എൻമകജെയിലെ പോരാളികൾ
ഫാ. വിപിൻ ബേബി വയലിൽ O.Praem, സി. മരീന മാത്യു എഫ്.സി.സി.
പേജ്: 171, വില: 180
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
കാസർഗോട്ടെ എൻഡോസൾഫാൻ ഇരകളായ കുഞ്ഞുങ്ങളുടെയും അവരെ പരിപാലിക്കുന്ന നവജീവന എന്ന കത്തോലിക്കാ ജീവകാരുണ്യസ്ഥാപനത്തിന്റെയം കഥ. ദുരന്തത്തെക്കുറിച്ചുള്ള വിശദീകരണവും നല്കിയിട്ടുണ്ട്. കൈകൾ കഴുകി പ്രാർഥനയോടെ കൈയിലെടുക്കേണ്ട വിശുദ്ധ പുസ്തകമെന്ന് ഡോ. അംബികാസുതൻ മാങ്ങാട് അവതാരികയിൽ.
ആദർശം
ഷാലൻ വള്ളുവശേരി
പേജ്: 36, വില: 60
ഗ്രാന്റ് ബുക്സ്, കോട്ടയം.
ഫോൺ: 2581609, 9495235043
സാമൂഹിക പ്രതിബദ്ധതയുള്ളതും വേദിയിൽ അവതരിപ്പിക്കാൻ പറ്റിയതുമായ നാടകം. ഏഴു കഥാപാത്രങ്ങൾ.
ആത്മസങ്കീർത്തനം
സി. മേരി ജയിൻ എസ്.ഡി.
പേജ്: 228, വില: 200
സെന്റ് തോമസ് പ്രസ്, പാലാ.
ഫോൺ: 04822- 212321
അധ്യാപികയും ഗ്രന്ഥകാരിയുമായ കന്യാസ്ത്രീയുടെ ആത്മകഥ. ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കുന്ന ഒരു വ്യക്തിയുടെ ചിന്തകളെയും പ്രവൃത്തികളെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം.
കുരിശിന്റെ മൗനം
ഡോ. തേവന്നൂർ മണിരാജ്
പേജ്: 48, വില: 50
നവോത്ഥാന കലാവേദി, കൊല്ലം.
ഫോൺ: 9847755178
ബൈബിൾ വായനയിൽനിന്ന് ലഭിച്ച ധ്യാനചിന്തകളാണ് പുസ്തകമാക്കിയിരിക്കുന്നത്. ഈ ചിന്തകൾ വിശ്വസാഹിത്യത്തിലേക്കും സമകാലിക ജീവിതത്തിലേക്കും സഞ്ചരിക്കുന്നു. പ്രചോദനാത്മകം.
ബാഷ്പഗംഗ
ഡോ. തേവന്നൂർ മണിരാജ്
പേജ്: 56, വില: 60
വിദ്യാർഥിമിത്രം, കോട്ടയം.
ഫോൺ: 9847755178
1968-ൽ പ്രസിദ്ധീകരിച്ച കഥാകാവ്യത്തിന്റെ പുതിയ പതിപ്പ്. ഓരോ കവിതയ്ക്കും അനുയോജ്യമായ ചിത്രങ്ങളുമുണ്ട്.
ഉൾപ്പെടുത്തേണ്ട പുസ്തക ങ്ങളുടെ രണ്ടു കോപ്പി എഡിറ്റർ, സൺഡേദീപിക, കോളജ് റോഡ്, കോട്ടയം-1 എന്ന വിലാസത്തിൽ അയയ്ക്കുക.