ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ
ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ
ഡോ. മൈക്കിൾ വട്ടപ്പലം
പേജ്: 272, വില: 300
ഗ്രന്ഥകാരന്‍റെ ഫോൺ: 9847790994, 9495374314
വിവാഹം എന്ന കൂദാശയെക്കുറിച്ചുള്ള കാനോനികവും ദൈവശാസ്ത്രപരവുമായ ഉത്തമവ്യാഖ്യാനം. വൈദികർക്ക് വഴികാട്ടിയും ഉത്തമസുഹൃത്തുമാകുന്ന പുസ്തകമെന്ന് ആശംസയിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കാനോന്‌ നിയമ അധ്യാപകർക്കും വിവാഹക്കോടതിയിലെ ഉദ്യോഗസ്ഥർക്കും കാനോൻ നിയമ വിദ്യാർഥികൾക്കും നിയമം അറിയാനാഗ്രഹിക്കുന്നവർക്കും പ്രയോജനപ്രദമെന്ന് മോൺ. പ്രഫ. പോൾ പള്ളത്ത്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കാനൻ ലോ അധ്യാപകനാണ് ലേഖകൻ.

SHAKESPEARE IN MALAYALAM CELLULOID

DR. Karthika S.B.
Page 140, Price: 195
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
ഷേക്സ്പി‍യറെ മലയാള സിനിമയിൽ അന്വേഷിക്കുന്ന ഗവേഷണലേഖനങ്ങളാണ് ഇതിലുള്ളത്. കളിയാട്ടം, കണ്ണകി, വീരം തുടങ്ങിയ സിനിമകളെ പഠനവിധേയമാക്കു ന്നു. ഡോ. സുജാറാണി മാത്യുവിന്‍റേതാണ് അവതാരിക.

EDUCATING INDIA
A Response To The Modi Government’s Education Policy
Editors: John Dayal, Sunny Jacob SJ
Page 411, Price: 500
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
ബിജെപി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ രംഗം അടിമുടി ഉടച്ചുവാർക്കാൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഈ പുസ്തകത്തിലുണ്ട്. സമാധാനപരമായ സഹവർത്തിത്വത്തെയും മതേതര ചട്ടക്കൂടിനെയും തകർക്കാൻ ഈ പോളിസിക്കു കഴിയുന്നതെങ്ങനെയെന്ന് ലേഖനങ്ങൾ വ്യക്തമാക്കും.

സ്റ്റുവർട്ട് ലിറ്റിൽ
ഇ.ബി. വൈറ്റ്
പുനരാഖ്യാനം: കെ.പി. സുമതി
പേജ്: 106, വില: 140
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
എലിയെപ്പോലെ ജനിച്ച സ്റ്റുവർട്ട് ലിറ്റിലിന്‍റെ കഥ. ആകാംക്ഷയും അസാധാരണത്വവും നിറഞ്ഞ ശൈലി. ഒന്നാന്തരം ചിത്രങ്ങളും അകന്പടിയായുണ്ട്.

ലിറ്റർജി വിചാരങ്ങളും ദർശനങ്ങളും
ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ
പേജ്: 190, വില: 130
എച്ച്ആർഎസ് പബ്ലിക്കേഷൻസ്, മാർത്തോമ്മാ വിദ്യാനികേതൻ, ചങ്ങനാശേരി.
വിശുദ്ധ കുർബാനയും ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇതിൽ പ്രതിപാദിക്കുന്നു. പൗരസ്ത്യ പാശ്ചാത്യ ആരാധനക്രമ കുടുംബങ്ങൾ, ആരാധനക്രമത്തിലെ അടയാളങ്ങളും പ്രതീകങ്ങളും, പഴയനിയമബലികളും പരിശുദ്ധ കുർബാനയും, പാപമോചനം വിശുദ്ധ കുർബാനയിൽ, വലിയ നോന്പ്: ചരിത്രവും ദൈവശാസ്ത്രവും തുടങ്ങി 14 ലേഖനങ്ങളാണ് ഉള്ളടക്കം.

സെൽഫി ഫിഷ്
നകുൽ വി.ജി.
പേജ്: 112, വില: 110
സൈകതം ബുക്സ്, കോതമംഗലം
ഫോൺ: 9539056858, 0485-2823800
വളരെ ലളിതമായി മനുഷ്യന്‍റെ വിഹ്വലതകളെ വായനക്കാരിലേക്കു പകരുന്ന കഥകൾ. കഥ ചെറുതാണ്. പക്ഷേ, വലിയതെന്തോ ബാക്കിവച്ച് അത് നമ്മെ വിട്ടുപോകാതെ നില്ക്കും. ജലവനവും യക്ഷിയും ചട്ടന്പിയുമൊക്കെ വായിച്ചവരുടെ മനസിൽ വിലസും.
അവതാരികയിൽ ജി. ആർ. ഇന്ദുഗോപൻ പറയുന്നതുപോലെ ഭാവനയുടെ വിശാലമായ വ്യാപ്തിയുളള കഥകൾ. രാജീവ് ശിവശങ്കറിന്‍റെ ആസ്വാദനം.

ഇസ്രയേൽ
അതിജീവനത്തിന്‍റെ മഹായുദ്ധം
ഫ്രഫ. ഡോ. പി.ജെ. ജോസഫ്
പേജ്: 232, വില: 160
അവന്തി പബ്ലിക്കേഷൻസ്, കോട്ടയം.
ഫോൺ: 0484-2313640, 9446572793
ആനുകാലിക രാഷ്‌ട്രീയത്തിലും ലോകത്തിന്‍റെ ഗതി നിർണയത്തിലും അവഗണിക്കാനാവാത്തതാണ് ഇസ്രയേലിന്‍റെ ചരിത്രവും വർത്തമാനവും. എങ്ങനെയാണ് ഇസ്രയേൽ കൂട്ടക്കൊലകളെയും പീഡനങ്ങളെയും അതിജീവിച്ചതെന്നു വിശദീകരിക്കുന്ന ഗ്രന്ഥം. തുടക്കം മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ കഥപോലെ പറയുന്നു. ക്രിസ്തുവിന്‍റെ നാട്ടിലെ വിശേഷങ്ങൾ കണ്ടറിഞ്ഞ കാര്യങ്ങൾ എന്ന അധ്യായത്തിൽ യാത്രാവിവരണംപോലെ നല്കിയിട്ടുണ്ട്.

ISRAEL
The Great War For Survival
Prof. Dr. P.J. Joseph
Page 208, Price: 200
Avanty Publications, Kottayam.
മുകളിൽ കൊടുത്തിരിക്കുന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ.