കാലം
കാലം
എം.ടി. വാസുദേവൻനായർ
പേജ്: 320, വില: 400
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ നോവലിന്‍റെ പുതിയ പതിപ്പ്. 1969ൽ ഇറങ്ങിയ നോവലിന്‍റെ 34-ാമത്തെ പതിപ്പാണ് സുവർണജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. മലയാളിയുടെ വായനസംസ്കാരത്തിന്‍റെമേൽ കാലം ചാർത്തിയ അലങ്കാരങ്ങൾ ഒരിക്കൽകൂടി വായനക്കാർക്കു മുന്നിലെത്തുകയാണ്. കഥ മാത്രമല്ല, 50 വർഷം മുന്പത്തെ ഗ്രാമീണജീവിതത്തെയും നഗരജീവിതത്തിന്‍റെ പ്രാഥമികാവസ്ഥകളെയും തിരിച്ചറിയാൻ സാധിക്കുന്ന ചരിത്രംകൂടിയാണ് ഇത്.

അയ്മനം ജോണിന്‍റെ കഥകൾ
പേജ്: 327, വില: 330
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

ഓടക്കുഴൽ പുരസ്കാരം, ദേശാഭിമാനി പുരസ്കാരം, എം.പി. പോൾ പുരസ്കാരം, ഒ.വി. വിജയൻ പുരസ്കാരം എന്നിവ നേടിയ കൃതി. 1972 മുതൽ 2015 വരെ എഴുതിയ കഥകളാണ് സമാഹാരത്തിലുള്ളത്. വാക്കുകൾ ശാന്തമായി വന്ന് വായനക്കാരന്‍റെ ഉള്ളിൽ കുടിയേറുന്ന അനുഭവം. ജി. മധുസൂദനന്‍റേതാണ് അവതാരിക.

ഫുട്ബോൾ മൈ സോൾ
ടി.കെ. ചാത്തുണ്ണി
പേജ്: 164, വില: 250
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

ഫുട്ബോൾ കളിക്കാരനായും പരിശീലകനായും തിളങ്ങിയ ലേഖകന്‍റെ ആത്മകഥ. സാൽഗോക്കർ ഗോവ, മോഹൻബഗാൻ, എഫ്.സി.കൊച്ചിൻ, വിവ ചെന്നൈ തുടങ്ങിയ നിരവധി ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടള്ളതിന്‍റെ ഓർമക്കുറിപ്പുകൾ അത്യന്തം പ്രചോദനാത്മകമാണ്. ചരിത്രപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളും ഇതിലുണ്ട്. ബാബു മേത്തറുടെ അവതാരിക.

ബ്രാഹ്മിൻസ് വീട്ടുപാചകം
ഭാനു രാജു
പേജ്: 56, വില: 70
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ആഹാരശീലത്തിന് പറ്റിയ പാചകക്കുറിപ്പുകൾ. പച്ചക്കറികൾകൊണ്ടുള്ളതും എന്നാൽ അത്ര സാധാരണമല്ലാത്തതുമായ വിഭവങ്ങളുമുണ്ട്.

ചെങ്കു ഓർമപ്പുസ്തകം
പേജ്: 230, വില: 350
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

മരിച്ചുപോയ അധ്യാപകന് സ്നേഹിതരും അടുത്തറിഞ്ഞവരും വാക്കുകളിലൂടെ ആദരാഞ്ജലി അർപ്പിക്കുന്ന ഓർമപ്പുസ്തകം. തൃശൂർ കേരളവർമ്മ കോളജിലെ അധ്യാപകനായിരുന്ന ആർ. ലക്ഷ്മണനെക്കുറിച്ചാണ് ഈ സ്മരണകൾ. വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഈ പുസ്തകം ശ്രദ്ധേയമായിട്ടുണ്ട്. അപരിചിതനായ ഒരാളെക്കുറിച്ചു വായിക്കുന്പോഴും വായനക്കാർക്ക് അപരിചിതത്വം തോന്നില്ല. രചനാശൈലിയാലും ആത്മബന്ധത്തിന്‍റെ വൈകാരികതയാലും ഇതു ശ്രദ്ധേയമായിരിക്കുന്നു.

THE FALL OF ICARUS
R. Lakshman
Page 169, Price: 200
Current Books, Thissur
www.currentbooksonline.in

മുകളിലെ ഓർമപ്പുസ്തകത്തിലെ നായകനായ ആർ. ലക്ഷ്മണന്‍റെ കവിതകളുടെ സമാഹാരം. ജീവിതത്തിലെ ചെറിയ കാഴ്ചകളെ അടുത്തു നിരീക്ഷിക്കുന്ന കവിയാണ് ഇതിലുള്ളത്. കെ. സച്ചിദാനന്ദന്‍റെ അവതാരിക.

ഔഷധമൂല്യങ്ങളുള്ള പാചകം
വിനയ പി.ജി.
പേജ്: 62, വില: 75
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

പച്ചക്കറികളും പഴങ്ങളുമുപയോഗിച്ച് ഔഷധഗുണങ്ങളോടെ പാചകം ചെയ്യാൻ സഹായിക്കുന്നത്. വിവിധ ജ്യൂസുകളും മധുരപലഹാരങ്ങളും ഗുണകരമായ രീതിയിൽ ഉണ്ടാക്കാവുന്നതാണ്. ആരോഗ്യവിചാരം എന്ന ഭാഗത്ത് വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയുമൊക്കെ ഔഷധഗുണങ്ങളും വിശദീകരിച്ചിട്ടുണ്ട്.

ചൈതന്യത്തിലുറങ്ങുന്ന മഹാസാന്ത്വനം
വെളിയം രാജീവ്
പേജ്: 328, വില: 350
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

ശ്രീബുദ്ധന്‍റെ ജീവിതമുദ്ര പതിഞ്ഞ നാടുകളിലൂടെയുള്ള യാത്രയുടെ വിവരണം. ഒപ്പം ബുദ്ധനെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും അടുത്തറിയാനും സഹായിക്കും. കഥകേട്ടുകൊണ്ട് യാത്ര ചെയ്യുന്ന അനുഭവം. കെ. ജയകുമാറിന്‍റേതാണ് അവതാരിക.