ജ്യോതിശാസ്ത്രം
ജ്യോതിശാസ്ത്രം
ഉത്ഭവവും വികാസവും
ഡോ. പി.ജെ. കുര്യൻ
പേജ്: 98, വില: 70
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ജ്യോതിശാസ്ത്രത്തിന്‍റെ ചരിത്രത്തെയും ഇതുവരെ ഉണ്ടായ വികാസത്തെയും വിവരിക്കുന്ന പുസ്തകം. ഭാരതീയ പൗരാണിക ജ്യോതിശാസ്ത്രത്തെയും പരാമർശിക്കുന്നു. അന്ധവിശ്വാസത്തിൽനിന്നു ശാസ്ത്രീയതയിലേക്കുള്ള പുരോഗതിയും വിശദമാക്കുന്ന ലേഖനങ്ങൾ ലാളിത്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ലേഖനങ്ങൾക്ക് അനുബന്ധമായി ഉചിതമായ ചിത്രങ്ങളും നല്കിയിട്ടുണ്ട്.

വിശുദ്ധ മാർട്ടിൻ ഡി പോറസ്
ഷാജി മാലിപ്പാറ
പേജ്: 48, വില: 40
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
വിശുദ്ധ മാർട്ടിൻ ഡി പോറസിന്‍റെ ജീവിതകഥ ലളിതമായും ആകർഷണീയമായും അവതരിപ്പിച്ചിരിക്കുന്നു. കഥപോലെ വായിക്കാവുന്നതിനാൽ കുട്ടികളെ ആകർഷിക്കും. വായിച്ചുതുടങ്ങുന്ന കുട്ടികൾക്കും സഹായകരമായ രീതിയിൽ അക്ഷരങ്ങൾ വലിയ ഫോണ്ടിൽ നല്കിയിട്ടുണ്ട്.

കേരളത്തിന്‍റെ കർമ്മലീത്താ പൈതൃകം
പത്രാധിപസമിതി: ഡോ. അഗസ്റ്റിൻ മുല്ലൂർ ഒഡിസി, ഡോ. ട്രീസാ സിഎസ്എസ്ടി, ജോർജ് ജെക്കോബി.
പേജ്: 262, വില: 300
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
കർമ്മലീത്താ സന്യാസ സഭയുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനത്തിന് 400 വർഷം തികയുകയാണ്. അതിന്‍റെ ചരിത്രവും വളർച്ചയുമാണ് ഇതിൽ വിശദീകരിക്കുന്നത്. കർമല കേരളവും വരാപ്പുഴ അതിരൂപതയും കർമ്മലീത്തരും കേരളക്രൈസ്തവരുടെ ആധ്യാത്മിക നവീകരണവും കർമ്മലീത്താ സാഹിതിയും പ്രസാധനമേഖലയും തദ്ദേശീയ സന്യാസ സഭകളുടെ വളർച്ചയിൽ മിഷണറഫിമാരുടെ പങ്ക് തുടങ്ങിയ അധ്യായങ്ങളും ഇംഗ്ലീഷ് വിഭാഗവും ചേർത്തിട്ടുണ്ട്.

മാർഗരറ്റിന്‍റെ മാണിക്യം
വി. ഡോൺബോസ്കോയുടെ ജീവചരിത്രം
ഷാജി മാലിപ്പാറ
പേജ്: 48, വില: 40
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
കുട്ടികൾക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് വി. ഡോൺബോസ്കോ യുടെ ജീവചരിത്രം തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നു.