തടസങ്ങളെ തകർക്കുക
Sunday, December 19, 2021 3:58 AM IST
തടസങ്ങളെ തകർക്കുക
ബ്രദർ ഡാമിയൻ ആന്റണി
ബ്ലസിംഗ് ടുഡെ
റിസോഴ്സസ്, ഇടപ്പള്ളി
പേജ് 300
വില ₹ 200
ഫോണ്- 0484- 4222150
ജീവിതത്തിൽ മുന്നോട്ടുപോകാൻ കഴിയാതെ പകച്ചുനിൽക്കുന്പോൾ അത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുന്ന ഉപദേശക ഗ്രന്ഥം. പ്രശസ്ത വ്യക്തികൾ വെല്ലുവിളികളെ അതിജീവിച്ചതിന്റെ അനുഭവ വിവരണങ്ങളും.
കാട് വിട്ടുവന്ന ഉണ്ണിയാന
മാത്യൂസ്
ആർപ്പൂക്കര
സണ്ഷൈൻ ബുക്സ്
തൃശൂർ
പേജ് 48
വില ₹ 50
ഫോണ്-8089239300
ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ സ്വഭാവവിശേഷങ്ങൾ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ കഥകൾ. കുട്ടികളുടെ ആസ്വാദ്യകരമായ വായനയ്ക്കും പ്രയോജനപ്പെടും.
കുഞ്ഞിളംദ്വീപുകൾ
കാരൂർ സോമൻ
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
പേജ് 82
വില ₹ 120
ഫോൺ- 7025290992
ബാൾട്ടിക് സമുദ്രപുത്രിയായ ഫിൻലാൻഡിൽ സഞ്ചാരികളുടെ പറുദീസയായ പതിനായിരക്കണക്കിന് ചെറിയ ദ്വീപുകളും തടാകങ്ങളുമുണ്ട്. ഫിൻലാൻഡിനെ അനാവരണം ചെയ്യുന്ന യാത്രാക്കുറിപ്പുകൾ.
ബഹു. തെക്കേക്കണ്ടത്തിൽ അന്ത്രയോസുമൽപാനച്ചൻ
ഫാ. ആൻഡ്രൂസ് തെക്കേക്കണ്ടം
എഎസ്എൽ
പബ്ലിക്കേഷൻസ്,
കരുവൻചാൽ
പേജ് 344
വില ₹ 250
ഫോണ്-9447641441
പുത്തൻപള്ളി സെമിനാരിയിൽ ദീർഘകാലം സുറിയാനി മല്പാനായിരുന്ന കളപ്പുരക്കൽ അന്ത്രയോസ് മല്പാന്റെ (1864-1944) ജീവചരിത്രം. ദീർഘദർശിയും നവീനാശയങ്ങൾ ആവിഷ്കരിച്ച സമുദായസ്നേഹിയുമായ അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. നിരവധി അനുബന്ധ ലേഖനങ്ങൾ സഹിതം.
മധുരം സൗമ്യം ദീപ്തം
ടിഒ ജോസഫ്
പേജ് 104
വില ₹ 120
ഫോണ്-9495886588
വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ പുണ്യം പകർന്ന ശുശ്രൂഷയിലൂടെ സമൂഹത്തിന്റെ ആദരം നേടിയ സിസ്റ്റർ മേരി മാർസലസ്, പി.യു. തോമസ്, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. ജേക്കബ് വെള്ളിയാൻ, സിസ്റ്റർ മേരി ലിറ്റി തുടങ്ങി ഒരു നിര വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രവർത്തനങ്ങൾ വെളിവാക്കുന്ന ലേഖനങ്ങൾ.
മാധ്യമപക്ഷം
ബോബി
ഏബ്രഹാം
മീനച്ചിൽ മീഡിയ, കോട്ടയം
പേജ് 80
വില ₹ 100 രൂപ
ഫോണ്- 8547944482
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്പോൾ നാട്ടിൽ ജനാധിപത്യ സ്വാതന്ത്ര്യവും ഇല്ലാതാകും. മാധ്യമങ്ങളുടെ നിലയും നിലപാടും വ്യക്തമാക്കുന്ന ലേഖനങ്ങൾ.