ഓശാനമുതൽ ഉയിർപ്പുവരെ
Sunday, April 10, 2022 1:42 AM IST
ഓശാനമുതൽ ഉയിർപ്പുവരെ
പൗരസ്ത്യ സുറിയാനി ദൈവാരാധനാ
പാരന്പര്യത്തിൽ
മാർതോമാ സഹോദരികൾ
പേജ് 1028
വില ₹ 1000
ദനഹാ സർവീസസ്,
വിദ്യാനഗർ, മാങ്ങാനം,
കോട്ടയം
ഫോൺ: 9495324726
പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിലെ ഓശാന മുതൽ ഉയിർപ്പു വരെയുള്ള എല്ലാ പ്രാർത്ഥനകളും കർമങ്ങളും ഗീതങ്ങളും അവയുടെ മൂലാർത്ഥത്തിലും വളർന്നുവന്ന പാരന്പര്യത്തിലും വിശദീകരിക്കുന്നു. പ്രാർത്ഥനകളുടെ സന്പന്നതയും അവയിൽ മറഞ്ഞിരിക്കുന്ന വിശ്വാസനിക്ഷേപങ്ങളുടെ അമൂല്യതയും വെളിപ്പെടുത്തുന്നു. സഭയുടെ ദൈവാരാധനയിൽ അധിഷ്ഠിതമായ ആധ്യാത്മികതയിൽ വളരാൻ ഇതിലും വിലപ്പെട്ട ഒരു കൈത്താങ്ങില്ല. മികച്ച ബയന്റിംഗും വിദഗ്ധമായ എഡിറ്റിംഗും.
JOY OF THE WORD
Fr. Abraham Mutholath
Pages 800
Price ₹ 850
St.Pauls, Mumbai
ഫോൺ-0484 - 2366589
സീറോ മലബാർ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ചകളിലെ സുവിശേഷവായനകൾക്കുള്ള വ്യാഖ്യാനക്കുറിപ്പുകൾ. ഓരോ പാഠഭാഗത്തിനും ആമുഖം, വാക്യങ്ങളുടെ വിശദമായ വ്യാഖ്യാനം, സന്ദേശം എന്നിവയുണ്ട്. ഓരോന്നും പത്തു പേജുകൾ വീതമാണ്. കൂടാതെ 13 തിരുനാൾ പ്രസംഗങ്ങളും വിവാഹ-ചരമപ്രസംഗങ്ങളും ചേർത്തിരിക്കുന്നു. ആകെ 75 അവസരങ്ങളിലേക്കുള്ള ഈ പ്രസംഗസഹായി ഒരു അമൂല്യനിധിയാണ്.
അടൂർ സിനിമ കാലത്തിന്റെ സാക്ഷ്യം
മണർകാട് മാത്യു
പേജ് 244
വില ₹ 200
സാഹിത്യപ്രവർത്തക സഹകരണസംഘം
കോട്ടയം
ഫോൺ- 0481 -2301812
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരം മുതൽ ഒരു പെണ്ണും രണ്ടാണും വരെയുള്ള 12 ചലച്ചിത്രസൃഷ്ടികൾ ചലച്ചിത്രപ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയമാണ്. അടൂരിന്റെ സിനിമകളെ സമഗ്രവും സന്പൂർണവുമായി വിലയിരുത്തുകയാണ് ഈ ഗ്രന്ഥം.
നിയന്ത്രണരേഖ
ഹാപ്പിമോൻ ജേക്കബ്
പേജ് 208
വില ₹ 310
സാഹിത്യപ്രവർത്തക
സഹകരണസംഘം
കോട്ടയം
ഫോൺ- 0481 -2301812
സംഘർഷഭരിതമായ ഇന്ത്യാ-പാക് നിയന്ത്രണരേഖയിലൂടെ നടത്തിയ സാഹസികയാത്രയാണ് ഉള്ളടക്കം. വെടിക്കോപ്പുകളുടെയും സൈനികബലത്തിന്റെയും പോരാട്ടങ്ങളുടെയും വിവരണങ്ങൾ ഒഴിവാക്കി മുള്ളുവേലിക്കപ്പുറമിപ്പുറം കഴിയുന്ന ജനങ്ങളുടെയും സൈനികരുടെയും ജീവിതം അനാവരണം ചെയ്യുന്നു. റോയി കുരുവിളയുടെ പരിഭാഷ.
പ്രഘോഷണ സൗഹൃദം
ഫാ. തോമസ് തുന്പയിൽ
പേജ് 254
വില ₹ 200
ലില്ലി ബുക്സ്,
ചങ്ങനാശേരി
ഫോൺ- 04812 2570862
പ്രസംഗങ്ങൾക്കും ലേഖന രചനയ്ക്കും സഹായകരമായ ഗ്രന്ഥം. പത്രവാർത്തകൾ, കവിതാശകലങ്ങൾ, ആനുകാലിക സംഭവങ്ങൾ, കഥകൾ, മതഗ്രന്ഥങ്ങൾ എന്നിവയെ കടമെടുത്ത് വിവിധ വിഷയങ്ങളെ അപഗ്രഥിക്കുന്ന രചന. വിഷയങ്ങളെ ലളിതമായും നർമം ചാലിച്ചുമുള്ള അവതരണം.
വഴിയോരപ്പൂക്കൾ
ആന്റണി പാലയൂർ
പേജ് 88
വില ₹ 80
ജയന്തി ബുക്സ്,
ഗുരുവായൂർ
ഫോണ്- 8086327400
സാമൂഹിക, ആത്മവിമർശകമായ 70 കവിതകളുടെ സമാഹാരം. വഴിയോരത്തെ പൂക്കൾ മനോഹരം എന്നു പറഞ്ഞുപോകുന്നതല്ലാതെ അവ എങ്ങനെ വളരുന്നു എന്ന് ആരും അന്വേഷിക്കാറില്ല. സമൂഹത്തിന്റെ താഴേത്തട്ടിൽ അറിയപ്പെടാത്ത ഏറെ പേരുടെ അധ്വാനഫലമാണ് ഏറെപ്പേരുടെ ആശ്വാസവും സുഖവുമെന്ന് ഈ കവിതകൾ വെളിവാക്കുന്നു.