കാലവും സനാതനസത്യങ്ങളും
Sunday, February 6, 2022 1:49 AM IST
കാലവും സനാതനസത്യങ്ങളും
മാർ ജേക്കബ് മുരിക്കൻ.
പേജ് 102, വില ₹ 80
ദീപനാളം പബ്ലിക്കേഷൻസ്,
പാലാ,ഫോണ്‍-04822 212321
മനുഷ്യരാശി അഭിമുഖീകരിക്കുന്ന സാമൂഹികവും സാന്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ മാനുഷിക മൂല്യങ്ങളുടെ ഉൾവെളിച്ചത്തിൽ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഈശ്വരൻ കനിഞ്ഞുനൽകിയ ഈ മണ്ണിൽ മനുഷ്യൻ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകൾ അവന്റെതന്നെ നാശത്തിനു കാരണമാകുന്നുവെന്ന വലിയ സത്യത്തെ ഗ്രന്ഥകർത്താവ് ഉയർത്തിക്കാട്ടുന്നു.
ഇനിയും പുഴയൊഴുകും
കെ. ജയകുമാർ
പേജ് 78,വില ₹ 130
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോണ്‍- 0484 2591051
എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന്റെ അനുഭവങ്ങളുടെ ഓർമക്കുറിപ്പുകൾ. കഥയ്ക്കു സമാനമായ ഓരോ ചെറുലേഖനവും പ്രത്യാശ ജനിപ്പിക്കുന്ന സന്ദേശങ്ങളാണ്.
കാരിരുന്പിന്റെ കരുത്ത് സർദാർ പട്ടേൽ
കാരൂർ സോമൻ
പേജ് 54,വില ₹ 80
പ്രഭാത് ബുക്സ് , തിരുവനന്തപുരം
ഫോണ്‍- 0471- 2325518
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജീവചരിത്രം. സ്വാതന്ത്ര്യസമരത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണത്തിലും ഗാന്ധിജിക്കും നെഹ്രുവിനുമൊപ്പം സ്ഥാനമുള്ള വ്യക്തി. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർത്ത പ്രഗത്ഭ ഭരണാധികാരിയുടെ സംഭവബഹുലമായ ജീവിതം.
യേശുവിന്റെ അന്ത്യ ആഴ്ചകൾ
സിജിത അനിൽ
പേജ് 76,വില ₹ 100
ഹോണ്‍ബിൽ പബ്ലിക്കേഷൻസ്,
തൃശൂർ,ഫോണ്‍-9847777006
മനോഹരമായ പദവിന്യാസംകൊണ്ടും ആശയസന്പുഷ്ടമായ വരികൾകൊണ്ടും സന്പന്നമായ കവിതകളുടെ സമാഹാരം. വാക്കുകൾ ഇഴചേർന്ന ആത്മസത്തയാണ് ഈ കവിതകളുടെ രസതന്ത്രം. മഷിയും തൂലികയും ഒരുമിച്ച് വിലയം പ്രാപിക്കുന്ന വാങ്മയചിത്രമാണ് സിജിതയുടെ കവിതകൾ.
ശിലാലിഖിതങ്ങൾ
മുടക്കാരിൻ
പേജ് 112,വില ₹ 180
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോണ്‍- 0484 2591051