വി​ശ്വാ​സ​ബോ​ധ്യ​ങ്ങ​ൾ ആ​ത്മ​ര​ക്ഷ​യ്ക്ക്
ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​നെ​തി​രേ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ക്രൈ​സ്ത​വ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ​ത്യ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാ​മി​ന്‍റെ നീ​ക്ക​ങ്ങ​ളെ വ്യ​ക്ത​ത​യോ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന ര​ച​ന. സ​മീ​പ​കാ​ല​ത്ത് ക്രൈ​സ്ത​വ​സ​ഭ​യ്ക്കും വി​ശ്വാ​സി​ക​ൾ​ക്കും നേ​രേ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​വ​ര​ണം. പ​ര​ന്പ​രാ​ഗ​ത വി​ശ്വാ​സ ബോ​ധ​ന​ശൈ​ലി​യി​ല്‌ ആ​യാ​സ​ര​ഹി​ത​മാ​യി ഓ​ർ​മ​യി​ൽ നി​ൽ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ ചോ​ദ്യോ​ത്ത​ര രീ​തി അ​വ​ലം​ബി​ച്ചി​രി​ക്കു​ന്നു.

വി​ശ്വാ​സ​ബോ​ധ്യ​ങ്ങ​ൾ ആ​ത്മ​ര​ക്ഷ​യ്ക്ക്

ഫാ. ​ജെ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ
പേ​ജ് 120, വി​ല ₹ 125
മാ​ർ​ത്തോ​മ്മാ വി​ദ്യാ​നി​കേ​ത​ൻ, ച​ങ്ങ​നാ​ശേ​രി

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​നെ​തി​രേ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ക്രൈ​സ്ത​വ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ​ത്യ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാ​മി​ന്‍റെ നീ​ക്ക​ങ്ങ​ളെ വ്യ​ക്ത​ത​യോ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന ര​ച​ന. സ​മീ​പ​കാ​ല​ത്ത് ക്രൈ​സ്ത​വ​സ​ഭ​യ്ക്കും വി​ശ്വാ​സി​ക​ൾ​ക്കും നേ​രേ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​വ​ര​ണം. പ​ര​ന്പ​രാ​ഗ​ത വി​ശ്വാ​സ ബോ​ധ​ന​ശൈ​ലി​യി​ല്‌ ആ​യാ​സ​ര​ഹി​ത​മാ​യി ഓ​ർ​മ​യി​ൽ നി​ൽ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ ചോ​ദ്യോ​ത്ത​ര രീ​തി അ​വ​ലം​ബി​ച്ചി​രി​ക്കു​ന്നു.

നി​ന്നി​ലേ​ക്കു​ള്ള വ​ഴി​ക​ൾ

അ​ല്ലി
പേ​ജ് 120,വി​ല ₹ 120
ഡി.​സി. ബു​ക്സ്,
കോ​ട്ട​യം, ഫോ​ണ്‍- 481 2563114

പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നെ​യും കു​റി​ച്ചു​ള്ള കൊ​ച്ചു​കൊ​ച്ചു ധ്യാ​ന​ങ്ങ​ളാ​ണ് ഇ​തി​ലെ ക​വി​ത​ക​ൾ. അ​ല്ലി​യു​ടെ വ​ര​ക​ളും ചേ​ർ​ത്തു​വ​ച്ചു വാ​യി​ക്കു​ന്പോ​ൾ ആ ​ബിം​ബ​ങ്ങ​ൾ​ക്ക് മി​ഴി​വു കൂ​ടു​ന്നു. മൗ​ലി​ക​മാ​യ ന​വീ​ന​ത​യും വ്യ​ത്യ​സ്ത​ത​യും ഈ ​ക​വി​ത​ക​ളെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

മ​ഞ്ഞ പ​റ​ന്നാ​ൽ

എ​സ്. ജോ​സ​ഫ്
പേ​ജ് 96,വി​ല ₹120
ഡി.​സി. ബു​ക്സ്, കോ​ട്ട​യം
ഫോ​ണ്‍- 481 2563114

ഗ്രാ​മീ​ണ ജീ​വി​തം സ​മ്മാ​നി​ക്കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ക​വി​ത​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​കൃ​തി​യും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​മൊ​ക്കെ ബിം​ബ​ങ്ങ​ളാ​യി ക​വി​യു​ടെ മ​ന​സി​ൽ അ​നു​ഭ​വ​ങ്ങ​ളെ സ​മ്മാ​നി​ക്കു​ന്നു. ഹൃ​ദ്യ​വും ല​ളി​ത​വു​മാ​യ ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം.

ജ​ഹ​നാ​ര

എം.​എ​ൻ. സ​ത്യാ​ർ​ഥി
പേ​ജ് 150,വി​ല ₹ 100
മാ​തൃ​ഭൂ​മി ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍- 0495 2765381

ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യോ​ടൊ​പ്പം ആ​ഗ്രാ കോ​ട്ട​യി​ൽ പ​തി​നെ​ട്ടു വ​ർ​ഷം ബ​ന്ധ​ന​സ്ഥ​യാ​യി ക​ഴി​യേ​ണ്ടി​വ​ന്ന രാ​ജ​കു​മാ​രി ജ​ഹ​നാ​ര പേ​ർ​ഷ്യ​ൻ ഭാ​ഷ​യി​ൽ ര​ചി​ച്ച ആ​ത്മ​ക​ഥ​യു​ടെ വി​വ​ർ​ത്ത​നം. ഇ​തി​ന്‍റെ കൈ​യെ​ഴു​ത്തു​പ്ര​തി ആ​ഗ്രാ​കോ​ട്ട​യി​ൽ​നി​ന്നു ക​ണ്ടു​കി​ട്ടി​യ​താ​ണ്. ദ്ര​വി​ച്ചും കു​ത്ത​ഴി​ഞ്ഞും കി​ട​ന്നി​രു​ന്ന താ​ളു​ക​ൾ ഫ്ര​ഞ്ച് വ​നി​ത​യാ​യ ആ​ൻ​ഡ്രി​യ ബൂ​ട്ടെ​ൻ​സാ​ണ് ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഒ​രു വാ​യ​ന​ശാ​ലാ വി​പ്ല​വം

യ​മ
പേ​ജ് 118വി​ല ₹ 115
ഡി.​സി. ബു​ക്സ്, കോ​ട്ട​യം
ഫോ​ണ്‍- 481 2563114

സ്ത്രീ​ക​ൾ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ ഏ​ഴു ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. സ്വ​ന്തം ജീ​വി​ത ചു​റ്റു​പാ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ദ്വീ​പു​ക​ൾ​പോ​ലെ നി​ല​കൊ​ള്ളു​ന്ന സ്ത്രീ​ക​ളു​ടെ മ​നോ​വ്യാ​പാ​ര​ങ്ങ​ളാ​ണ് മി​ക്ക ക​ഥ​ക​ളി​ലെ​യും ഉ​ള്ള​ട​ക്കം.

വെ​ളി​ച്ച​ത്തെ​പ്പ​റ്റി വീ​ണ്ടും ചി​ല സ്വ​പ്ന​ങ്ങ​ൾ

ഡോ.​എം. ബാ​ബു​ജി
പേ​ജ് 46, വി​ല ₹ 40
നാ​ഷ​ണ​ൽ ബു​ക്ക് സ്റ്റാ​ൾ, കോ​ട്ട​യം
ഫോ​ണ്‍ 0481 2564111

കാ​വ്യാ​നു​ഭ​വ​ത്തി​ന്‍റെ ത​ല​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചു​രു​ങ്ങ​ലും അ​തി​ന്‍റെ അ​ന്പ​ര​പ്പും അ​ത് സൃ​ഷ്ടി​ക്കു​ന്ന വേ​വ​ലാ​തി​ക​ളു​മാ​ണ് ഈ ​ക​വി​ത​ക​ളു​ടെ അ​ന്ത​ർ​മ​ണ്ഡ​ലം. ജീ​വി​ത​ത്തി​ൽ​നി​ന്ന് വെ​ളി​ച്ചം അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഉ​ത്ക​ണ്ഠ​ക​ളാ​ണ് ഇ​തി​ലെ പ​ത്തൊ​ൻ​പ​തു ക​വി​ത​ക​ളി​ലും നി​ഴ​ലി​ക്കു​ന്ന​ത്.