കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടും ലോകപ്രതിബദ്ധതയുടെ ആധ്യാത്മികതയും
Sunday, November 21, 2021 12:47 AM IST
ആലീസ്
വട്ടംതൊട്ടിയിൽ
കാരിത്താസ്
സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്
തെള്ളകം, കോട്ടയം
പേജ് 146
വില 125 രൂപ
ഫോണ് 0481 2790902
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തനിമയിൽ ശ്രദ്ധേയമായത് പ്രേഷിത പ്രവർത്തനങ്ങളിലെ സമർപ്പിതവും സുവിശേഷാധിഷ്ഠിതവുമായ പ്രതിബദ്ധതയാണ്. ഇതിനെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ആലീസ് വട്ടംതൊട്ടിയിൽ തയാറാക്കിയ സമഗ്ര പഠനം.
കാവാലം ബാലചന്ദ്രന്റെ
കവിതകൾ
മാതൃഭൂമി ബുക്സ്, കോഴിക്കോട്
പേജ് 348
വില 390 രൂപ
ഫോണ് -0495 2362000
നിശിതവും വിട്ടുവീഴ്ചയില്ലാത്തതുമായ സൗന്ദര്യപക്ഷത്ത് നിലയുറപ്പിച്ച കവിയുടെ തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരം.സംവാദാത്മകതയും സംഭാഷണോന്മുഖതയുമാണ് ഈ കവിതകളിലെ തനിമ.
കാനാട്ടുപാറയിലെ
കാലിത്തൊഴുത്ത്
സന്തോഷ്
മരിയ സദനം
വീസീ ബുക്സ്, കൊച്ചി
പേജ് 164
വില 250 രൂപ
ഫോണ് 9447025775
പാലാ കാനാട്ടുപാറയിൽ മനോരോഗികളുടെ പുനരധിവാസത്തിന് മരിയഭവനം എന്ന മന്ദിരം നടത്തുന്ന സന്തോഷ് മരിയഭവനത്തിന്റെ ഈ മേഖലയിലെ അനുഭവങ്ങളുടെ രചന. മനോരോഗികളെ ഉറ്റവരും പൊതുസമൂഹവും കൈയൊഴിയുന്ന സാഹചര്യത്തിൽ ഈ ഗണത്തിലെ അനേകായിരങ്ങൾക്ക് അഭയം നൽകിയതിന്റെയും മാതൃകാപരമായ രീതിയിൽ അഭയകേന്ദ്രം നടത്തുന്നതിന്റെയും അനുഭവ വിവരണം.
ഒടുവിൽ അവർ നമ്മെയും
തേടിവന്നു
കെ എൻ
ബാലഗോപാൽ
സൈന്ധവ ബുക്സ്, കൊല്ലം
പേജ് 112
വില 150 രൂപ
കാലിക സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് മന്ത്രി കെഎൻ ബാലഗോപാലിന്റെ ഇരുപത് ലേഖനങ്ങളുടെ സമാഹാരം. മതം, രാഷ്ട്രീയം, വികസനം, കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിൽ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ.
ഒരു സിബിഐ കഥ
ഡേവിഡ് ജോസഫ്
യേസ്പ്രസ് ബുക്സ്,
പെരുന്പാവൂർ
പേജ് 110
വില 140 രൂപ
ഫോണ് 0484 2591051
ത്രസിപ്പിക്കുന്ന കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന കുറ്റാന്വേഷണ നോവൽ. ഇന്റലിജൻസ് ഓഫീസറായി പ്രവർത്തിച്ച ഡേവിഡ് ജോസഫ് അനുഭവങ്ങളുടെ വെളിച്ചത്തിൽ നടത്തിയ രചന.
കല്ലുപെൻസിൽ
സജീവ് മണക്കാട്ടുപുഴ
ഹേലി ബുക്സ്, കതിരൂർ തലശേരി
പേജ് 88
വില 120 രൂപ
ഫോണ് 9447707920
ഗ്രാമങ്ങളും അവിടത്തെ നിർമലവുമായ ജീവിതങ്ങളുമാണ് സജീവ് മണക്കാട്ടുപുഴയുടെ കഥകളുടെ പ്രമേയം. ജീവിതാനുഭവങ്ങൾ, തിരിച്ചറിവുകൾ, നാട്ടിൻപുറത്തിന്റെ പരിവർത്തനങ്ങൾ എന്നിവയുടെ കഥാപരമായ അവതരണം.