ചെന്നൈ പട്ടണം
Saturday, April 30, 2022 11:50 PM IST
ചെന്നൈ പട്ടണം
ബിജു പാരിക്കാപ്പള്ളി
പേജ് 144
വില ₹ 180
ചിത്രരശ്മി ബുക്സ്,
തനലൂർ
ഫോണ്: 9061437123
മദിരാശി എന്നു ചരിത്രം അടയാളപ്പെടുത്തിയ ചെന്നൈ നഗരത്തെ പരിചയപ്പെടുത്തുന്ന രചന. കഥയുടെ അവതരണം പോലെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും സംസ്കാരത്തെയും ജീവിതത്തെയും വെളിവാക്കുന്നു. ലേഖകന്റെ ചെന്നൈ സഹവാസത്തിന് അനുഭവത്തിലുള്ള വിവരണം.
വിശ്വമഹാപ്രതിഭകളും സംഭവങ്ങളും
വാള്യം രണ്ട്
ജോസ് ചന്ദനപ്പള്ളി
പേജ് 694
വില ₹ 75
അനശ്വര ബുക്സ്,
തിരുവനന്തപുരം
ഫോണ്- 9496196751
പ്രമുഖ വ്യക്തികൾ, സംഭവങ്ങൾ, ഓരോ ദിവസത്തിന്റെയും പ്രത്യേകതകൾ എന്നിവ ചെറുലേഖനങ്ങളായി വിശദീകരിക്കുന്ന വൈജ്ഞാന ഗ്രന്ഥത്തിന്റെ രണ്ടാം വാള്യം ഏപ്രിൽ മുതൽ ജൂണ് വരെ മാസങ്ങളിലെ വിശകലനങ്ങളുമായി. അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപന്യാസ രചയിതാക്കൾക്കും ക്വസ് മത്സരാർഥികൾക്കും പ്രയോജനകരം.
അപ്പൻ അനുഭവം
ഡോ. മുഞ്ഞിനാട് പത്മകുമാർ
പേജ് 120
വില ₹ 90
വിമല ബുക്സ്,
കാഞ്ഞിരപ്പള്ളി
ഫോണ്: 04828- 206513
ക്രിസ്തുവില്ലാത്ത ഭൂമി ചിത്തഭ്രമം ബാധിച്ച ഒന്നാണെന്ന് ദസ്തേയവസ്കി എഴുതി. ആ വാക്കുകളിൽ നിന്നാണ് കെ.പി. അപ്പൻ ബൈബിളിലേക്കു വരുന്നത്. തുടർന്ന് അപ്പനെഴുതി വേദപുസ്തകം സത്യലോകത്തേക്കു തുറന്നുകിടക്കുന്ന ഒറ്റയടിപ്പാതയാണെന്ന്. അപ്പന്റെ ജീവിതത്തെയും കാലത്തെയും സാഹിത്യത്തെയും അനുഭവിച്ചറിഞ്ഞതിന്റെ കുറിപ്പുകൾ.
ആത്മാവും നക്ഷത്രങ്ങളും
പി.സി. എറികാട്
പേജ് 136
വില ₹ 100
സോഫിയ ബുക്സ്,
കോഴിക്കോട്
ഫോണ്: 0495 2373077
നക്ഷത്രങ്ങളെ പുണരാൻ മോഹിച്ച് ഉയരങ്ങളിൽ അലയുന്ന കുറെ മനുഷ്യർ. ഉള്ളിൽ ഞരങ്ങുന്ന ആത്മാവിനെ മറന്ന് ജീവിതത്തോട് കലഹിക്കുന്നവർ. സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ നേർക്കാഴ്ച. തിരുഹിതമറിയാതെ ഉൗടുവഴിയെ ഉലയുന്നവർക്കുള്ള ഉണർത്തുപാട്ടാണ് ഈ നോവൽ.
ഗിയർ ടു ലഡാക്ക്
ലക്ഷ്മി അമ്മു
പേജ് 106
വില ₹ 130
ടെൽബ്രെയിൻ
ബുക്സ്, ഇടപ്പള്ളി
ഫോണ്: 8086019363.
പാലക്കാട് കൽപ്പാത്തിയിൽ നിന്ന് തനിച്ച് ബൈക്കിൽ ലഡാക്കിലേക്കു നടത്തിയ യാത്രാനുഭവങ്ങൾ ലക്ഷ്മി അമ്മു വിവരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കണ്ടു മുട്ടിയ വ്യക്തികൾ, നേരിട്ട അനുഭവങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ കഥാവിവരണം പോലെ ഹൃദ്യമായി അവതരിപ്പിക്കുന്നു
ഉറുന്പുദേശീയത
സി ഗണേഷ്
പേജ് 94
വില ₹ 110
ആത്മ ബുക്സ്,
കോഴിക്കോട്
ഫോണ്: 9746077500
നമ്മുടെ ചരിത്രബോധത്തിന്റെയും ദേശരാഷ്ട്രത്തിന്റെയും അലിഗറിയാണ് ഉറുന്പുദേശീയത യെന്ന കഥാസമഹാരം. ഉറുന്പുകൾതന്നെ ഉറുന്പുജീവിതത്തെക്കുറിച്ച് പറയുന്ന ആഖ്യാനമെന്ന നിലയിൽ എട്ടു കഥകളുടെ സമാഹാരം.