുരം.
ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാരെ അടുത്തറിയാൻ സഹായിക്കുന്ന ലഘുജീവചരിത്രം. കേരള രാഷ്ട്രീയത്തെ അറിയാനാഗ്രഹിക്കുന്നവർക്ക് വിലപ്പെട്ട ലേഖനങ്ങൾ.

ഓർമനിരോധനം
രവിവർമ തന്പുരാൻ
പേ​ജ് 208, വി​ല:230
നാഷണൽ ബുക് സ്റ്റാൾ
ആഴമേറിയ ജീവിത നിരീക്ഷണങ്ങൾകൊണ്ട് അണിയിച്ചൊരുക്കിയ കഥാപാത്രങ്ങളാണ് ഈ നോവലിന്‍റെ ജീവൻ. വായനക്കാരെ നിരവധിയിടങ്ങളിൽ അതു പിടിച്ചുലയ്ക്കും. കഥാപാത്രങ്ങളുടെ യാത്രയിലെ കാഴ്ച കളും യാത്രകൾക്കായുള്ള ഒരുക്കങ്ങളും വായനക്കാരന്‍റേതുകൂടിയാകും. അത്തരം സമാനതകൾ മാത്രമല്ല, ഭാവനയും ഉജ്വല രചനാശൈലിയും മനോഹരമാക്കിയ കഥയാണിത്. ബന്യാമിന്‍റേതാണ് അവതാരിക.

മഹാകാരുണ്യം
ഫാ. തോമസ് തെക്കേക്കര
പേ​ജ് 500, വി​ല:380
എമ്മാവൂസ് പബ്ലിക്കേഷൻസ്, കൊച്ചി
ഫോണ്‍: 0484-2663933, 2664733.
വിശുദ്ധ ഗ്രന്ഥത്തിന്‍റെയും ഫ്രാൻസിസ് മാർപാപ്പ, വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ എന്നിവരുടെ ചാക്രിക ലേഖനങ്ങളുടെയും അടിസ്ഥാനത്തിൽ, ദൈവത്തിന്‍റെ കാരുണ്യ ത്തെക്കുറിച്ചുള്ള പഠനമാണ് ഒന്നാം വാല്യ ത്തിൽ. വിശുദ്ധ കുർബാനയുടെ ആഘോഷ ത്തിലൂടെ കാരുണ്യം എങ്ങനെ അനുഭവവേദ്യ മാകുന്നു എന്ന നിരീക്ഷണമാണ് രണ്ടാം വാല്യത്തിൽ. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റേതാണ് അവതാരിക. ഓരോ അധ്യായത്തിലുമുള്ള ഉദ്ധരണികൾ പുസ്കത്തിന്‍റെ ഈട് വർധിപ്പിക്കുന്നു.

തേൻമിഠായി
സുധീഷ് ഷേണായി
പേ​ജ് 64, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
കുട്ടികൾക്ക് ആസ്വദിക്കാനും ചൊല്ലിരസിക്കാനും പറ്റിയ ചെറു കവിതകൾ. സാരോപദേശ കവിതകളെന്നു പറയാവുന്നത്. ചെറിയ കുട്ടികളെ ചൊല്ലിക്കേൾപ്പിക്കാനും ഉചിതം ഓരോ കവിതയ്ക്കും ചേരുന്ന ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.

ക്ലാസിലെ താരം
വിനയകുമാർ തുറവൂർ
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
കുട്ടികൾക്കുവേണ്ടി എഴുതിയ 10 കഥകളാണ് ഇതിലുള്ളത്. സ്നേഹവും കരുണയും സമൂഹത്തോടും സഹജീവിയോടും ഉത്തരവാദിത്വവും ഊട്ടിയുറപ്പിക്കുന്നവ. പല കഥകളിലും ചെറു കവിതകളും ഉണ്ട്. മധു എസിന്‍റെ വരകൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്. .