കാലവും സനാതന സത്യങ്ങളും
Sunday, February 20, 2022 2:15 AM IST
മാർ ജേക്കബ് മുരിക്കൻ
പേജ് 102
വില ₹ 80
ദീപനാളം പബ്ലിക്കേഷൻസ്, പാലാ
ഫോണ്‍- 04822 212842
മനുഷ്യരാശി അഭിമുഖീകരിക്കുന്ന സാമൂഹികവും സാന്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ മാനുഷിക മൂല്യങ്ങളുടെ ഉൾവെളിച്ചത്തിൽ പഠനവിധേയമാക്കുന്ന കൃതി. ഈശ്വരൻ കനിഞ്ഞുനൽകിയ ഈ മണ്ണിൽ മനുഷ്യൻ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകൾ അവന്റെതന്നെ വിനാശത്തിനു കാരണമാകുന്നുവെന്ന സത്യത്തെ ഉയർത്തിക്കാട്ടുന്നു.
കണ്ടുനിൽക്കാതെ കരംപിടിച്ചവർ
അഡ്വ.സി.കെ. ജോസഫ്
പേജ് 180
വില ₹ 230
ഡോണ്‍ ബുക്സ്, കോട്ടയം
ഫോണ്‍: 9447765149
കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച നടപടികളെ വിവിധ ഉത്തരവുകളുടെ റഫറൻസോടെ ഈ ഗ്രന്ഥം വിലയിരുത്തുന്നു. താരതമ്യത്തിന് മറ്റു രാജ്യങ്ങളുടെ സ്ഥിതിവിശേഷങ്ങളും നൽകുന്നുണ്ട്. മഹാമാരികളെയും അതിനെ പ്രതിരോധിച്ച വാക്സിനേഷനുകളുടെയും ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.
പൊരുളറിയാതെ
ജോസഫ് മൈലപ്പറന്പിൽ
പേജ് 84
വില ₹ 60
ദീപനാളം പബ്ലിക്കേഷൻസ്, പാലാ
ഫോണ്‍- 04822212321
നിത്യജീവിതത്തിൽ സാധാരണക്കാർ കാണാതെയും കേൾക്കാതെയും അറിയാതെയുമിരിക്കുന്ന അതിസാധാരണമായ കാര്യങ്ങളിലെ കൗതുകങ്ങൾ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ഏറെ അനുഭവപാഠങ്ങൾ സമ്മാനിക്കുന്ന 76 മിനിക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
ദുർഗാഷ്ടമി
സുനിൽ ഞാളിയത്ത്
പേജ് 104
വില ₹ 108
സാഹിത്യപ്രവർത്തക സഹകരണസംഘം കോട്ടയം
ഫോണ്‍: 9497797101
സമകാലിക ബംഗാളി സാഹിത്യത്തിലെ എട്ട് പെണ്‍കഥകളുടെ സമാഹാരം. മഹേശ്വേത ദേവി, നബനീത ദേബ് സെൻ, സുചിത്ര ഭട്ടാചാര്യ, അനിത അഗ്നിഹോത്രി, ജയ മിത്ര, തിലോത്തമ മജുംദാർ, തൃഷ്ണ ബസാക്ക്, സംഗീത ബന്ദോപാധ്യായ തുടങ്ങിയവരുടെ കഥകളുടെ പരിഭാഷ.
ഓർമയിൽ ഒരു പെരുമഴക്കാലം
മാത്യു പഴയിടത്ത്
പേജ് 92
വില ₹ 130
സുജിലി പബ്ലിക്കേഷൻസ്, കൊല്ലം
ഫോണ്‍-9496644666
കോവിഡ് ലോക് ഡൗണ്‍ ഏറെപ്പേർക്കും പഴയ ഓർമകളെ വീണ്ടെടുക്കാനുള്ള സമയമായിരുന്നു. ദീർഘകാലത്തെ അധ്യാപന അനുഭവങ്ങളുള്ള ലേഖകൻ ജീവിതത്തിലെ പഴയകാല സംഭവങ്ങൾ അയവിറക്കുന്നു. ഗ്രാമീണ അന്തരീക്ഷത്തിലെ പഴയമയുടെ ഓർമച്ചെപ്പ് ഏറെ ഹൃദ്യം.
ഇരുപത്തൊൻപത്
ഡോ.പൂജ പി ബാലസുന്ദരം
പേജ്48
വില ₹ 80
യെസ്പ്രസ് ബുക്സ് പെരുന്പാവൂർ
ഫോണ്‍- 9142577778
സ്വാനുഭവങ്ങളിൽനിന്നു സ്വാംശീകരിച്ച് പാരന്പര്യ കാവ്യധാരകളിൽ നിന്ന് ഉൗർജം ഉൾക്കൊണ്ട് പുതിയ കാലത്തേക്ക് കണ്ണുതുറന്ന് ഈ കവിതകൾ സഞ്ചരിക്കുന്നു. വൈവിധ്യമാർന്ന തലങ്ങളിലൂടെയാണ് ഈ ചെറുകവിതകൾ കടന്നുപോകുന്നത്.