എനിക്കും വിജയിക്കണം
Saturday, May 21, 2022 9:29 PM IST
എനിക്കും വിജയിക്കണം
ജോണ് കുര്യൻ
വടക്കേക്കര
പേജ് 72
വില ₹ 75
ജെ.കെ.വി. ഇമേജ്
ബുക്സ്, കോട്ടയം
ഫോണ്- 9447435091
വിജയം ഒരു ആസ്വാദനവും കഷ്ടപ്പാടുകളുടെ ഫലവുമാണ്. വ്യക്തിയുടെ ഉണർവിന് ആവേശം പകരുന്ന പ്രചോദനാത്മക സന്ദേശങ്ങൾ ഉൾചേർന്ന ഗ്രന്ഥം. വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും അധ്യാപകർക്കും പ്രചോദനവും ലക്ഷ്യബോധവും പകരുന്ന ഉള്ളടക്കം.
മറഞാനപ്പൊരുൾ
മാസ്കുകളുടെ ചരിത്രവും
സംസ്കാരവും
എഡിറ്റർ
ഡോ.എം. ലക്ഷ്മി
പേജ് 96
വില ₹130
എസ്.പി.സി.എസ്.,
കോട്ടയം
ഫോണ്-0481 2301812
മാസ്കുകൾ ഒരു ശരീരാവയവംപോലെ അപരിത്യാജ്യമായ ഇക്കാലത്ത് അതിന്റെ ചരിത്രവും പൊയ്മുഖങ്ങളുടെ അഭിനയമൂല്യവും മറ്റനേകം വിവരങ്ങളും ഉൾച്ചേർത്ത 10 സരസലേഖനങ്ങളുടെ സമാഹാരം. എഡിറ്ററുടെ ചിന്തോദ്ദീപകമായ ആമുഖം. മാസ്ക് എന്തെല്ലാം രഹസ്യങ്ങളുടെ കലവറയാണ്!
ഒരു പാലാക്കാരന്റെ
ഹൃദയത്തുടിപ്പുകൾ
സാംസണ് പാലാ
പേജ് 232
വില ₹ 250
ഫോണ്- 9846212102
ജ നിച്ചുവളർന്ന നാടും അതിന്റെ ചരിത്രവും സംസ്കാരവും ഏതൊരു വ്യക്തിയുടെയും ഓർമയിൽനിന്ന് മായില്ല. അത് ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകവുമാണ്. പാലായുടെ ചരിത്രവും നാട്ടുപെരുമയും രാഷ്ട്രീയവും സംസ്കാരവും ഉൾപ്പെടുത്തിയ കൃതിയാണ് ഹൃദയത്തുടിപ്പുകൾ. മീനച്ചിലാറും പാലാ നഗരവും പള്ളികളും ഇതര സ്ഥാപനങ്ങളും ഉൾപ്പെട്ട സംസ്കൃതിയുടെ വിവരണം.
മനുഷ്യൻ മഹാമാരി ചരിത്രം
ഡോ. ഹരികൃഷ്ണൻ
പേജ് 208
വില ₹ 260
എസ്.പി.സി.എസ്. കോട്ടയം
ഫോണ്-0481 2301812
മഹാമാരികളുടെ ചരിത്രം അനാവരണം ചെയ്യുന്ന പഠനാർഹമായ കൃതി. വൈദ്യശാസ്ത്രജ്ഞൻകൂടിയായ ഗ്രന്ഥകാരന്റെ അനുഭവപരിചയവും പാണ്ഡിത്യവും ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു. മഹാമാരികളെക്കുറിച്ചുള്ള ഒരു സർവവിജ്ഞാന കോശം.
സഹീർ
പൗലോ കൊയ്ലോ
പേജ് 286
വില ₹ 140
ഡി.സി. ബുക്സ്
കോട്ടയം
ഫോണ്- 481 2563114
അന്തർദേശീയ തലത്തിൽ ബെസ്റ്റ് സെല്ലറായ ആൽക്കമിസ്റ്റ് തുടങ്ങിയ കൃതികൾ രചിച്ച പൗലോ കൊയ്ലോയുടെ മറ്റൊരു രചന. പോർച്ചുഗീസ് ഭാഷയിൽ എഴുതിയ വിഖ്യാത കൃതിയുടെ മലയാളം പരിഭാഷ. പ്രശസ്തനായ ഒരു എഴുത്തുകാരൻ യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ അപ്രത്യക്ഷയായതോടെ അവളെത്തേടി നടത്തുന്ന അന്വേഷണമാണ് ഇതിവൃത്തം.
നിർമിക്കാം നല്ല നാളെ
ഡോ. എ.പി.ജെ.
അബ്ദുൾകലാം
പേജ് 240
വില ₹ 225
ഡി.സി. ബുക്സ്,
കോട്ടയം
ഫോണ്-481 2563114
രാമേശ്വരത്തെ ചെറിയ ജീവിതസാഹചര്യങ്ങളിൽനിന്നുയർന്ന് പ്രഥമ പൗരനായി രാജ്യത്തിന്റെ ആദരം നേടിയ ശാസ്ത്രപ്രതിഭ ഡോ.എ.പി.ജെ. അബ്ദുൾകലാം. ഇന്ത്യയിലെ യുവാക്കളുടെ ഹൃദയം വ്യാപരിക്കേണ്ടതും ശ്രദ്ധ വയ്ക്കേണ്ടതും ഏതൊക്കെ വിഷയങ്ങളിലായിരിക്കണമെന്ന് ഡോ. കലാം ഈ രചനയിൽ വിശദീകരിക്കുന്നു. പുതിയ സ്വപ്നങ്ങൾ കാണാനും നല്ല നാളെകളെ സൃഷ്ടിക്കാനും പ്രാപ്തമാക്കുന്ന ഗ്രന്ഥം.