The Lantern Collection Of Poems
Sunday, April 3, 2022 7:27 AM IST
The Lantern Collection Of Poems
Fr.Dr. John C.C.
പേജ് 98
വില ₹ 120
സാഹിതി,
തിരുവനന്തപുരം
ഫോണ്-9447661834
സമകാലിക ജീവിതത്തെ കവിഹൃദയത്തിന്റെ സൂക്ഷ്മദർശനിയിലൂടെ നോക്കി കണ്ടെത്തുകയും ചിന്താബന്ധുരമായ ആത്മസംഗീതം പൊഴിക്കുകയുമാണ് തെരഞ്ഞെടുത്ത 75 കവിതകളിലൂടെ.ഇവ വായിക്കുന്പോൾ കവിയുടെ വിഹ്വലതകൾ അനുവാചകന്റേതായി മാറും . വികാരങ്ങളുടെ വിമലീകരണത്തിലും സ്ഫുടീകരണത്തിനും ഉപയുക്തമായ കവിതകൾ.
ദൈവനിയോഗം
ഫ്രാൻസീസ് മാർപാപ്പ
വിവർത്തനം:
ഫാ. ജെയിംസ്
ആലക്കുഴിയിൽ ഒ.സി.ഡി.
പേജ് 128
വില ₹ 130
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്-0471 232 7253
ആഗോള കത്തോലിക്കാ സഭയുടെ മുഖപത്രമായ ഒസ്സെർവത്തോരെ റൊമാനോയിൽ പ്രസിദ്ധീകരിച്ച, ഫ്രാൻസീസ് മാർപാപ്പയുമായി വിവിധ മാധ്യമപ്രവർത്തകർ നടത്തിയ അഞ്ച് അഭിമുഖങ്ങളുടെ സമാഹാരം. പരിശുദ്ധ മറിയത്തെ അപ്പസ്തോലസംഘത്തിലെ പ്രധാനി എന്നാണ് ഒരഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിക്കുന്നത്.
ജീവിതംകൊണ്ട് പാഠപുസ്തകം നിർമിക്കുന്നത്
വി.പി. ജോണ്സ്
പേജ് 124
വില ₹ 140
എച്ച് ആൻഡ് സി
ബുക്സ്, തൃശൂർ
ഫോണ്- 9349966302
നിർദയമായ ഹാസ്യത്തിന്റെ അവതരണമാണ് ഈ കഥകൾ. ക്രോധത്തിന്റെ മുള്ളുകൾകൊണ്ട് സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് കഥാകൃത്ത്. സമകാലിക രാഷ്ട്രീയമാനങ്ങളാണ് ഈ കഥകളുടെ ഉള്ളടക്കം.
ധ്യാനം ബൈബിളിലൂടെ
നോയൽ ക്വെസോണ്
വിവർത്തനം:
ഡോ.ജോർജ് സഖറിയ
പേജ് 344
വില ₹ 320
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്-0471 232 7253
വചനം നിത്യപ്രകാശത്തിന്റെ വാഗ് രൂപമാണ് ധ്യാനം ബൈബിളിലൂടെ എന്ന കൃതി. യാന്ത്രികമായ വിശുദ്ധ ഗ്രന്ഥവായനയിൽ നിന്നു മോചിപ്പിച്ച് ധ്യാനത്തിന്റെ തലത്തിലേക്ക് ഉയർത്തി വാഗ് രൂപത്തിന്റെ പൊരുൾ തേടുവാൻ വായനക്കാരനെ ഇത് സഹായിക്കുന്നു. ജീവിത സമസ്യകൾക്കപ്പുറം നിത്യസത്യമായ ആത്മാവിനെ അറിയുവാൻ ഇടയാക്കുന്നു.
ആദിതാളം
മാർ ജേക്കബ്
മുരിക്കൻ
പേജ് 84
വില 100 രൂപ
ദീപനാളം
പബ്ലിക്കേഷൻസ്,
പാലാ
ഫോണ്-04822 212842
ദൈവം മനുഷ്യനെ ഭരമേൽപ്പിച്ച പ്രകൃതിയെ അഭംഗുരം കാത്തുസൂക്ഷിക്കാൻ മനുഷ്യൻ സമർപ്പണം ചെയ്യണം. മനുഷ്യനൻമയ്ക്കായുള്ള ദൈവപദ്ധതികളെ വ്യാഖ്യാനിക്കുന്പോൾ പ്രകൃതിയെ അടർത്തിമാറ്റരുത്. പ്രകൃതിയുടെ സത്യങ്ങളെ ലളിതമായ ഭാഷയിൽ ആധികാരികമായി അപഗ്രഥിക്കുന്ന ഗുരുമൊഴികളാണ് ആദിതാളം.
ചെറുപുഷ്പോപാസന
റവ. ഡോ. ജോർജ്
കല്ലടാന്തിയിൽ
സിഎസ്ടി
പേജ് 176
വില ₹ 180
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ് - 94470 37580
വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതവും വ്യക്തിത്വവും ദർശനങ്ങളും ഒരു ധ്യാനമായി അവതരിപ്പിക്കുന്നു. പുണ്യവതിയെ മാതൃകയാക്കി വിശുദ്ധിയുടെ പടവുകളിലേക്ക് നയിക്കാൻ പ്രേരണ നൽകുന്ന രചന.